ബോളിവുഡിലെ പുതിയ ഗോസിപ്പുകളും താരങ്ങളുടെ ബ്രേക്കപ്പ് വാർത്തകളും ആദ്യം അറിയുന്നത് ഭർത്താവ് നിക് ജോനാസിൽ നിന്നാണെന്ന് നടി പ്രിയങ്ക ചോപ്ര. 'Hey Jonas' പോഡ്കാസ്റ്റിലാണ് പ്രിയങ്ക ഈ രസകരമായ വെളിപ്പെടുത്തൽ നടത്തിയത്. തനിക്കറിയാത്ത പല ബോളിവുഡ് വിശേഷങ്ങളും നിക് അറിയാറുണ്ടെന്നും ചിലപ്പോൾ താരങ്ങളുടെ പ്രണയബന്ധം അവസാനിച്ച വിവരം പോലും ആദ്യം പറയുന്നത് നിക്കാണെന്നും താരം പറഞ്ഞു.
“എനിക്കറിയാത്ത പല കാര്യങ്ങളും നിക്കിന് അറിയാം. ആരൊക്കെ വേർപിരിഞ്ഞുവെന്നോ എന്തൊക്കെ സംഭവിച്ചുവെന്നോ എനിക്കറിയില്ല. അത്തരം വാർത്തകൾ എപ്പോഴും ആദ്യം പറയുന്നത് നിക്കാണ്,” എന്നാണ് പ്രിയങ്ക പറഞ്ഞത്.
Also Read
ചിലപ്പോൾ ഒരു താരദമ്പതികൾക്ക് ആശംസകൾ അറിയിക്കാൻ പറയുമ്പോൾ, “അവർ ഇപ്പോൾ ഒരുമിച്ചല്ല, പിരിഞ്ഞു” എന്ന് നിക് തിരുത്താറുണ്ടെന്നും പ്രിയങ്ക ചിരിച്ചുകൊണ്ട് ഓർത്തെടുത്തു. “അപ്പോൾ ഞാൻ ‘ഓഹ്... നന്ദി’ എന്നാണ് പറയാറുള്ളത്,” താരം കൂട്ടിച്ചേർത്തു.
പോഡ്കാസ്റ്റിനിടെ നിക്കിന്റെ സഹോദരൻ കെവിൻ ജോനാസ്, ഈ ഗോസിപ്പുകളൊക്കെ എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് ചോദിച്ചു. അതിന്, താൻ ചില ബോളിവുഡ് ഗോസിപ്പ് പേജുകൾ രഹസ്യമായി പിന്തുടരുന്നുണ്ടെന്ന് നിക് സമ്മതിച്ചു. എന്നാൽ ഏതൊക്കെ അക്കൗണ്ടുകളാണെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
“ചില അക്കൗണ്ടുകൾ ഞാൻ ആരുമറിയാതെ ഫോളോ ചെയ്യുന്നുണ്ട്. പക്ഷേ ഏതൊക്കെയാണെന്ന് പറയില്ല,” എന്നാണ് നിക് ചിരിച്ചുകൊണ്ട് പറഞ്ഞത്.
ഇതിന് പിന്നാലെ ജോ ജോനാസ്, അവ അമേരിക്കൻ സെലിബ്രിറ്റി ഗോസിപ്പ് പ്ലാറ്റ്‌ഫോമായ DeuxMoi പോലുള്ള ബോളിവുഡ് പേജുകളാണോ എന്ന് ചോദിച്ചു. അതിനോട് യോജിച്ച നിക്, “അതെ. അവിടെ നല്ല 'ടീ' (ഗോസിപ്പ്) കിട്ടും. ഓരോ കഥയും പിന്തുടരാൻ രസമാണ്,” എന്നും പറഞ്ഞു.
ഇതുകേട്ട് പ്രിയങ്ക തമാശയായി, “അയ്യോ, എന്നെ പ്രശ്‌നത്തിലാക്കരുതേ,” എന്ന് പ്രതികരിച്ചു. അതിന്, “ഞാൻ പൊതുവായ കാര്യങ്ങളാണ് പറയുന്നത്. സംസ്‌കാരത്തിന്റെ വ്യത്യാസത്തെക്കുറിച്ചാണ് ഉദ്ദേശിച്ചത്,” എന്ന് നിക് വിശദീകരിച്ചു.
സംഭാഷണത്തിനിടെ പ്രിയങ്കയും നിക്കും അവരുടെ പ്രണയത്തിന്റെ തുടക്കവും ഓർത്തെടുത്തു. ജോയും കെവിനും ചേർന്ന് ഇരുവരും ആദ്യമായി എക്സിൽ (അന്നത്തെ ട്വിറ്റർ) കൈമാറിയ സന്ദേശങ്ങൾ വായിച്ചുകേൾപ്പിച്ചു.
“ചിലർ നമ്മൾ കണ്ടുമുട്ടണമെന്ന് പറഞ്ഞിട്ടുണ്ട്. എനിക്കും അതുതന്നെ തോന്നുന്നു. നിങ്ങൾ ഉടൻ ലോസ് ആഞ്ചലസിൽ ഉണ്ടാകുമോ?” എന്നായിരുന്നു നിക് പ്രിയങ്കയ്ക്ക് അയച്ച ആദ്യ സന്ദേശം. അതിന് പ്രിയങ്ക നൽകിയ മറുപടി ഇങ്ങനെയായിരുന്നു: “ഹായ്. ഗ്രഹാം നിങ്ങളെക്കുറിച്ച് ഒരുപാട് പറഞ്ഞിട്ടുണ്ട്. നമുക്ക് ടെക്സ്റ്റിൽ സംസാരിക്കാം. അത് കൂടുതൽ സ്വകാര്യമായിരിക്കും. എന്റെ ടീം ഈ അക്കൗണ്ട് കാണാറുണ്ട്.”
ഈ സന്ദേശങ്ങൾ വീണ്ടും കേട്ടപ്പോൾ പ്രിയങ്കയും നിക്കും ഒരുപോലെ ചിരിക്കുകയും അൽപം നാണിക്കുകയും ചെയ്തു. 2018 മേയിലാണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് അതേ വർഷം ഡിസംബറിൽ വിവാഹിതരാവുകയും ചെയ്തു. 2022-ൽ സറോഗസിയിലൂടെ മകൾ മാൾട്ടി മേരി ചോപ്ര ജോനസിന്റെ മാതാപിതാക്കളുമായി. ദാമ്പത്യജീവിതത്തിലെ പ്രണയവും പ്രൊഫഷണൽ ജീവിതവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്ന മാതൃകാ ദമ്പതികളാണ് ഇവർ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: priyanka-chopra-nick-jonas-bollywood-gossip-revelation
Published: 15 Jul 2026, 06:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented