അഭിനേത്രിയും നർത്തകിയുമായ രാഖി സാവന്ത് തന്റെ 'സരൂരത്ത്' എന്ന പുതിയ ഗാനത്തിന്റെ പ്രൊമോഷൻ തിരക്കിലാണ്. കഴിഞ്ഞദിവസം നടന്ന പ്രൊമോഷനിൽ, 50 കോടി രൂപയുടെ സ്വർണനിറത്തിലുള്ള ഹെഡ്പീസും 20 കോടി രൂപയുടെ വെള്ളി നെക്ലേസുമടക്കം 70 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ പ്രദർശിപ്പിച്ച് സാവന്ത് ശ്രദ്ധ പിടിച്ചുപറ്റി. ലെഹങ്ക ചോളിയായിരുന്നു വേഷം.
രാഖി തന്നെയാണ് തന്റെ ആഭരണങ്ങളുടെ വിലയെപ്പറ്റി വിശദീകരിച്ചത്. "ഞാൻ ഉർവശി റൗട്ടേലയെപ്പോലെ കള്ളം പറയാറില്ലെ"ന്നും ആഭരണങ്ങളെപ്പറ്റി വിശദീകരിക്കവേ അവർ പറഞ്ഞു. നടി ഉർവശി റൗട്ടേലയുമായി രാഖിയെ താരതമ്യം ചെയ്യാറുണ്ട് പലരും. എന്നാൽ റൗട്ടേലയുമായി താരതമ്യം ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും പകരം അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായവരുമായി തന്നെ താരതമ്യം ചെയ്യണമെന്നുമാണ് രാഖി പറയുന്നത്.
ഉർവശിയുമായുള്ള മത്സരത്തെക്കുറിച്ച് ഒരു പാപ്പരാസി ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു. “നിങ്ങളുടെ തലച്ചോറ് കാൽമുട്ടിലാണോ? എന്നെ ബ്രിട്നി സ്പിയേഴ്സ്, ജെന്നിഫർ ലോപ്പസ്, ഷക്കീറ, പാരീസ് ഹിൽട്ടൺ, അല്ലെങ്കിൽ കിം കർദാഷിയാൻ എന്നിവരുമായി താരതമ്യം ചെയ്യൂ. നിങ്ങൾ എപ്പോഴും ഒരേ പഴകിയ പേരാണ് എടുത്തിടുന്നത്, അവളുടെ പാട്ട് അബിഡി ഡബിഡി ആയിരുന്നുവെന്ന് എനിക്കറിയാം, പക്ഷേ അത് ഡബിഡി ഡബിഡി ആയിപ്പോയി.”
സംസാരത്തിനിടെ, രാഖിയുടെ അടുത്തുള്ള ഒരു ലൈറ്റ് അണഞ്ഞപ്പോൾ, “പാട്ട് അത്രക്ക് ഭാഗ്യമില്ലാത്തതായിരുന്നോ?” എന്നവർ ചോദിച്ചു, ഇത് സദസ്സിൽ ചിരിപടർത്തി.
ഉർവശി റൗട്ടേല തന്റെ ആഭരണങ്ങളും വിലകൂടിയ വസ്ത്രങ്ങളും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കാറുണ്ട്. ഇക്കൊല്ലമാദ്യം ഒരു പ്രൊമോഷൻ അഭിമുഖത്തിനിടെ ഒരു ഡയമണ്ട് വാച്ച് ധരിച്ച് ഉർവശിയെത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. 2024-ലെ ജന്മദിനത്തിൽ 24 കാരറ്റ് സ്വർണ്ണ കേക്കുമായും പ്രത്യക്ഷപ്പെട്ടു.
ആയുഷിന്റെ വരികൾക്ക് സൈഫ് അലി സംഗീതം നൽകി ആലപിച്ച ഒരു റൊമാന്റിക് ഗാനമാണ് 'സരൂരത്ത്'. ഷഹബാസ് ഖാനോടൊപ്പം രാഖി സാവന്താണ് വീഡിയോയിൽ അഭിനയിക്കുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Rakhi Sawant, promoting her song `Zaroorat`, requests comparisons with international stars like Shakira, JLo, & Kim Kardashian, not Urvashi Rautela.
Published: 27 Oct 2025, 05:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented