ഇത്തവണ കാലവര്‍ഷം നേരത്തെയാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നു. മേയ് അവസാനിക്കുമ്പോഴേക്കും അതിശക്തമായ മഴയോടെയാണ് കാലവര്‍ഷം എത്തുന്നത്. ഒപ്പം മഴമുന്നറിയിപ്പുകളും വന്നുതുടങ്ങി. കോരിച്ചൊരിയുന്ന മഴയത്ത് നമ്മുടെ ഉദ്യാനത്തിന് പ്രത്യേക പരിപാലനം ആവശ്യമാണ്.
മഴക്കാലത്തെ സൂര്യപ്രകാശത്തിന്റെ ലഭ്യതക്കുറവും അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പവും (Humidity) പൂച്ചെടികളെ സാരമായി ബാധിച്ചേക്കാം. പല രോഗങ്ങള്‍ക്കും കാരണമായേക്കാം. ആവശ്യമുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ച് വേണ്ടവിധം പരിപാലിച്ചാല്‍ മഴക്കാലം എളുപ്പത്തില്‍ മറികടക്കാനാകും. ഒപ്പം ചെടികള്‍ ആരോഗ്യത്തോടെയിരിക്കുകയും ചെയ്യും.
- ചെടികള്‍ക്ക് വെള്ളം, വളം എന്നിവ നല്‍കുന്നതില്‍ പ്രത്യേക ശ്രദ്ധവേണം. അന്തരീക്ഷ താപനനില കുറവായതിനാല്‍ ചെടി നനയ്ക്കുമ്പോള്‍ ആ വെള്ളം ചെടി വലിച്ചെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരുന്നു. ചെടിക്ക് നല്‍കുന്ന വെള്ളത്തിന്റെ അളവ് ശ്രദ്ധിക്കാം. വെള്ളം അധികമാകുന്നത് ചെടിയുടെ വേരുകള്‍ നശിച്ച് പോകാനും, ഫംഗസ്, ബാക്ടീരിയ തുടങ്ങിയവ ബാധിക്കാനും കാരണമായേക്കാം.
- ചെടിച്ചട്ടിയില്‍ അധികമുള്ള വെള്ളം വാര്‍ന്നുപോകാനായി ഡ്രെയിനേജ് സംവിധാനം ഒരുക്കാം.
- ചെടികള്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയേറെയുള്ള സമയമാണ് മഴക്കാലം. ഇലകളില്‍ മഞ്ഞളിപ്പ്, ഇലകളില്‍ പുള്ളിക്കുത്ത്, ഇല ചുരുണ്ടുപോകുക, തണ്ട് ചീയല്‍ എന്നിവ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കാം.
- രോഗങ്ങള്‍ വരാതിരിക്കാന്‍ മരുന്ന് തളിച്ച് പ്രതിരോധശേഷി വര്‍ധിപ്പിക്കാം. ചെടികളില്‍ ഈര്‍പ്പംമൂലം ഫംഗസ് ബാധ ഇല്ലാതിരിക്കാന്‍ യോജിച്ച കുമിള്‍ നാശികള്‍ ഉപയോഗിക്കാം.
- ഇന്‍ഡോര്‍ ചെടികള്‍ക്കും വേണം സംരക്ഷണം. അവയ്ക്ക് ശരിയായി വായു സഞ്ചാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം.

- മഴക്കാലത്തിന് മുന്‍പേ ചെടികള്‍ കൊമ്പുകോതി വെട്ടിയൊതുക്കി നിര്‍ത്താം. ഇത് ചെടിക്ക് കൂടുതല്‍ ശാഖകളുണ്ടായി നന്നായി വളരുന്നതിന് സഹായിക്കുന്നു. കമ്പുകോതുന്നതിലൂടെ ചെടിയുടെ ശാഖകള്‍ തമ്മില്‍ അകലമുണ്ടാവുകയും വായുസഞ്ചാരം ലഭിക്കുന്നതിലൂടെ രോഗങ്ങളില്‍നിന്നും സംരക്ഷിക്കാനുമാകുന്നു.
- ചെടികള്‍ നട്ടിരിക്കുന്നതും, ചെടിച്ചട്ടികളുടെ സ്ഥാനവും വെള്ളം കെട്ടിനില്‍ക്കുന്ന ഇടത്ത് ആകാതിരിക്കാന്‍ ശ്രദ്ധിക്കണം. മഴവെള്ളം സ്വാഭാവികമായി വാര്‍ന്നുപോകാനുള്ള സാഹചര്യം ഉണ്ടാക്കാം.
- നമ്മുടെ പൂന്തോട്ടങ്ങളിലെ അഡീനിയം, ആന്തൂറിയം, ഓര്‍ക്കിഡ് തുടങ്ങിയ വിദേശികള്‍ക്ക് ഈ മഴക്കാലം അനുയോജ്യമല്ല. അധികം വെള്ളം ലഭിക്കുന്നതും, ഈര്‍പ്പമുള്ള കാലാവസ്ഥയും ചെടിയെ പ്രതികൂലമായി ബാധിക്കും.
- ജൈവവളങ്ങള്‍ മണ്ണില്‍ വിഘടിക്കാന്‍ സമയമെടുക്കുന്നതിനാല്‍ മഴക്കാലത്ത് ജൈവവളപ്രയോഗം ഒഴിവാക്കാം.
- പുതിയ ചെടികള്‍ നട്ടുപിടിപ്പിക്കാന്‍ യോജിച്ച സമയമാണ് മഴക്കാലം. മഴക്കാലത്ത് നട്ടുപിടിപ്പാക്കുന്ന, കേരളത്തിന്റെ കാലാവസ്ഥയ്ക്ക് യോജിച്ച ധാരാളം ചെടികളുണ്ട്. പ്ലൂമേറിയ, അരളി, പത്തുമണിപ്പൂവ്, ചെമ്പരത്തി, പിങ്ക് റെയിന്‍ ലില്ലി, മുല്ല, നിത്യകല്യാണി, കോസ്മോസ്, സീനിയ... എന്നിവയെല്ലാം വര്‍ഷകാലത്തിന് യോജിച്ചവയാണ്.
Content Highlights: how to take care of your garden in the monsoon season
Published: 24 May 2025, 04:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented