അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചശേഷം കുടുംബത്തിനൊപ്പം സന്തോഷവാനായി മുന്നോട്ടു പോവുകയാണ് ബ്രസീൽ താരം നെയ്മർ. നാലു കുട്ടികളാണ് നെയ്മറിന്. മുൻ കാമുകി കാരോലിൻ ഡോണ്ടാസിലാണ് ആദ്യത്തെ മകൻ ഡേവി ലൂക്ക പിറക്കുന്നത്. 2011-ലായിരുന്നു ഇത്. ഭാര്യ ബ്രൂണ ബിയാൻകാർഡിയിൽ രണ്ട് പെൺമക്കളുമുണ്ട്. മേവി, മേൽ എന്നിവരാണ് മക്കൾ. ഇതിനിടെ, 2024-ൽ കാമുകി അമാൻഡ കിംബെർല്ലിയിൽ നെയ്മറിന് മറ്റൊരു കുഞ്ഞുകൂടി പിറന്നു. ഇപ്പോഴിതാ, അഞ്ചാമതൊരു കുഞ്ഞിനെക്കൂടി വരവേൽക്കാനൊരുങ്ങുകയാണ് താരം. മകൾ മേലിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ബ്രൂണ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ചിത്രങ്ങളിൽ സന്തോഷവാനായ നെയ്മറെയും മക്കളെയും കാണാം. ചിത്രത്തിൽ എല്ലാവരും ശ്രദ്ധിച്ച പ്രധാനപ്പെട്ട കാര്യം ബ്രൂണയുടെ ബേബി ബമ്പായിരുന്നു (baby bump).
നെയ്മറും താനും അടുത്ത കുഞ്ഞിനെ പ്രതീക്ഷിക്കുകയാണെന്ന് രണ്ടുമാസം മുമ്പേ ബ്രൂണ പ്രഖ്യാപിച്ചിരുന്നു. ബേബി ബമ്പുമായി പുതിയൊരു ഫോട്ടോഷൂട്ടും ബ്രൂണ നടത്തിയിട്ടുണ്ട്.
സ്വകാര്യ ജീവിതത്തെക്കുറിച്ച് പറയുമ്പോൾ, ഏറെക്കാലമായി ബ്രൂണ ബിയാൻകാർഡിയാണ് നെയ്മറിന്റെ ഔദ്യോഗികപങ്കാളി. ബ്രസീലിയൻ മോഡലും ഇൻഫ്ലൂവൻസറുമാണ് ബ്രൂണ. 2021-ലാണ് ഇവരുടെ ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ആദ്യം ഉയർന്നുവന്നത്. ഇരുവരെയും ഒന്നിച്ച് പൊതുപരിപാടികളിലും അവധിയാഘോഷങ്ങളിലും കണ്ടതോടെയായിരുന്നു ഇത്. 2022 ഏപ്രിലിൽ അവർ തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കി. ബ്രൂണ ആദ്യകുഞ്ഞിനെ ഗർഭം ധരിച്ചിരിക്കെ, 2023-ൽ നെയ്മർ അവരെ വഞ്ചിച്ചെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. കാമുകി അമാൻഡയുമായുള്ള അടുപ്പമായിരുന്നു കാരണം. നെയ്മർ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. ഈ ബന്ധത്തിലുള്ള മകളാണ് ഹെലേന. എന്നാൽ അൽപകാലത്തെ പ്രശ്നങ്ങൾക്കുശേഷം നെയ്മറും ബ്രൂണയും വീണ്ടും ഒരുമിക്കുകയായിരുന്നു. തുടർന്ന് 2025-ൽ ഇരുവരും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കുകയും ചെയ്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Neymar officially retired from Brazil national team on July 28, 2026., The retirement follows Brazil's exit from the FIFA World Cup 2026., Bruna Biancardi revealed her baby bump during daughter Mel's first birthday celebration., The couple announced they are expecting their third child together in June 2026., Neymar is shifting his focus entirely to family life post-retirement.
Published: 31 Jul 2026, 02:12 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented