മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി, കഴിഞ്ഞ വർഷം ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്നു. അതേക്കുറിച്ച് സംസാരിക്കുകയാണ് താരമിപ്പോൾ. ഒരു ആശുപത്രിയിലെ ചടങ്ങിൽ സംസാരിക്കവെ, തനിക്ക് കുറച്ചുകാലത്തേക്ക് ഗന്ധവും രുചിയും തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെട്ടിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.
"കാഴ്ചയും കേൾവിയും മനുഷ്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാണ്. എനിക്ക് കുറെക്കാലമായി ഗന്ധവും രുചിയും തിരിച്ചറിയാൻ പറ്റിയിരുന്നില്ല. ശ്വസിക്കുമ്പോൾ പോലും ഒന്നും മണക്കാൻ കഴിയാറില്ല. ഇപ്പോൾ അത് പതുക്കെ തിരിച്ചുവരികയാണ്. ഇത്തരം കഴിവുകൾ നഷ്ടപ്പെടുമ്പോഴാണ് അവയുടെ മൂല്യം നമ്മൾ തിരിച്ചറിയുന്നത്," എന്ന് അദ്ദേഹം പറഞ്ഞു.
"ശബ്ദം കുറയ്ക്കാനോ പതുക്കെ സംസാരിക്കാനോ നമ്മൾ മറ്റൊരാളോട് പറയുന്നത്, നമുക്ക് കേൾക്കാൻ കഴിയുന്നത് കൊണ്ടാണ്. കേൾവിശക്തി ഇല്ലാത്ത ഒരാൾ ഒരിക്കലും അങ്ങനെ പറയില്ല. ഇഷ്ടമുള്ള പാട്ട് തിരഞ്ഞെടുക്കാൻ കഴിയുന്നത് പോലും ഒരു വലിയ ഭാഗ്യമാണ്. കേൾവി എന്നത് ദൈവാനുഗ്രഹമാണ്," കേൾവിശക്തിയെക്കുറിച്ച് താരം കൂട്ടിച്ചേർത്തു.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മാസങ്ങളോളം ചികിത്സയിലായിരുന്ന മമ്മൂട്ടി, ഇപ്പോൾ അഭിനയരംഗത്തേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സ്പൈ ആക്ഷൻ ചിത്രമായ ‘പേട്രിയറ്റി’ന്റെ ഷൂട്ടിങ്ങിലാണ് അദ്ദേഹം ഇപ്പോൾ. മോഹൻലാൽ, ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രം ഏപ്രിൽ 23-ന് പുറത്തിറങ്ങും. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘പദയാത്ര’ എന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് പ്രധാന വേഷത്തിൽ എത്തുക. തകഴി ശിവശങ്കരപ്പിള്ളയുടെ 'രണ്ടിടങ്ങഴി' എന്ന നോവലിനെ ആസ്പദമാക്കിയാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമ്മിക്കുന്നത്. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തിലും മമ്മൂട്ടി ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Malayalam superstar Mammootty reveals his temporary loss of smell and taste. Understand the true value of senses when they are gone.
Published: 18 Feb 2026, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented