ഇക്കഴിഞ്ഞ ദിവസമാണ് നടി രശ്മിക മന്ദാനയുടെ അമ്മയുടേതെന്ന പേരിലുള്ളൊരു ഓഡിയോ ക്ലിപ്പ് വൈറലായത്. ഒരു തെലുഗുമാധ്യമത്തിലാണ് സുമൻ മന്ദാനയുടെ ഓഡിയോ ആദ്യം വന്നത്. പിന്നീടത് മറ്റുള്ളവരും ഏറ്റെടുത്തു. നടൻ രക്ഷിത് ഷെട്ടിയുമായുള്ള രശ്മികയുടെ വിവാഹം മുടങ്ങാനുള്ള കാരണം അമ്മ അതിൽ വിശദീകരിക്കുന്നുണ്ട്. രശ്മിക അഭിനയം ഉപേക്ഷിക്കണമെന്ന് രക്ഷിത് ആഗ്രഹിച്ചതായും ഒരു സിനിമയിലെ ചുംബനരംഗത്തിൽ രശ്മിക അഭിനയിച്ചത് അവർക്കിഷ്ടപ്പെട്ടില്ലെന്നും ആ ഓഡിയോയിൽ പറയുന്നു.
ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് രശ്മിക. അതൊരു സ്വകാര്യസംഭാഷണമായിരുന്നുവെന്നും, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന് നിയമനടപടി സ്വീകരിക്കുമെന്നും രശ്മിക മുന്നറിയിപ്പ് നൽകി. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇതറിയിച്ചത്.
''ഒരു വിഭാഗം മാധ്യമങ്ങളിൽനിന്നും ഓൺലൈനിലൂടെ ചില വ്യക്തികളിൽനിന്നും ഉപദ്രവവും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും (targetted attacks) തുടർച്ചയായ നുണപരിചരണങ്ങളും എനിക്കെതിരെ ആരംഭിച്ചിട്ട് എട്ടുവർഷമായി''.
തന്റെ വാക്കുകൾ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റുന്നത് (taken out of context) കണ്ടിട്ടുണ്ടെന്നും രശ്മിക പറയുന്നു. ''ഞാനൊരിക്കലും പറയാത്ത വാക്കുകൾ തെറ്റായ വിവരണങ്ങളാക്കി മാറ്റുന്നതും വിദ്വേഷം വർധിപ്പിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഇതെല്ലാം എന്നെ വേദനിപ്പിച്ചെങ്കിലും, പലപ്പോഴും ഞാൻ ക്ഷമയും നിശബ്ദതയും തിരഞ്ഞെടുത്തു''.
എന്നിരുന്നാലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംഭവിച്ചത് പരിധി ലംഘിച്ചുവെന്നും താരം കുറിക്കുന്നു. ''ഏകദേശം എട്ടുവർഷം മുമ്പുള്ളൊരു സ്വകാര്യസംഭാഷണമാണ് റെക്കോർഡ് ചെയ്ത്, ബന്ധപ്പെട്ടവരുടെ അറിവോ സമ്മതമോ ഇല്ലാതെ പ്രചരിപ്പിച്ചിരിക്കുന്നത്. ആ സംഭാഷണത്തിലെ വളരെ ചെറിയൊരു ഭാഗം ഇപ്പോൾ, വിവാദമുണ്ടാക്കുന്നതിനായി വ്യാപകമായി പ്രചരിപ്പിച്ചിരിക്കുന്നു''.
തന്റെ കുടുംബത്തെ ഈ വിഷയത്തിലേക്ക് വലിച്ചിട്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ''ആളുകൾക്ക് എത്രത്തോളം പോകാൻ കഴിയും? ഈ വിഷയത്തിൽ ഒരു ബന്ധവുമില്ലാത്ത എന്റെ കുടുംബത്തെയും ഞാൻ നല്ല ബന്ധം പങ്കിടുന്ന ആളുകളെയും അവർ അസ്വസ്ഥതയിലേക്ക് വലിച്ചിഴച്ചു. ജീവിതത്തിൽ നമ്മൾ മുന്നേറുമ്പോഴും, വളരുമ്പോഴും, അർത്ഥവത്തായ പ്രവർത്തനങ്ങൾ നടത്തുമ്പോഴും, പോസിറ്റിവിറ്റി പ്രചരിപ്പിക്കുമ്പോഴും, മറ്റൊരാളുടെ അന്തസ്സും സമാധാനവും പണയപ്പെടുത്തി ചിലർ വെറുപ്പും വിവാദവും സൃഷ്ടിക്കുന്നത് തുടരുന്നത് നിർഭാഗ്യകരമാണ്. എട്ട് വർഷമായി, ആക്രമണങ്ങൾ എനിക്ക് മാത്രമായി പരിമിതപ്പെടുത്തിയപ്പോൾ, ഞാൻ നിശബ്ദത തിരഞ്ഞെടുത്തു. എനിക്ക് ഇനി നിശബ്ദത പാലിക്കാൻ കഴിയില്ല'', അവർ തുടർന്നു പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ ഈ ഓഡിയോ നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും കുറിപ്പിലുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rashmika Mandanna responds to a leaked private audio clip involving her mother. The actress highlights eight years of targeted online harassment. She threatens legal action if the audio is not removed within 24 hours.
Published: 13 Mar 2026, 11:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented