നിതേഷ് തിവാരിയുടെ രാമായണം എന്ന ചിത്രത്തിൽ ശ്രീരാമൻ്റെ വേഷത്തിലെത്തുന്നത് ബോളിവുഡ് താരം രൺബീർ കപൂറാണ്. ഈ കഥാപാത്രത്തിനായി താൻ മാംസാഹാരവും മദ്യവും ഉപേക്ഷിച്ചെന്ന് രൺബീർ മുൻപ് അവകാശപ്പെട്ടിരുന്നു. വെജിറ്റേറിയൻ ഭക്ഷണത്തിനൊപ്പം യോഗയും മെഡിറ്റേഷനും ശീലിച്ചുവെന്നും രൺബീർ പറഞ്ഞിരുന്നു.
എന്നാൽ അദ്ദേഹത്തിന്റെ ചില അവകാശവാദങ്ങൾക്ക് വിരുദ്ധമെന്ന് തോന്നിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിഹാസതാരം രാജ് കപൂറിൻ്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് അടുത്തിടെ പുറത്തിറങ്ങിയ 'ഡൈനിങ് വിത്ത് ദ കപൂർസ്' എന്ന ഡോക്യുമെൻ്ററി സീരീസിലാണ് സംഭവം. ഒരു ദൃശ്യത്തിൽ, ഭക്ഷണമേശയ്ക്ക് ചുറ്റുമിരിക്കുന്ന കപൂർ കുടുംബാംഗങ്ങൾക്ക് അർമാൻ ജെയിൻ ഫിഷ് കറി റൈസും മട്ടനും വിളമ്പുന്നത് കാണാം. നീതു കപൂർ, കരീന കപൂർ, കരിഷ്മ കപൂർ, റീമ ജെയിൻ, സെയ്ഫ് അലി ഖാൻ തുടങ്ങിയവർക്കൊപ്പം രൺബീറും ഇരിക്കുന്നുണ്ട്. ഇതാണ് വിവാദമായത്.
വരാനിരിക്കുന്ന സിനിമയുടെ പ്രൊമോഷനുവേണ്ടി വ്യാജ വാഗ്ദാനങ്ങൾ നൽകുകയായിരുന്നു രൺബീർ എന്നാരോപിച്ച് നിരവധി പേർ അദ്ദേഹത്തെ വിമർശിച്ചു. "ബോളിവുഡ് താരങ്ങളുടെ, പ്രത്യേകിച്ച് രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും പിആർ ടീമുകളെ പിരിച്ചുവിടണമെന്നാണ് എനിക്ക് തോന്നുന്നത്. ഇത്തരം വിഡ്ഢിത്തങ്ങൾ പോസ്റ്റ് ചെയ്യും മുമ്പ് അവർ തങ്ങളുടെ കക്ഷികളുടെ പഴയ വീഡിയോകളെപ്പറ്റി ഒരു തരി പോലും ഗവേഷണം നടത്തുന്നില്ല. പെരുപ്പിച്ചുകാട്ടുന്ന അവകാശവാദങ്ങൾ വേറെയും. കഥാപാത്രത്തിനായി മാംസാഹാരവും മദ്യപാനവും ഉപേക്ഷിച്ചുവെന്ന് അവകാശപ്പെടേണ്ട ആവശ്യം എന്തായിരുന്നു? ആരാണ് ചോദിച്ചത്? അന്ന് വായടച്ച് വെച്ചിരുന്നെങ്കിൽ, ഇപ്പോൾ ഈ അനാവശ്യ വിമർശനങ്ങൾ നേരിടേണ്ടി വരില്ലായിരുന്നു."-എന്നായിരുന്നു ഒരാളുടെ കമന്റ്. താൻ ബീഫ് നന്നായി കഴിക്കുന്നയാളാണെന്ന് രൺബീർ സമ്മതിക്കുന്ന പഴയൊരു അഭിമുഖം നേരത്തേ വൈറലായിരുന്നു. അതേസമയം, പുതിയ ഡോക്യുമെന്ററിൽ രൺബീർ നോൺവെജ് കഴിക്കുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തവുമല്ല. രൺബീർ കപൂറിൻ്റെ ‘രാമായണം’ രണ്ട് ഭാഗങ്ങളായി 2026, 2027 വർഷങ്ങളിൽ റിലീസ് ചെയ്യും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ranbir Kapoor faces backlash for eating non-veg after claiming a sattvic diet for his role as Lord Rama in the upcoming Ramayana. Netizens call him a liar.
Published: 25 Nov 2025, 03:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented