ടൈം മാസിക പുറത്തുവിട്ട 'ടൈം 100 നെക്സ്റ്റ് ഇന്ത്യ 2026' പട്ടികയിൽ സായ് പല്ലവി ഇടംനേടിയതിന്റെ ആഘോഷത്തിലാണ് ആരാധകർ. 'ഗാർഗി' ചിത്രത്തിന്റെ സംവിധായകൻ ഗൗതം രാമചന്ദ്രൻ, സായ് പല്ലവിയെക്കുറിച്ച് പങ്കുവെച്ച രസകരമായ ഒരോർമ്മയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
'ഗാർഗി'യുടെ തിരക്കഥ എഴുതുന്ന ഘട്ടത്തിൽത്തന്നെ ടൈറ്റിൽ കഥാപാത്രമായി താൻ മനസ്സിൽ കണ്ടിരുന്നത് സായ് പല്ലവിയെയായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. ചിത്രം നിർമ്മിക്കാൻ തീരുമാനിക്കുന്നതിന് മുൻപ് നിരവധി കടമ്പകളും തടസ്സങ്ങളും മുന്നിലുണ്ടായിരുന്നുവെന്നും പറഞ്ഞു.
Also Read
"ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ ഞാൻ അവളോട് ചോദിച്ചു, 'സായ്, നമുക്ക് ആദ്യം സിനിമ ചെയ്യാം, പൈസ പിന്നീട് തന്നാൽ മതിയോ?' എന്ന്. ഒരു നിമിഷം പോലും ആലോചിക്കാതെ അവർ സമ്മതിച്ചു. ഷൂട്ടിംഗ് എന്നാണ് തുടങ്ങുന്നതെന്ന് മാത്രമാണ് അവർക്ക് അറിയേണ്ടിയിരുന്നത്," ഗൗതം പറഞ്ഞു.
സായ് പല്ലവിയുടെ അഭിനയത്തോടുള്ള സമർപ്പണത്തെക്കുറിച്ചും ഗൗതം വാചാലനായി. തിരക്കഥയിലുള്ള കാര്യങ്ങളെ മനസ്സിൽക്കണ്ട് അതിലും കരുത്തുറ്റൊരു രൂപത്തിലേക്ക് മാറ്റാൻ അവൾക്ക് സാധിക്കും. ഒരു ബാഗ് ഇടതു തോളിലാണോ വലതു തോളിലാണോ തൂക്കേണ്ടത് എന്നതുപോലുള്ള ചെറിയ കാര്യങ്ങളിൽപ്പോലും അതീവ ശ്രദ്ധ പുലർത്താറുണ്ട്. ഒരു കഥാപാത്രത്തിന് ജീവൻ നൽകാൻ അവൾ കാണിക്കുന്ന ചിന്തയുടെ ആഴമാണത്.
ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളാണ് സായ് പല്ലവി. വരാനിരിക്കുന്ന വലിയ പ്രോജക്ടുകൾ അവളെ കൂടുതൽ വലിയൊരു ആഗോള വേദിയിലേക്ക് ഉയർത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'രാമായണ'ത്തിന്റെ വിജയത്തിളക്കത്തിലാണ് താരം ഇപ്പോൾ. നിതേഷ് തിവാരി സംവിധാനം ചെയ്ത് നവംബർ 5-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിൽ, സീതയായാണ് സായ് പല്ലവി വേഷമിട്ടത്. റൺബീർ കപൂർ ശ്രീരാമനായും യഷ് രാവണനായും രവി ദുബെ ലക്ഷ്മണനായും വേഷമിടുന്നു. ദൃശ്യഭംഗിക്കൊപ്പം മികച്ചൊരു കഥാപാത്രത്തെക്കൂടി 'രാമായണ'ത്തിലൂടെ സായ്ക്ക് ലഭിക്കട്ടെ എന്ന ആശംസയും ഗൗതം രാമചന്ദ്രൻ പങ്കുവെച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Director Gautham Ramachandran shared behind-the-scenes stories about Sai Pallavi during the making of Gargi., Sai Pallavi immediately agreed to do the film without discussing payment upfront., The actress is recently featured in the TIME100 Next India 2026 list., Gautham praised her meticulous attention to character details and dedication.
Published: 20 Nov 2026, 11:04 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented