കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായിരുന്നു 'കാന്താര ചാപ്റ്റർ 1'. ചിത്രത്തിൽ രാജകുമാരി കനകാവതിയുടെ അപ്രതീക്ഷിതമായ വില്ലൻ വേഷത്തിലൂടെ രുഗ്മിണി വസന്ത് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. അഭിനയജീവിതം ആരംഭിച്ച് വെറും അഞ്ച് വർഷത്തിനുള്ളിൽ എടുത്ത ധീരമായ ഒരു തീരുമാനമായിരുന്നു കാന്താരയിലെ വേഷമെന്നും, ഇപ്പോൾ ലഭിക്കുന്ന പ്രശംസകളിൽ സന്തോഷമുണ്ടെങ്കിലും, സിനിമയിൽ നിലനിൽക്കുന്ന ചില ‘മുൻധാരണകൾ’ കാരണം ഒരു വില്ലൻ വേഷം ചെയ്യുക എന്നത് വെല്ലുവിളിയായിരുന്നുവെന്ന് പറയുകയാണ് താരം.
“ആ സമയത്ത് അതൊരു പ്രയാസകരമായ തീരുമാനമായിരുന്നു. കാന്താര പോലുള്ള ഒരു സിനിമയുടെ ഭാഗമാകാൻ കഴിയുക എന്നത് വലിയ കാര്യമാണ്. ഋഷഭ് ഷെട്ടി സർ എന്നെ വിളിച്ചപ്പോൾ എനിക്ക് വലിയ സന്തോഷമായി. പക്ഷേ, അതിൽ ഞാനാണ് വില്ലൻ എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഉൾക്കൊള്ളാൻ അല്പം പ്രയാസമായിരുന്നു. പലരും ബോധപൂർവ്വം നമ്മളോട് ഇന്ന വേഷങ്ങൾ ചെയ്യരുത് എന്ന് പറയില്ലെങ്കിലും, നടിമാർ ചില പ്രത്യേക വേഷങ്ങളിൽ ഒതുങ്ങിനിൽക്കണം എന്ന സംസാരം കേൾക്കാറുണ്ട്. അതുകൊണ്ടുതന്നെ അതൊരു സമ്മർദ്ദമായിരുന്നു,” താരം പറയുന്നു.
ഇ തൊരു വലിയ പ്രോജക്റ്റ് ആണെന്നും വില്ലൻ വേഷമാണെങ്കിൽ പോലും ഇതിന്റെ ഭാഗമാകണമെന്നും തീരുമാനിക്കുമ്പോൾ പേടി തോന്നി എന്നും, സിനിമ റിലീസ് ചെയ്യാറായപ്പോൾ തന്റെ തീരുമാനം ഭാവിയിലെ അവസരങ്ങളെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ടായിരുന്നതായും താരം പറഞ്ഞു. എന്നാൽ സിനിമ പുറത്തിറങ്ങിയതോടെ ആളുകൾ രുഗ്മിണിയുടെ വേഷത്തെ എറെ പ്രശംസിച്ചു.
നെഗറ്റീവ് റോളിൽ മികച്ച പ്രകടനം കാഴ്ചവെച്ച രുഗ്മിണിക്ക് പിന്നീട് ആശങ്കപ്പെടേണ്ടി വന്നില്ല. ഒരു നടിയെന്ന നിലയിലുള്ള തന്റെ 'റേഞ്ച്' ആണ് ആളുകൾ ചർച്ച ചെയ്തതെന്ന് താരം പറയുന്നു. "സ്ത്രീ കഥാപാത്രങ്ങൾക്കും പല ഭാവങ്ങളുള്ള വേഷങ്ങൾ ചെയ്യാൻ കഴിയുമെന്ന് ആളുകൾ തിരിച്ചറിഞ്ഞു. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ നമുക്ക് പേടിക്കേണ്ട കാര്യമില്ല," താരം കൂട്ടിച്ചേർത്തു. നടൻ യഷിന്റെ 'ടോക്സിക്' എന്ന സിനിമയിലും രുഗ്മിണി വേഷമിടുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rukmini Vasanth opens up about the challenges of playing a villain in the hit film Kantara and the impact on her career. Discover her journey and the lessons learned.
Published: 19 Jan 2026, 11:38 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented