കുറച്ചുമാസങ്ങളായി സൽമാൻ ഖാന്റെ ആരോഗ്യനിലയെക്കുറിച്ച് ചർച്ചകൾ തുടങ്ങിയിട്ട്. പല ചിത്രങ്ങളിലും വീഡിയോകളിലും ഏറെ മെലിഞ്ഞിട്ടാണ് സൽമാൻ കാണപ്പെട്ടത്. അതോടെ ആരാധകർ ആശങ്കയിലായി. സൽമാന് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടോ എന്നതായിരുന്നു അവരുടെ ചിന്ത. 60-ാം വയസ്സിലും ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുന്നയാളാണ് സൽമാൻ. പക്ഷേ ഈയിടെയായിട്ടാണ് അദ്ദേഹം ഏറെ ക്ഷീണിതനായി കാണപ്പെടാൻ തുടങ്ങിയത്.

To advertise here,

ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ സൽമാന്റെ ഈ ക്ഷീണവും പതുക്കെയുള്ള നടപ്പും ആരാധകർ പെട്ടെന്ന് തന്നെ ശ്രദ്ധിച്ചു. പിന്നീട് ഈ പരിപാടിയിൽനിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ട് സൽമാൻ ചോദിച്ചു, ''എല്ലാവർക്കും സുഖമാണോ? നിങ്ങളുടെ ആരോഗ്യം എങ്ങനെയുണ്ട്?'' അതോടെ സൽമാന് ആരോഗ്യപ്രശ്‌നങ്ങളിലൂടെ കടന്നുപോവുകയാണെന്നും അതുകൊണ്ടാണ് ഇങ്ങനെ ചോദിച്ചതെന്നും പലരും വ്യാഖ്യാനിച്ചു. ഇത്തരം പ്രചരണങ്ങളോടൊന്നും സൽമാൻ ഇതുവരെ പ്രതികരിച്ചിരുന്നില്ല.

ഇപ്പോൾ അദ്ദേഹം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണ ഭാരം കുറച്ചെന്ന വെളിപ്പെടുത്തലിന്റെ പേരിലാണ്. തന്റെ സഹോദരൻ സൊഹൈൽ ഖാന്റെ ഷോയിൽ അതിഥിയായെത്തിയതായിരുന്നു താരം. ആമസോൺ പ്രൈമിലെ 'അലയൻസ്' (Alliance) എന്ന റിയാലിറ്റി ഷോയിൽ മത്സരാർഥിയാണ് സൊഹൈൽ ഖാൻ. സൊഹൈലുമായുള്ള സംഭാഷണത്തിനിടെ താൻ ശാരീരികക്ഷമത മെച്ചപ്പെടുത്തുന്നതിനായി പരിശ്രമിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്തതായി സൽമാൻ പറഞ്ഞു. ഇതിനു മറുപടിയായി, താൻ 12 കിലോഗ്രാം കുറച്ചെന്ന് വെളിപ്പെടുത്തിയ സൊഹൈൽ തന്റെ 'ആബ്‌സ്' (Abs) കാണിച്ചുകൊടുത്തു. അപ്പോഴാണ് താൻ ഭാരം കുറച്ചുവെന്ന് സൽമാൻ പറയുന്നത്. 16 കിലോ ഭാരമാണ് കുറച്ചതെന്നും സൽമാൻ തുടർന്നുപറഞ്ഞു.

അതോടെ മാസങ്ങൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. സമീപകാലത്തെ തന്റെ ശാരീരികമാറ്റം എന്തെങ്കിലും അസുഖത്തിന്റെ പേരിലല്ലെന്നും അദ്ദേഹം സൂചന നൽകി. മറിച്ച് കഠിനപരിശ്രമങ്ങളുടെ ഭാഗമാണത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi