തെരുവുനായ്ക്കളോടുള്ള അതിക്രമങ്ങൾക്കെതിരെ നടന്ന പത്രസമ്മേളനത്തിനിടെ ക്ഷുഭിതയായതിനെത്തുടർന്ന് നടി രേണു ദേശായ് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ തന്നെയും മക്കളെയും മുൻ ഭർത്താവ് പവൻ കല്യാണിനെയും ട്രോളുന്നവർക്കെതിരെ ശക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
വാരണാസിയിലെ ഘട്ടിൽ, ബോട്ടിലിരിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് രേണു തന്റെ ഭാഗം വ്യക്തമാക്കിയത്. വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പ് ഇങ്ങനെ: "എന്നെ സംരക്ഷിക്കാൻ എനിക്ക് അച്ഛനോ അമ്മയോ മൂത്ത സഹോദരനോ ഭർത്താവോ ഇല്ല. എന്റെ തെറ്റല്ലാതിരുന്നിട്ടും നിങ്ങൾ ചൊരിയുന്ന ഈ വിദ്വേഷമെല്ലാം ഞാൻ ശാന്തമായി ദേവിയോടും മഹാദേവനോടും പങ്കുവെക്കുന്നു. അവർ എന്റെ വേദന കേൾക്കുന്നുണ്ടെന്നും എന്റെ കണ്ണുനീർ കാണുന്നുണ്ടെന്നും എനിക്കറിയാം."
പാവപ്പെട്ട നായ്ക്കളെ കൊല്ലുന്നതിനെതിരെ താൻ ഇനിയും ശബ്ദമുയർത്തുമെന്നും തന്നെക്കുറിച്ച് എന്ത് വിദ്വേഷം പ്രചരിപ്പിച്ചാലും താൻ അത് ദൈവത്തിന് സമർപ്പിക്കുമെന്നും രേണു കൂട്ടിച്ചേർത്തു.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തിനിടെ രേണു ഒരാളോട് കയർത്തു സംസാരിക്കുന്ന വീഡിയോ വൈറലായിരുന്നു. താൻ മാധ്യമപ്രവർത്തകരോടല്ല ചൂടായതെന്ന് താരം പിന്നീട് വ്യക്തമാക്കി. തന്നോട് തർക്കിക്കുകയും തന്നെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത 55 വയസ്സുകാരനോടാണ് താൻ പ്രതികരിച്ചതെന്ന് രേണു പറഞ്ഞു.
"വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ ചില കമന്റുകൾ ഞാൻ കണ്ടു. എന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കുന്നത് എത്രത്തോളം ശരിയാണ്? ഇതുകൊണ്ടാണ് പവൻ കല്യാൺ എന്നെ ഉപേക്ഷിച്ചതെന്നും എനിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും നിങ്ങൾ പറയുന്നു. തെരുവുനായ്ക്കൾക്ക് വേണ്ടി സംസാരിക്കുന്നത് കൊണ്ട് എനിക്ക് പണം ലഭിക്കുന്നുണ്ടോ? ഞാൻ ജീവന് വേണ്ടിയാണ് പോരാടുന്നത്. എന്നിട്ടും നിങ്ങൾ വളരെ മോശമായ കമന്റുകൾ ഇടുന്നു. എന്റെ മക്കൾക്ക് നായയുടെ കടിയേറ്റാൽ ഞാൻ പാഠം പഠിക്കുമെന്ന് വരെ നിങ്ങൾ പറഞ്ഞു. എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്? ജീവന്റെ വില അറിയുന്ന ഒരു അമ്മയാണ് ഞാൻ" ട്രോളുകൾക്കെതിരെ താരം പ്രതികരിച്ചു.
2009-ലാണ് രേണുവും പവൻ കല്യാണും വിവാഹിതരായത്. 2012-ൽ ഇവർ വിവാഹമോചിതരായി. ഇവർക്ക് അകിര, ആദ്യ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. പിന്നീട് 2013-ൽ പവൻ കല്യാൺ റഷ്യൻ സ്വദേശിയായ അന്ന ലെഷ്നേവയെ വിവാഹം കഴിച്ചു. ഇവർക്കും രണ്ട് മക്കളുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Renu Desai responds strongly to trolls targeting her and her children after her press conference about stray dogs. Learn more.
Published: 20 Jan 2026, 06:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented