നടിയും നർത്തകിയും ജയറാമിന്റെ ഭാര്യയുമായ പാർവതി ജയറാം, ഋഷഭ് ഷെട്ടിയുടെ 'കാന്താര'യിലെ 'വരാഹ രൂപം' എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വെെറലാകുന്നത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പാർവതി പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.
ചിത്രത്തിലെ സംഗീതത്തിനും അണിയറ പ്രവർത്തകർക്കുമുള്ള തൻ്റെ വ്യക്തിപരമായ സമർപ്പണമാണിതെന്ന് കുറിച്ച് കൊണ്ടാണ് പാർവതി വീഡിയോ പങ്കുവെച്ചത്. കാന്താര: ചാപ്റ്റർ 1 ൽ വിജയേന്ദ്ര രാജാവായി എത്തുന്ന തൻ്റെ ഭർത്താവ് ജയറാമിന് തന്റെ പ്രകടനം സമർപ്പിച്ചുകൊണ്ട് അവർ ഇങ്ങനെ കുറിച്ചു:
'കാന്താര' റിലീസ് ചെയ്തത് മുതൽ ആ സംഗീതം തന്നിൽ ജീവിക്കുന്നുണ്ടെന്നും, 'കാന്താര: ചാപ്റ്റർ 1'-ലൂടെ അത് വേട്ടയാടുന്നതും, ദിവ്യവും, അലഞ്ചലവുമാണ്. കാന്താരയുടെ സംഗീതം ഒരുക്കിയതിന് സംഗീതസംവിധായകൻ അജനീഷ് ലോക്നാഥിനും, ആത്മാവിനെ തൊട്ടുണർത്തുന്ന ഈ സൃഷ്ടിക്ക് ഋഷഭ് ഷെട്ടിക്കും, കാഴ്ചയെ ഒരു ദൃശ്യവിസ്മയമാക്കിയതിന് ഛായാഗ്രാഹകൻ അരവിന്ദ് എസ് കശ്യപിനും പാർവതി നന്ദി പറഞ്ഞു.
അവസാനമായി, എൻ്റെ രാജാവായ രാജശേഖരന്, എൻ്റെ ഭർത്താവ് ജയറാമിന് ,ആത്മാവിൽ തങ്ങിനിൽക്കുന്ന ഈ മാന്ത്രികതയ്ക്ക് ഏവർക്കും നന്ദി."
രാജശേഖര രാജാവായി കാന്താരയിൽ, ജയറാമും ഒരു പ്രധാന വേഷം കെെകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിൽ ഋഷഭ് ഷെട്ടി കഴിഞ്ഞാൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ഇത്. ജയറാമിന്റെ അഭിനയത്തിന് ഏറെ പ്രശംസയും ലഭിച്ചിരുന്നു.
'കാന്താര' ഫ്രാഞ്ചൈസിയുടെ ഏറ്റവും മികച്ച അടയാളമായി 'വരാഹ രൂപം' മാറി. നാടൻ ശൈലികളിലും അനുഷ്ഠാനപരമായ ശബ്ദ പശ്ചാത്തലങ്ങളിലും വേരൂന്നിയ ഗാനം, സിനിമയുടെ ആത്മീയവും പുരാണപരവുമായ അന്തർധാരകളെ പ്രതിഫലിപ്പിക്കുന്ന ഒന്നായി മാറി. ഒപ്പം പരമ്പരാഗത സംഗീതോപകരണങ്ങളും സംഗീതത്തിന് മാറ്റൊലി കൂട്ടി.
2022-ൽ പുറത്തിറങ്ങിയ ആദ്യ ഭാഗത്തിലെ ക്ലൈമാക്സിലുള്ള ഈ ഗാനം 'നവരസം' എന്ന ഗാനവുമായി സാമ്യമുണ്ടെന്നരോപിച്ച് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. തർക്കത്തെ തുടർന്ന് ഗാനം പല പ്ലാറ്റ്ഫോമുകളിൽ നിന്നും താൽക്കാലികമായി നീക്കം ചെയ്യുകയും, പിന്നീട് വിഷയം ഒത്തുതീർപ്പായതിന് ശേഷം വീണ്ടും ഉൾപ്പെടുത്തുകയുമായിരുന്നു.
ഒരുപാട് കാലത്തിന് ശേഷം മകള്‍ മാളവികയുടെ സംഗീത് നൈറ്റിനും മകന്റെ വിവാഹചടങ്ങിനും പാര്‍വതി അവതരിപ്പിച്ച നൃത്തം ശ്രദ്ധനേടിയിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Former Malayalam actress Parvathy Jayaram shares a video dancing to `Varaha Roopam` from Rishab Shetty`s `Kantara`.
Published: 20 Oct 2025, 04:20 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented