പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഋഷി കപൂറും നീതു സിങ്ങും. കലഹങ്ങളും അതിവൈകാരികപ്രശ്‌നങ്ങളും രൂക്ഷമായ വഴക്കുകളും താണ്ടിയാണ് അവർ തങ്ങളുടെ ദാമ്പത്യബന്ധം മുന്നോട്ട് കൊണ്ടുപോയത്. പ്രശ്‌നങ്ങൾക്ക് ഒരുപരിധി വരെ കാരണമായത് ഋഷി കപൂറിന്റെ മദ്യപാനശീലവും.
ഋഷിയുടെ ഓർമക്കുറിപ്പായ 'ഖുല്ലം ഖുല്ല: ഋഷി കപൂർ അൺസെൻസർഡ്' എന്നതിലും അദ്ദേഹം തന്റെ മദ്യപാന ശീലത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. മദ്യം തനിക്കേറെ ഇഷ്ടമായിരുന്നുവെന്നും അത് തന്റെ ജീവിതത്തിൽ കൊണ്ടുവന്ന പ്രശ്നങ്ങളെക്കുറിച്ച് തനിക്കറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
പലപ്പോഴും ആ ശീലം നീതു സിങ്ങുമായുള്ള ദാമ്പത്യബന്ധത്തെ വരെ ബാധിച്ചു. 1980-ലാണ് ഇരുവരും വിവാഹിതരാവുന്നത്. അതിനുശേഷം അവർക്കിടയിൽ പ്രശ്‌നങ്ങളുണ്ടെന്ന് പലപ്പോഴും വാർത്തകൾ വന്നു. അതിനെക്കുറിച്ച് പിന്നീട് നീതു പറഞ്ഞതിങ്ങനെ, ''മാതാപിതാക്കളുടെ കലുഷിതമായ ദാമ്പത്യത്തിൽ ഇടപെടേണ്ടി വന്നതിൽ റൺബീറിനോട് എനിക്ക് സങ്കടം തോന്നി. ഋഷി ഒരു വളരെ നല്ല അച്ഛൻ ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ മദ്യപാനം അതിനെയെല്ലാം മറികടന്നു. മദ്യപിച്ചാൽ കണ്ണിൽ കാണുന്നതെല്ലാം തകർക്കുന്ന ശീലമുണ്ടായിരുന്നു''.
റൺബീർ അക്കാലം ഓർത്തെടുത്തിട്ടുണ്ട്. ''അച്ഛന്റെയും അമ്മയുടെയും കൂടെയായിരുന്നു താമസിച്ചിരുന്നത്, അവർ വഴക്കുകളിലൂടെ കടന്നുപോയപ്പോൾ ഞാനും അതിന്റെ ഭാഗമായി. ഞങ്ങളുടെ ബംഗ്ലാവിന്റെ താഴെ അവരും മുകളിൽ ഞാനുമാണ് കഴിഞ്ഞിരുന്നത്. രാത്രി ഒരുമണി മുതൽ പുലർച്ചെ അഞ്ചുമണി വരെ അവർ വഴക്കിടുന്നതും സാധനങ്ങൾ തകർക്കുന്നതും കേട്ട് കോണിപ്പടിയിൽ വന്നിരുന്നത് ഞാൻ ഓർക്കുന്നു.''
പിന്നീട് ഋഷി കപൂറിന് കാൻസർ സ്ഥിരീകരിച്ചശേഷം മദ്യപാനം ഒഴിവാക്കാൻ ഡോക്ടർ പറഞ്ഞു. എന്നാൽ രാത്രിയിൽ തനിക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്നും ഉറക്കം കിട്ടാൻ മരുന്നിന് പകരം രണ്ട് ഡ്രിങ്കുകൾ കഴിക്കാമെന്നും പറഞ്ഞ് ഋഷി ഡോക്ടറെ കബളിപ്പിച്ചു. അസുഖബാധിതനായശേഷവും തന്റെ ശീലം നിർത്താൻ താരം തയ്യാറായില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Neetu Singh reveals Rishi Kapoor`s destructive drinking habits and how it impacted their son Ranbir, leading to painful memories
Published: 22 Dec 2025, 10:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented