എല്ലായിപ്പോഴും പച്ചപ്പ് നിറഞ്ഞ ചുറ്റുപാട്, തിങ്ങിനിറഞ്ഞ, തഴച്ചുവളരുന്ന ചെടികള്‍, പലതരം മരങ്ങള്‍, സൗഹൃദവലയംതീര്‍ക്കുന്ന പ്രകൃതി. ട്രോപ്പിക്കല്‍ ഗാര്‍ഡനുകളാണ് ഇപ്പോള്‍ ജനപ്രിയം. ട്രോപ്പിക്കല്‍, സബ്‌ട്രോപ്പിക്കല്‍ സസ്യങ്ങള്‍ നട്ടുപിടിപ്പിച്ച് ചെടികള്‍ തിങ്ങിനിറഞ്ഞ, കാട്ടിലേതുപോലുള്ള അന്തരീക്ഷം സൃഷ്ടിക്കുന്ന ലാന്‍ഡ്‌സ്‌കേപ്പിങ് രീതിയാണ് ട്രോപ്പിക്കല്‍ ഗാര്‍ഡനിങ്. ചെടികളും മരങ്ങളും പൂക്കളുംനിറഞ്ഞ ട്രോപ്പിക്കല്‍ ഗാര്‍ഡനുകള്‍ വീട്ടുമുറ്റത്തും, നടുമുറ്റത്തും, ബാല്‍ക്കണിയിലും, ടെറസ്സിലും സെറ്റ് ചെയ്യാം. ട്രോപ്പിക്കൽ ഗാർഡൻ നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം.
- ട്രോപ്പിക്കല്‍ ഗാര്‍ഡനുകളിലേക്ക് ചെടികള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവ വ്യത്യസ്ത കോമ്പിനേഷനുകളിലുള്ളതാവാന്‍ ശ്രദ്ധിക്കാം.
- ഗാര്‍ഡനിങ്ങിന് തിരഞ്ഞെടുക്കുന്ന സ്ഥലം, കാലാവസ്ഥ, സൂര്യപ്രകാശത്തിന്റെ ലഭ്യത എന്നീ കാര്യങ്ങള്‍ പരിഗണിച്ചുവേണം സസ്യങ്ങള്‍ തിരഞ്ഞെടുക്കാന്‍.
- തൊടിയിലോ വീട്ടുമുറ്റത്തോ ഗാര്‍ഡന്‍ നിര്‍മിക്കുമ്പോള്‍ പല വലിപ്പങ്ങളിലുള്ള സസ്യങ്ങള്‍ തിരഞ്ഞെടുക്കാം. എന്നാല്‍ ബാല്‍ക്കണിയിലും നടുമുറ്റത്തും ടെറസിലും ഗാര്‍ഡന്‍ ഒരുക്കുമ്പോള്‍ കൂടുതല്‍ ഉയരംവെക്കാത്ത ചെടികള്‍ ഉള്‍പ്പെടുത്താം.
- ഒരുപോലുള്ള ചെടികള്‍ നട്ടുപിടിപ്പിക്കുന്നതും ഗാര്‍ഡന്‍ കൂടുതല്‍ ആകര്‍ഷകമാക്കും.
- ട്രോപ്പിക്കല്‍ സസ്യങ്ങളില്‍ പലതും വലിയമരങ്ങളുടെ തണലില്‍ വളരുന്നവയാണ്. അത്തരം സസ്യങ്ങള്‍ക്ക് നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ല.
- ലെയറുകളായി ചെടികള്‍ നടുന്നതാണ് നല്ലത്. പന പോലെ ഉയരത്തില്‍ വളര്‍ന്ന് വലുതാകുന്ന മരങ്ങള്‍ ഏറ്റവും മുകളിലുള്ള ലെയര്‍. ഇടത്തരം ഉയരത്തില്‍ വളരുന്ന ചെടികളുടെ മറ്റൊരു ലെയര്‍. കുറ്റിച്ചെടികളും നിലംപറ്റി വളരുന്ന ചെടികളും തീര്‍ക്കുന്ന അവസാന ലെയര്‍ എന്നിങ്ങനെ വ്യത്യസ്ത ചെടികള്‍ നട്ടുപിടിപ്പിച്ച് ഗാര്‍ഡന്‍ നിറയ്ക്കാം.
- പല ആകൃതിയിലും നിറത്തിലും വലിപ്പത്തിലുമുള്ള ഇലച്ചെടികള്‍, പലതരം വള്ളിച്ചെടികള്‍, വാഴ, തോട്ടവാഴകള്‍, ഓര്‍ക്കിഡ്, സ്‌ട്രെലിറ്റ്‌സിയ, ഫിലോഡെന്‍ഡ്രോണ്‍, മോണ്‍സ്റ്റെറ, കണ്ണാലില്ലി, പന, ഹെലിക്കോണിയ, നിലംപറ്റി വളരുന്ന പന്നല്‍ച്ചെടികള്‍, കലാത്തിയ എന്നിവയും ട്രോപ്പിക്കല്‍ ഗാര്‍ഡനില്‍ ഉള്‍പ്പെടുത്താം.
- ഇടതൂര്‍ന്ന് വളരുന്ന ചെടികള്‍ക്കിടയില്‍ ചെറിയ മീന്‍കുളങ്ങളും തണലുള്ള ഇടങ്ങളില്‍ ഇരിപ്പിടങ്ങളും വെള്ളച്ചാട്ടവും നിര്‍മിക്കാം. നടവഴികളില്‍ കല്ല് പാകിയും മനോഹരമാക്കാം. ഒപ്പം പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ചെറിയ പാത്രത്തില്‍ വെള്ളംവെക്കാം. ഇടതൂര്‍ന്ന ഇലകളും മരങ്ങളും കുളങ്ങളും അന്തരീക്ഷ താപനില കുറയ്ക്കും.
- ട്രോപ്പിക്കല്‍ ഗാര്‍ഡനില്‍ പ്രകൃതിദത്തമായ ഉല്പന്നങ്ങളാണ് ഉപയോഗിക്കേണ്ടത്. ഇരിപ്പിടവും അലങ്കാര വസ്തുക്കളും മുള, കല്ല്, തടി, ചൂരല്‍ എന്നിവകൊണ്ടുള്ളതായിരിക്കാന്‍ ശ്രദ്ധിക്കാം.
- രൂപകല്‍പനയില്‍ വ്യത്യസ്തതകള്‍ കൊണ്ടുവന്നാല്‍ ടോപ്പിക്കല്‍ ഗാര്‍ഡനുകള്‍ ആകര്‍ഷകമാക്കാനാവും.
- ഗാര്‍ഡന്‍ നിര്‍മിക്കാന്‍ എത്ര സ്ഥലം ആവശ്യമാണെന്ന് കൃത്യമായി വിലയിരുത്തണം. ഗാര്‍ഡന്റെ ആകൃതിയും സ്ഥലസൗകര്യവും ബജറ്റും മനസ്സിലുണ്ടാവണം. സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
- ഗാര്‍ഡന്റെ ഡിസ്‌പ്ലേയിലാണ് ഭംഗി. ഉയരംകൂടിയതും കുറഞ്ഞതുമായ ചെടികളെ കൃത്യമായി ഓര്‍ഗനൈസ് ചെയ്ത് ഭംഗിയാക്കാം.
- ഗാര്‍ഡന്‍ ലൈറ്റിങ്ങിലൂടെയും കൂടുതല്‍ മനോഹരമാക്കാനാവും.
- ഗാര്‍ഡനിലെ സസ്യങ്ങള്‍ തഴച്ചുവളരാന്‍ പരിപാലനം ആവശ്യമാണ്. ആവശ്യമെങ്കില്‍ ഇതിനായി മെയിന്റനന്‍സ് കലണ്ടര്‍ തയ്യാറാക്കാം.
- ട്രോപ്പിക്കല്‍ ഗാര്‍ഡനുകള്‍ക്ക് ഈര്‍പ്പമാണ് പ്രധാനം. സ്ഥിരമായ നന അത്യാവശ്യമാണ്. സ്ഥിരമായ ഈര്‍പ്പത്തിനായി തുള്ളിനനയോ മിസ്റ്റിങ് സംവിധാനങ്ങളോ ഏര്‍പ്പെടുത്താം. പഴുത്ത ഇലകള്‍ നീക്കം ചെയ്യണം.
- മണ്ണ് വളക്കൂറുള്ളതും, നല്ല നീര്‍വാര്‍ച്ചയുള്ളതും, ജൈവാംശം നിറഞ്ഞതുമായിരിക്കണം.
- കൃത്യമായ ഇടവേളകളില്‍ പുതയിടുന്നതും വളപ്രയോഗം നടത്തുന്നതും മണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തും.
- കാലാവസ്ഥയിലെ മാറ്റങ്ങള്‍ക്കനുസരിച്ചും ചെടികളുടെ പരിപാലനത്തില്‍ മാറ്റങ്ങള്‍ വരുത്തണം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Transform your space into a tropical paradise. Learn how to design, choose plants, and maintain a thriving tropical garden.
Published: 20 Jul 2025, 05:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented