ശെയ്താൻ, ഹേറ്റ് സ്റ്റോറി, ഹണ്ടർ തുടങ്ങിയ സിനിമകളിലൂടെയാണ് ഗുൽഷൻ ദേവയ്യ എന്ന താരം ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ അതിനുശേഷം ഗുൽഷന്‍ മികച്ചൊരു വേഷം ലഭിക്കുന്നത് 'കാന്താര: ചാപ്റ്റർ 1' എന്ന ചിത്രത്തിലൂടെയും. സിനിമയിൽ വില്ലനായിട്ടാണ് ഗുൽഷൻ എത്തിയത്.
'കാന്താര'യുടെ വിജയത്തിനുശേഷം താൻ പ്രതിഫലം കൂട്ടിയതായും അദ്ദേഹം വെളിപ്പെടുത്തിരുന്നു. അതിനിടെ അദ്ദേഹത്തിന്റെ സ്വകാര്യജീവിതമാണ് ഇപ്പോൾ ചർച്ചയാവുന്നത്. 2012-ലാണ് ഗ്രീസിൽനിന്നുള്ള നടിയും മോഡലുമായ കെലിറോയ് ടീസഫീറ്റയെ ഗുൽഷൻ വിവാഹം കഴിക്കുന്നത്.
തിയേറ്റർ ആർട്ടിസ്റ്റായ അവർ കൂടുതലും പ്രവർത്തിച്ചിട്ടുള്ളത് ഇന്ത്യൻസിനിമയിലാണ്. 'ദിൽ ദഡക്നേ ദോ' എന്ന സിനിമയിൽ നർത്തകിയായിട്ടാണ് കരിയർ തുടങ്ങിയത്. പൽ പൽ ദിൽ കെ പാസ്, ധക് ധക്, നികിത റോയ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിന്റെ 'ബറോസ്' എന്ന സിനിമയിലും കെലിറോയ് പ്രത്യക്ഷപ്പെട്ടു.
എട്ടുവർഷത്തെ ദാമ്പത്യത്തിനുശേഷം കെലിറോയും ഗുൽഷനും 2020-ൽ വിവാഹമോചനം നേടുകയും ചെയ്തു. എന്നാൽ മൂന്നുവർഷത്തിനുശേഷം ഇരുവരും വീണ്ടും ഡേറ്റിങ് തുടങ്ങി. 2023-ലാണ് മുൻഭാര്യയുമായി വീണ്ടും ഒരുമിച്ച കാര്യം ഗുൽഷൻ തുറന്നുപറഞ്ഞത്. ''ഞങ്ങളുടെ ബന്ധത്തിന് വ്യത്യസ്തമായ ഒരു സമീപനം സ്വീകരിച്ചിരിക്കുകയാണ്'' എന്നാണ് ഗുൽഷൻ പറഞ്ഞത്.
''ഞങ്ങൾ രണ്ടുപേരും പരസ്പരം അതിയായി സ്നേഹിക്കുന്നു, ഇപ്പോഴും നിലനിൽക്കുന്ന ഒരു ആഴത്തിലുള്ള ബന്ധമുണ്ട്. പലതരം സാഹചര്യങ്ങൾ കാരണം ആദ്യതവണ ഞങ്ങളുടെ ബന്ധം ശരിയായി മുന്നോട്ടുപോയില്ല. പക്ഷേ ഞങ്ങളുടെ സാഹചര്യങ്ങൾ ഇപ്പോൾ അതുപോലെയല്ല, ഞങ്ങളും ഒരുപാട് മാറി. ഞങ്ങൾ രണ്ടുപേരും വ്യക്തിപരമായി മികച്ച രീതിയിൽ വളർന്നുവെന്നും കരുതുന്നു''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actor Gulshan Devaiah reveals he is dating his ex-wife Kelliroy Tezafeeti again, calling it a `different approach` to their relationship
Published: 08 Jan 2026, 12:35 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented