വിപണിയില്‍ ലഭ്യമായതില്‍ വെച്ച് ഏറ്റവും ആരോഗ്യകരമായ പച്ചക്കറികളില്‍ ഒന്നാണ് ബീറ്റ്റൂട്ട്. പൊട്ടാസ്യം, മഗ്‌നീഷ്യം, ഫൈബര്‍, ഫോസ്ഫറസ്, ഇരുമ്പ്, വിറ്റാമിന്‍ എ, ബി, സി, ഫോളിക് ആസിഡ് എന്നിവയുള്‍പ്പടെ ബീറ്റ്‌റൂട്ടില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. കലോറി കുറവായതിനാൽ, ആരോഗ്യകരമായ ജീവിതശൈലി ആഗ്രഹിക്കുന്നവര്‍ക്ക് ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്താവുന്ന ഭക്ഷണമാണിത്. തണുപ്പുകാലമാണ് ബിറ്റ് റൂട്ട് വീടുകളിൽ കൃഷി ചെയ്യാൻ ഏറ്റവും അനിയോജ്യമായ സമയം. എങ്ങനെ കൃഷിചെയ്യാമെന്നു നോക്കാം. ആദ്യം നല്ല സൂര്യപ്രകാശം ലഭിക്കുന്നതും വെള്ളം നന്നായി വാര്‍ന്നുപോകുന്നതുമായ മണ്ണുള്ള ഒരിടം തിരഞ്ഞെടുക്കുക. നിലം 10 ഇഞ്ച് ആഴത്തില്‍ കിളച്ച ശേഷം വിത്തുകള്‍ അര ഇഞ്ച് അകലത്തിലെങ്കിലും നടുക, കൂടാതെ വരികള്‍ തമ്മില്‍ 12-18 ഇഞ്ച് അകലം പാലിക്കണം.
ചെടികൾ വളർന്നു തുടങ്ങുമ്പോൾ, ചെടികൾക്കിടയിൽ 2-4 ഇഞ്ച് അകലം വരുന്നരീതിയിൽ മാറ്റിനടുക. ചെടിയുടെ വേരുകള്‍ക്ക് ആവശ്യമായ പോഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിനായി എയറേഷന്‍ ട്യൂബുകള്‍ സ്ഥാപിക്കുന്നത് നല്ലതാണ്. ചെടി പൂര്‍ണ്ണമായി വളരാന്‍ ഏകദേശം 50-60 ദിവസങ്ങള്‍ എടുക്കും. അതിനുശേഷം വിളവെടുത്ത് ഉപയോഗിക്കാം.
വലിയ പച്ചക്കറിത്തോട്ടമില്ലാത്തവര്‍ക്കും വീടിനുള്ളിൽ ഇവ വളര്‍ത്താം. അതിനായി മോഡുലാര്‍ ട്രേകള്‍ ആവശ്യമാണ്. ഓരോ ട്രേയിലും ഒരു വിത്ത് വെച്ച് ഏകദേശം ഒരു ഇഞ്ച് ആഴത്തില്‍ നടുക. വിത്തുകള്‍ മുളയ്ക്കുമ്പോള്‍, നന്നായി വളരുന്ന തൈകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ദുര്‍ബലമായ തൈകള്‍ നീക്കം ചെയ്യുക. ചെറിയ ബീറ്റ്‌റൂട്ടുകള്‍ മതി എന്നാണെങ്കില്‍, അവയെ നിലനിര്‍ത്താം. ഏകദേശം രണ്ട് ഇഞ്ച് നീളമാകുമ്പോള്‍, ചെടികള്‍ പുറത്തേക്ക് എടുത്ത് നടണം. ചെടിയെ പാത്രത്തില്‍ നിന്ന് വേര്‍പെടുത്തരുത്. ചെടി നില്‍ക്കുന്ന മണ്ണ് മുഴുവനായി എടുത്ത് തൈ നടുന്നതാണ് അഭികാമ്യം.
തുടക്കത്തില്‍, ചെടിക്ക് പതിവായി വെള്ളം നനക്കണം. പിന്നീട്, വെളളം കുറച്ച് മതിയാകും. ചെടി നന്നായി വളരുന്നില്ലെങ്കില്‍ വളങ്ങള്‍ നല്‍കുകയും കളകള്‍ നീക്കം ചെയ്യുകയും ചെയ്യുക. ബീറ്റ്റൂട്ട് ആവശ്യമായ വലുപ്പത്തില്‍ വളര്‍ന്നു കഴിഞ്ഞാല്‍ വിളവെടുക്കാം. പച്ചയായോ പാചകം ചെയ്തോ ബീറ്റ്റൂട്ട് കഴിക്കാവുന്നതാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the amazing health benefits of beetroot and learn how to easily grow this nutritious root vegetable at home. Perfect for winter! Click to learn more.
Published: 18 Nov 2025, 02:54 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented