ഫെബ്രുവരി 24, 2018. ബോളിവുഡിന്റെ ആദ്യത്തെ ഫീമെയില്‍ സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന ശ്രീദേവി അന്നാണ് അന്തരിച്ചത്. ഭര്‍ത്താവ് ബോണി കപൂറിനൊപ്പം ദുബായിലെത്തിയതായിരുന്നു അവര്‍. അന്ന് രാത്രി ബാത്ത്‌റൂമിലേക്ക് പോയ അവരെ കുറേനേരം കഴിഞ്ഞും കാണാതായപ്പോള്‍ ചെന്നുനോക്കിയെന്നും അപ്പോള്‍ ബാത്ത്ടബ്ബില്‍ ബോധംകെട്ട് കിടക്കുന്ന നിലയിലായിരുന്നുവെന്നുമാണ് ബോണി കപൂര്‍ പറഞ്ഞത്. അവരുടെ മരണത്തെ പറ്റി ഒട്ടേറെ ദുരൂഹതകളുണ്ടെന്ന് അന്ന് പലരും പറഞ്ഞിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ മുങ്ങിമരണമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. എങ്കിലും എങ്ങനെയാണത് സംഭവിച്ചതെന്ന കാര്യത്തില്‍ ഇന്നും ആര്‍ക്കും ഉത്തരമില്ല.
പര്‍വീണ്‍ ബാബി, കുറേ നല്ല റോളുകള്‍ ചെയ്തിട്ടുണ്ടെങ്കിലും, ഇന്നും ബോളിവുഡിന്റെ സെക്‌സ് സിംബല്‍ എന്നാണവര്‍ അറിയപ്പെടുന്നത്. പ്രായമായപ്പോള്‍ എല്ലാവരില്‍നിന്നുമകന്ന് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു അവര്‍. 2005 ജനുവരി 20-നാണ് അവര്‍ മരിച്ചതായി പുറംലോകം അറിയുന്നത്. അവരുടെ ഫ്‌ളാറ്റിന്റെ വാതിലിന് മുന്നില്‍ പാല്‍ പാക്കറ്റുകളും പത്രങ്ങളും ദിവസങ്ങളായി കിടക്കുന്നുവെന്ന പരാതിയില്‍ പോലീസെത്തി വീട് തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. ദിവസങ്ങള്‍ പഴക്കവുള്ള, കിടക്കയില്‍ കിടക്കുന്ന നിലയിലായിരുന്നു.
90-കളിലെ പ്രിയതാരമായിരുന്നു ദിവ്യഭാരതി. ശ്രീദേവിയുമായുള്ള സാമ്യമായിരുന്നു അവരെ ആളുകള്‍ക്ക് പ്രിയങ്കരിയാക്കിയത്. 1993 ഏപ്രില്‍ 5-ന് താമസിക്കുന്ന കെട്ടിടത്തില്‍നിന്ന് താഴെ വീണ നിലയിലായിരുന്നു ദിവ്യ ഭാരതിയുടെ മൃതദേഹം. ദിവ്യയുടെ മരണം കൊലപാതകമാണെന്നായിരുന്നു അന്ന് പരക്കെ ആരോപിക്കപ്പെട്ടിരുന്നത്. എന്നാല്‍ ആത്മഹത്യയാണെന്ന് വേറെ ചിലര്‍ പറഞ്ഞു. ഇന്നും ദിവ്യ എങ്ങനെയാണ് മരിച്ചതെന്ന് അറിയില്ല.
ഒട്ടേറെ ആരാധകരുള്ള സില്‍ക്ക് സ്മിതയുടെ മരണവും ദുരൂഹതകള്‍ അവശേഷിപ്പിച്ചുകൊണ്ടായിരുന്നു. 1996 സെപ്റ്റംബര്‍ 26-നാണ് അവര്‍ മരിക്കുന്നത്. താമസിക്കുന്ന ഹോട്ടല്‍മുറിയിലെ ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു. അവരെ കുറേ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നുവെന്നും അതുകൊണ്ട് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് പറയപ്പെടുന്നത്.
Content Highlights: mysterious deaths of indian celebrities
Published: 03 Feb 2024, 02:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented