ദക്ഷിണേന്ത്യൻ സിനിമാലോകത്തെ പ്രമുഖ താരങ്ങളായ ദളപതി വിജയും തൃഷ കൃഷ്ണനും അടുത്തിടെ ഒരു വിവാഹ സൽക്കാരത്തിൽ ഒരുമിച്ച് പങ്കെടുത്തത് മുതൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. ഇപ്പോൾ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടിയും രാഷ്ട്രീയപ്രവർത്തകയുമായ ഖുശ്ബു സുന്ദർ. IANS- ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഖുശ്ബു തന്റെ അഭിപ്രായം പങ്കുവെച്ചത്. ഇത് അവരുടെ സ്വകാര്യ ജീവിതമാണെന്നും, അവരുടെ പ്രവർത്തികൾ മറ്റുള്ളവരെ ബാധിക്കാത്തിടത്തോളം കാലം ഇതൊരു വലിയ ചർച്ചാവിഷയമാക്കേണ്ടതില്ലെന്നുമാണ് ഖുശ്ബു പറഞ്ഞത്.
വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിന് (Vijay divorce) അപേക്ഷ നൽകിയതിന് പിന്നാലെയാണ് വിജയും തൃഷയും വിവാഹ റിസപ്ഷനിൽ ഒരുമിച്ച് പങ്കെടുത്തത്. ചടങ്ങിൽ ഇരുവരും ഒരുമിച്ച് വേദിയിലെത്തി നവദമ്പതികളെ അഭിനന്ദിക്കുകയും ഫോട്ടോകൾക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു.
Also Read
വിജയ്- തൃഷ വിഷയത്തിൽ എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് ഖുശ്ബുവിന്റെ മറുപടി ഇങ്ങനെയായിരുന്നു: "ഈ സംഭവത്തിൽ ആളുകൾക്ക് എന്താണ് ചെയ്യാനുള്ളതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അത് അവരുടെ സ്വകാര്യ ജീവിതമാണ്. അവരുടെ സ്വകാര്യ ജീവിതം ആളുകളെ ബാധിക്കുന്നുണ്ടെങ്കിൽ നമുക്ക് അതിനെക്കുറിച്ച് സംസാരിക്കാം. ഇതിൽ ജനങ്ങൾക്ക് ഒന്നും ചെയ്യാനില്ല. പിന്നെന്തിനാണ് ആളുകൾ ഇതൊരു വലിയ കാര്യമാക്കുന്നത്? അവർ അവരുടെ ജീവിതം നോക്കിക്കൊള്ളും. ജനങ്ങളെ ഇത് ഒരു തരത്തിലും ബാധിക്കുന്നില്ല."
ഇത് വിജയ്‌യുടെ ജനപ്രീതിയെ ബാധിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ഖുശ്ബു പറഞ്ഞു. "വോട്ട് ചെയ്യുമ്പോൾ ജനങ്ങൾ കൃത്യമായ തീരുമാനമെടുക്കുമെന്ന് ഞാൻ കരുതുന്നു. എപ്പോൾ, ആർക്ക് വോട്ട് ചെയ്യണമെന്ന് അവർക്കറിയാം," ഖുശ്ബു പറഞ്ഞു.
"ഇതാരെയും ബാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹം ഒരു മനുഷ്യനാണ്. അദ്ദേഹം ഒരു നേതാവാണോ അല്ലയോ എന്നത് അവിടെ നിൽക്കട്ടെ, നമ്മളെപ്പോലെ ഒരു സാധാരണ മനുഷ്യനാണദ്ദേഹം. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിന് ജനങ്ങളുമായി ബന്ധമൊന്നുമില്ല."
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Khushbu Sundar emphasizes that personal lives of actors should not be public gossip., Clarification that Vijay and Trisha's attendance at a wedding does not impact public interest., Khushbu dismisses concerns regarding Vijay's political career and fan perception., Reiteration that celebrities are human beings entitled to their privacy.
Published: 11 Mar 2026, 11:58 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented