
പ്രതീകാത്മകചിത്രം / Shutterstock
സ്മാര്‍ട്ടാണ് നിങ്ങളുടെ കുട്ടി എന്ന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത മാതാപിതാക്ക ള്‍ കുറവായിരിക്കും. കുഞ്ഞുങ്ങള്‍ക്ക് തങ്ങള്‍ക്ക് ലഭിക്കാത്ത സന്തോഷങ്ങളും സൗകര്യങ്ങളും ഒരുക്കിക്കൊടുക്കാനും എല്ലാ മാതാപിതാക്കളും മത്സരിക്കും. സന്തോഷവാനായി, ആരോഗ്യത്തോടെ, ബുദ്ധിമാനായി ഒരു കുഞ്ഞിന് വളരാന്‍ എന്തെല്ലാം കാര്യങ്ങള്‍ വേണം. ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളായി കരുതപ്പെടുന്നത് നോര്‍ഡിക്ക് രാജ്യങ്ങളാണ്. അവയിലൊന്നാണ് സ്വീഡനും. കുട്ടികളെ മിടുക്കരായി വളര്‍ത്താന്‍ 160 വര്‍ഷത്തിലധികം പഴക്കമുള്ള ചില പാരമ്പര്യവഴികള്‍ ഇന്നും അവര്‍ പിന്തുടരുന്നുണ്ട്. 'Friluftsliv അഥവാ Open Air life എന്നതാണ് ആ രീതി. പ്രകൃതിയൊടിണങ്ങിയുള്ള ജീവിതമെന്ന് പറയാം.
പുറത്തുപോയി കളിക്കട്ടേ
വീടിനുള്ളില്‍ ഡിജിറ്റല്‍ ലോകത്ത് കുട്ടികളെ തളച്ചിടേണ്ട. അവര്‍ പ്രകൃതിയെയറിഞ്ഞ് കൂട്ടുകാരോടൊത്ത് കളിച്ച് വിയര്‍ക്കട്ടെ. വീടിനുള്ളില്‍ ഫാസ്റ്റ് ഫുഡും സ്‌നാക്‌സും കഴിച്ച് സോഫയില്‍ ചടഞ്ഞുകൂടുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. പകരം രാവിലെയും വൈകിട്ടും മുറ്റത്തോ, പാര്‍ക്കിലോ മറ്റ് കളിസ്ഥലങ്ങളിലോ കുട്ടികളെ കളിക്കാനായി കൊണ്ടുപോകാം. എല്ലാ ദിവസവും രാവിലെ കുട്ടിക്കൊപ്പം നടക്കാനിറങ്ങാം. നടക്കുമ്പോഴുള്ള സംസാരവും പ്രകൃതിയിലേക്കുള്ള ഇറങ്ങലുമെല്ലാം കുട്ടിയുമായുള്ള നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ ദൃഢമാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
കാടുകളും പുഴകളും കാണാം
അവധിക്കാലം ആഘോഷമാക്കാനുള്ള യാത്രകള്‍ ചിലപ്പോഴൊക്കെ പ്രകൃതിയെ അറിയാന്‍ വേണ്ടിയുള്ളവയായാലോ. കാട്ടിലേക്കോ, മലയിലേക്കോ പുഴയിലേക്കോ ഒക്കെയാവാം. അത്തരം ക്യാമ്പുകളുടെ ഭാഗമാകാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാം. പ്രകൃതിയോടിണങ്ങി, ഏതു സാഹചര്യങ്ങളുമായും പൊരുത്തപ്പെട്ട് ജീവിക്കാന്‍ ഇത്തരം യാത്രകള്‍ കുട്ടികളെ പഠിപ്പിക്കും. മാത്രമല്ല പ്രകൃതിയുടെ പ്രാധാന്യവും അതിന്റെ സംരക്ഷണത്തെപ്പറ്റിയുള്ള ബോധവുമൊക്കെ അവരില്‍ വളര്‍ത്താന്‍ ഇത്തരം യാത്രകള്‍ സഹായിക്കും.
മോശം കാലാവസ്ഥയെന്നൊന്നില്ല
എല്ലാ കാലാവസ്ഥയോടും ഇണങ്ങാന്‍ പഠിപ്പിക്കുന്നതാണ് ഈ രീതി. കുട്ടികള്‍ ജനിക്കുമ്പോള്‍ ഒരു പ്രത്യേകകാലാവസ്ഥയോട് ഇണങ്ങുന്ന രീതിയിലായിരിക്കില്ല അവര്‍. ഏത് കാലാവസ്ഥയും അവര്‍ക്കു പറ്റുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പിന്നീട് ജീവിക്കുന്ന ചുറ്റുപാടുകള്‍ക്കനുസരിച്ച് അവരുടെ പ്രതിരോധശക്തിയും മറ്റും പരുവപ്പെടുകയാണ് ചെയ്യുക. എന്നാല്‍ മഴയില്‍ നനയട്ടെ, വെയിലില്‍ വിയര്‍ക്കട്ടെ, മഞ്ഞില്‍ കുളിരട്ടെ... അങ്ങനെ. മഴയാണ് പുറത്തിറങ്ങേണ്ട എന്നോ, മഞ്ഞാണ് രോഗങ്ങള്‍ വരുമെന്നോ പറഞ്ഞ് കുട്ടികളെ വീടിനുള്ളില്‍ ഇരുത്തേണ്ട എന്നാണ് സ്വീഡന്‍കാരുടെ മതം. ‘There's no such thing as bad weather, only bad clothing.' എന്നാണ് അവര്‍ പറയുക. ഓരോ കാലാവസ്ഥയക്കും ഇണങ്ങുന്ന വസ്ത്രം ധരിച്ച് ആവശ്യമെങ്കില്‍ ഒരു കുടയോ തൊപ്പിയോ കരുതി കുട്ടികള്‍ പുറത്തിറങ്ങട്ടേ.
Content Highlights: Raise smart kids with Sweden`s 160+ year old Friluftsliv approach
Published: 17 Jun 2025, 11:19 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented