നടി കയാദു ലോഹർ തന്റെ പുതിയ തമിഴ് ചിത്രം ‘ഇദയം മുരളി’യുടെ പ്രമോഷൻ തിരക്കുകളിലാണ്. അടുത്തിടെ ‘ഗലാട്ട തമിഴ്’ പോഡ്‌കാസ്റ്റിൽ സംസാരിക്കവെ, താൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ നേരിട്ട ഒരു ദുരനുഭവത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു.
"ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ വീടിനടുത്തുള്ള ഒരു ട്യൂഷൻ ക്ലാസിൽ പോകുമായിരുന്നു. അവിടെ വെച്ച് കുറച്ച് ആൺകുട്ടികൾ എന്നെ ശല്യം ചെയ്യുമായിരുന്നു (eve-teasing). ആദ്യത്തെ ദിവസം ഞാൻ അത് കാര്യമാക്കിയില്ല, വിട്ടേക്കാമെന്ന് കരുതി. രണ്ടാമത്തെ ദിവസവും ഞാൻ അതുതന്നെ ചെയ്തു. എന്നാൽ മൂന്നാമത്തെ ദിവസം എനിക്ക് അത് താങ്ങാൻ കഴിഞ്ഞില്ല," താരം പറഞ്ഞു.
Also Read
അവതാരകയുടെ ചോദ്യത്തിന് മറുപടി പറയവെ, ഇക്കാര്യം പറയാൻ കയാദു ആദ്യം മടിച്ചെങ്കിലും, പെൺകുട്ടികൾക്ക് ഇതൊരു പ്രേരണയായേക്കാം എന്ന് കരുതി താരം ആ സംഭവം പങ്കുവെക്കുകയായിരുന്നു.
"എനിക്ക് അത് സഹിക്കാൻ പറ്റിയില്ല, കടുത്ത ദേഷ്യം വന്നു. ഞാൻ ഒരു കല്ലെടുത്ത് അവന്റെ തലയ്ക്കിടിച്ച് ചോര വരുത്തി. അവിടെ നിന്ന് ഞാൻ വേഗം പോന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ അതൊരു അക്രമാസക്തമായ സംഭവമായിരുന്നു. ഒരാൾ കല്ലെടുത്ത് മറ്റൊരാളുടെ തലയടിച്ചു പൊട്ടിക്കുന്നത് ശരിയാണെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ അന്ന് എനിക്ക് തോന്നിയത് അതാണ്, ഞാൻ അത് ചെയ്യുകയും ചെയ്തു. എന്നെ കണ്ടാൽ ഒരുപക്ഷേ ‘പാവം’, അധികം സംസാരിക്കാത്ത, ശാന്തയായ ഒരു പെൺകുട്ടിയാണെന്ന് തോന്നിയേക്കാം. പക്ഷേ ആരെങ്കിലും തെറ്റ് ചെയ്യുമ്പോൾ നമ്മൾ മിണ്ടാതിരുന്ന് സഹിക്കണമെന്ന് ഞാൻ കരുതുന്നില്ല. നമ്മൾ അതിന് ശക്തമായി തിരിച്ചടി നൽകണം," കയാദു വ്യക്തമാക്കി.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ എല്ലാ ഭാഷകളിലും കയാദു അഭിനയിച്ചിട്ടുണ്ട്. സിനിമയിലേക്ക് വരുന്നതിന് മുമ്പ് അവർ മോഡലായിരുന്നു. 2021-ൽ പുറത്തിറങ്ങിയ 'മുഗിൽപേട്ടെ' എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഒരു വർഷത്തിനുശേഷം 'പത്തൊമ്പതാം നൂറ്റാണ്ട്', 'അല്ലൂരി' (തെലുങ്ക്) എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. 2023-ൽ 'ഐ പ്രേം യു' എന്ന മറാത്തി ചിത്രത്തിലും അഭിനയിച്ചു. 2025-ൽ പുറത്തിറങ്ങിയ 'ഡ്രാഗൺ' എന്ന തമിഴ് ചിത്രമാണ് കയാദുവിന് വഴിത്തിരിവായത്. ഇത് തമിഴിലെ അവരുടെ ആദ്യ ചിത്രം കൂടിയായിരുന്നു.
മലയാളി പ്രേക്ഷകർക്ക് താരം പ്രിയങ്കരിയാകുന്നത്, ടൊവിനോ തോമസിന്റെ നായികയായി 'പള്ളിചട്ടമ്പി'യിലെത്തിയപ്പോഴാണ്. പുതിയ തമിഴ് ചിത്രമായ 'ഇദയം മുരളി' ജൂലൈ 10-ന് തിയേറ്ററുകളിലെത്തും. കൂടാതെ തമിഴിൽ 'ഇമ്മോർട്ടൽ', 'മഞ്ഞനാത്തി', മലയാളത്തിൽ 'ഐ ആം ഗെയിം', 'ഖലീഫ: ദി ഇൻട്രോ', 'താരം', തെലുങ്കിൽ 'ദി പാരഡൈസ്' എന്നീ ചിത്രങ്ങളും ഈ വർഷം പുറത്തിറങ്ങാനുണ്ട്. ഈ വർഷം ഹിറ്റായ സായ് അഭ്യങ്കറിന്റെ 'പവിഴമല്ലി' എന്ന മ്യൂസിക് വീഡിയോയിലും താരം അഭിനയിച്ചിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kayadu Lohar recounts a past incident of standing up against harassment., Promoting her upcoming Tamil film Idayam Murali., Advocates for women to stand up against injustice., Provides a comprehensive list of her 2026 project lineup.
Published: 01 Jul 2026, 12:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented