ആഷിഖ് ബനായാ ആപ്നേ, ഭഗം ഭാഗ്, ധോൽ, സ്പീഡ് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകമനസ്സിലിടം നേടിയ നടിയാണ് തനുശ്രീ ദത്ത. കുറേനാൾ വെള്ളിവെളിച്ചത്തിൽനിന്ന് അകന്നുനിന്ന തനുശ്രീ, മാസങ്ങൾ മുമ്പാണ് പൊട്ടിക്കരഞ്ഞുകൊണ്ട് ക്യാമറയ്ക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടത്. അന്ന് ചില വെളിപ്പെടുത്തലുകൾ നടത്തിയ തനുശ്രീ, കൂടുതൽ തുറന്നുപറച്ചിലുകളുമായി രംഗത്തുവന്നിരിക്കുകയാണ്.
പതിനൊന്ന് വർഷമായി ഹിന്ദി ബിഗ് ബോസിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്നാണ് അവർ പറയുന്നത്. എന്നാൽ താനത് നിരസിക്കുകയായിരുന്നുവെന്നും തനുശ്രീ. ''എനിക്ക് അങ്ങനെയുള്ള സ്ഥലത്ത് ജീവിക്കാൻ പറ്റില്ല. എനിക്ക് കുടുംബത്തിനൊപ്പം തന്നെ ജീവിക്കാൻ കഴിയുന്നില്ല. പിന്നെങ്ങനെയാണ് അത്തരമൊരു സ്ഥലത്തേക്ക് പോവുന്നത്. ബിഗ് ബോസ് ഷോയുടെ സ്‌റ്റൈലിസ്റ്റും എന്നെ വിളിച്ചു. എന്റെ ഡയറ്റും കാര്യങ്ങളുമെല്ലാം അവർ നോക്കാമെന്നും ഉറപ്പിച്ചുപറഞ്ഞു. ഷോയിൽ പങ്കെടുക്കാനായി 1.65 കോടി വരെ അവർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, എന്ത് തന്നാലും വരില്ലെന്ന് ഞാൻ ഉറപ്പിച്ചുപറഞ്ഞു''.
അതിനുള്ള കാരണങ്ങളും തനുശ്രീ വിശദീകരിച്ചു. ''സ്ത്രീകളും പുരുഷൻമാരും ഒരേ ഹാളിൽ കിടക്കുന്നു. ചിലപ്പോൾ അവിടെ വെച്ച് തന്നെ വഴക്കുണ്ടാക്കുന്നു. റിയാലിറ്റി ഷോയ്ക്കുവേണ്ടി ഒരു പുരുഷൻ കിടക്കുന്ന കിടക്കയിൽ എനിക്ക് കിടക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ? എന്റെ സ്വകാര്യത എനിക്ക് വളരെ പ്രധാനമാണ്''. സൽമാൻ ഖാനാണ് ഹിന്ദി ബിഗ് ബോസിന്റെ അവതാരകൻ. റെക്കോഡ് പ്രതിഫലമാണ് അതിനായി അദ്ദേഹത്തിന് ലഭിക്കുന്നതും.
കഴിഞ്ഞ ജൂലായിലാണ് പൊട്ടിക്കരഞ്ഞുകൊണ്ട് ഒരു ഇൻസ്റ്റഗ്രാം വീഡിയോയിൽ തനുശ്രീ പ്രത്യക്ഷപ്പെട്ടത്. താൻ കുറേക്കാലമായി സ്വന്തം വീട്ടിൽ പീഡിപ്പിക്കപ്പെടുകയാണെന്നും അവർ ആരോപിച്ചു. ''സ്വന്തം വീട്ടിൽ ഭീകരമായ അവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. നാലഞ്ച് വർഷമായി ഇത് തുടരുകയാണ്. പോലീസിനെ വിളിച്ചറിയിച്ചപ്പോൾ അവർ ഇവിടെ വന്നു. സ്റ്റേഷനിൽചെന്ന് പരാതി കൊടുക്കാനാണ് പറഞ്ഞിരിക്കുന്നത്. എനിക്ക് തീരെ സുഖമില്ല. വീടാകെ അലങ്കോലമായി കിടക്കുകയാണ്. ഒരുജോലിയും ചെയ്യാൻ പറ്റുന്നില്ല. എന്റെ വീട്ടിൽ അവർ ജോലിക്കാരികളെ നിർത്തിയിരിക്കുകയാണ്. അതുകൊണ്ട് എന്റെ ഇഷ്ടത്തിന് ജോലിക്കാരികളെ നിർത്താൻ പോലും പറ്റുന്നില്ല. ഇപ്പോഴുള്ള ജോലിക്കാരികൾ എന്റെ വീട്ടിലെ വസ്തുക്കളെല്ലാം മോഷ്ടിച്ചുകൊണ്ടുപോവുകയാണ്''. താൻ കടുത്ത വിഷാദത്തിലൂടെ കടന്നുപോവുകയാണെന്നും അവരന്ന് വെളിപ്പെടുത്തി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Tanushree Dutta reveals she declined a 1.65 crore offer to appear on Bigg Boss, citing privacy concerns
Published: 16 Sept 2025, 01:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented