പൂന്തോട്ടങ്ങളിലും മറ്റും ഉപയോഗിക്കാന്‍ ഗ്ലൗസ് വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. മിക്കവാറും വലിയ പരന്ന ഗ്ലൗസാണ് പലരും വാങ്ങുന്നത്. കൈകളില്‍ ഒട്ടും പാകമാകാത്തവ. അത് ധരിച്ചാല്‍ നമ്മുടെ ജോലി നന്നായി ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും.

To advertise here,

വാട്ടര്‍പ്രൂഫ് ഗ്ലൗസ് ആണ് ഏറ്റവും ഉപയോഗപ്രദം. അല്പം കട്ടിയുള്ള ഗ്ലൗസ് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഗ്രിപ്പുള്ളവ തന്നെ നോക്കിവാങ്ങാം. 

നിറമുള്ള ഫാബ്രിക് ഗൗസ് ഒഴിവാക്കാം. കാരണം കുറച്ചുനാള്‍ കഴിയുമ്പോള്‍ അത് നിറം മങ്ങാനിടയുണ്ട്. മാത്രമല്ല ഗുണനിലവാരമില്ലാത്ത ഗ്ലൗസാണെങ്കില്‍ വിയര്‍ക്കുമ്പോള്‍, ഗ്ലൗസിന്റെ നിറം കൈകളില്‍ പടരാനുമിടയുണ്ട്. അതിനൊപ്പം ചെടികളുടെ മുള്ളുകള്‍ പെട്ടെന്ന് കൈയില്‍ തുളഞ്ഞുകേറാനും ഇത് ഇടയാക്കിയേക്കാം. ലെതര്‍ ഗ്ലൗസാണ് കൂടുതല്‍ ഉപയോഗപ്രദം. റബ്ബര്‍ ഗ്ലൗസും തിരഞ്ഞെടുക്കാം. ഏത് കാലാവസ്ഥയ്ക്കും ഇണങ്ങുമെന്നതാണ് ഇതിന്റെ പ്രത്യേകത.

വിലയല്ല ഇവിടെ പ്രധാനം. കുറഞ്ഞ വിലയ്ക്ക് നല്ല ഗുണനിലവാരമുള്ള ഗ്ലൗസ് വാങ്ങാന്‍കിട്ടും. കൈപ്പാദങ്ങളുടെ മുകളില്‍ നില്‍ക്കുന്ന ഗോണ്ട്‌ലെറ്റ് ഗ്ലൗസ് ആണ് വേനല്‍ക്കാലത്ത് നല്ലത്. വെയിലേല്‍ക്കാതിരിക്കാന്‍ സഹായിക്കും.