ചോദ്യപ്പേപ്പർ ചോർന്നതിനെത്തുടർന്ന് തനിക്കും മെഡിക്കൽ പ്രവേശന പരീക്ഷ രണ്ടുതവണ എഴുതേണ്ടി വന്നിരുന്നുവെന്ന് പറയുകയാണ് മുൻ ലോകസുന്ദരിയും നടിയുമായ മാനുഷി ഛില്ലർ. ഡൽഹിയിൽ NEET ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് തന്റെ പിന്തുണയും മാനുഷി അറിയിച്ചിട്ടുണ്ട്. 2015-ലാണ് മാനുഷിക്ക് രണ്ടുതവണ പരീക്ഷയെഴുതേണ്ടി വന്നത്. വിവാദങ്ങളെത്തുടർന്ന് അന്ന് സുപ്രീംകോടതി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നായിരുന്നു ഇത്.

To advertise here,

അഭിമുഖീകരിച്ചത് വേദനാജനകമായ അനുഭവമാണ്, ഇന്നത്തെ വിദ്യാർത്ഥികളുടെ വേദന തനിക്ക് മനസ്സിലാക്കാനാവുമെന്നും അവർ പറഞ്ഞു.

"അനീതി നിറഞ്ഞ ലോകത്ത്, വിദ്യാഭ്യാസം വലിയ തുല്യത നൽകുന്ന ഒന്നാണെന്ന് ഞാനെപ്പോഴും വിശ്വസിച്ചിരുന്നു. 'വീണ്ടും എഴുതുക'യെന്ന് പറയുന്നവർ ശരിക്കും വിഷയത്തിൽ നിന്ന് വ്യതിചലിക്കുകയാണ്. നമുക്ക് സഹാനുഭൂതിയുണ്ടാകണം. ഞാനുമിത് എഴുതിയിട്ടുണ്ട്, 2015-ൽ, അന്നും പേപ്പർ ചോർച്ച കാരണം. ഇതൊരു പരീക്ഷ മാത്രമല്ല, വർഷങ്ങളുടെ കഠിനാധ്വാനം, ഉറക്കമില്ലാത്ത രാത്രികൾ, ത്യാഗങ്ങൾ, അഭിലാഷങ്ങൾ എന്നിവ കൂടിയാണ്. അന്ന് ഞങ്ങൾ വ്യവസ്ഥയുടെ പരാജയം അംഗീകരിക്കുകയും നൽകിയ പരിഹാരത്തിൽ സമാധാനം കണ്ടെത്തുകയും ചെയ്തു. ഇപ്പോൾ, ഒരു ദശാബ്ദത്തിനു ശേഷം, ഞങ്ങൾ മാറ്റം പ്രതീക്ഷിക്കുന്നു."-മാനുഷി പറഞ്ഞു.

സർക്കാരിന്റെ ഭാഗത്തുനിന്ന് പരിഷ്കാരങ്ങളുണ്ടാകണമെന്നും മാനുഷി ആവശ്യപ്പെട്ടു. ഒരു ഡോക്ടറാകുക എന്ന നിങ്ങളുടെ സ്വപ്നത്തിന്റെ മൂല്യം മനസ്സിലാവുന്നത് ഒരു കോച്ചിങ് സെന്ററിലായിരിക്കുമ്പോൾ മാത്രമാണ്, അവിടെ മാതാപിതാക്കൾക്ക് കുട്ടികളെ പഠിപ്പിക്കാനായി കടം വാങ്ങേണ്ടി വരുന്നു. പരീക്ഷ പാസാകാൻ വർഷങ്ങളോളം ശ്രമിക്കുന്നവരുണ്ട്. പരിഷ്കരണം ആവശ്യപ്പെടുന്നത് നമ്മുടെ സ്ഥാപനങ്ങളെ തള്ളിക്കളയുന്നതായി തെറ്റിദ്ധരിക്കരുത്. ജനാധിപത്യം കേൾക്കാനും പഠിക്കാനും മെച്ചപ്പെടാനും തയ്യാറാകുമ്പോൾ കൂടുതൽ ശക്തമാകും. ഓരോ തലമുറയ്ക്കും തങ്ങൾ നേടിയെടുത്തതിനേക്കാൾ ശക്തമായ ഒരു വ്യവസ്ഥ ഭാവിക്ക് നൽകേണ്ട ഉത്തരവാദിത്തമുണ്ട്."-മാനുഷി പറഞ്ഞു. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi