2014-ൽ പുറത്തിറങ്ങിയ 'റിവോൾവർ റാണി' എന്ന ചിത്രത്തിലെ ചുംബനരംഗത്തിനിടെ നടി കങ്കണ റണാവത്ത് സഹതാരം വീർ ദാസിനെ പരിക്കേൽപ്പിച്ചുവെന്ന പഴയ ആരോപണം വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇതിനുപിന്നാലെ താരങ്ങൾ പ്രതികരണവുമായി രംഗത്തെത്തി. സംഭവം പൂർണമായും കെട്ടിച്ചമച്ച കഥയാണെന്ന് വ്യക്തമാക്കി വീർ ദാസ് രംഗത്തെത്തിയപ്പോൾ, അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച മാധ്യമപ്രവർത്തകയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കങ്കണയും പ്രതികരിച്ചു.
സിനിമയുടെ ചിത്രീകരണത്തിനിടെ കങ്കണ ചുംബനരംഗത്തിൽ അതിരുവിട്ടെന്നും, 'കട്ട്' പറഞ്ഞ ശേഷവും ചുംബനം തുടർന്നെന്നും, വീർ ദാസിന്റെ ചുണ്ട് കടിച്ച് രക്തം വരുത്തിയെന്നുമായിരുന്നു മാധ്യമപ്രവർത്തക ഒരു പോഡ്കാസ്റ്റിൽ ഉന്നയിച്ച ആരോപണം. ഇതാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്.
Also Read
എന്നാൽ ആരോപണങ്ങൾ തള്ളിക്കളഞ്ഞ് വീർ ദാസ് എക്സിൽ കുറിച്ചത് ഇങ്ങനെയാണ്: ‘ഇത് തീർത്തും കെട്ടുകഥയാണ്. കങ്കണ പൂർണമായും പ്രൊഫഷണലായിരുന്നു. അതീവ പ്രതിഭയുള്ള കലാകാരിയാണെന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നു. അവർക്കെതിരെ ഇത്തരമൊരു അപവാദം പ്രചരിപ്പിക്കുന്നത് അന്യായമാണ്. വർഷങ്ങൾക്കുശേഷം എന്റെ കോമഡിയുടെ പേരിൽ അവർ എന്നെ 'തീവ്രവാദി' എന്ന് വിളിച്ചിരുന്നു. പക്ഷേ 'റിവോൾവർ റാണി'യുടെ സെറ്റിൽ യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല.’
വീർ ദാസിന്റെ പ്രതികരണം പങ്കുവെച്ച കങ്കണ, ആരോപണങ്ങളെ പരിഹസിച്ചുകൊണ്ടാണ് മറുപടി നൽകിയത്. “നന്ദി, വീർ. പക്ഷേ ഇവർ ആരാണ്? ഞങ്ങളെ ഉപയോഗിച്ച് സ്വന്തം വികൃതമായ ലൈംഗിക ഭാവനകൾ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്ന ഒരു വിചിത്ര വ്യക്തിയെപ്പോലെയാണ് തോന്നുന്നത്. ഞാൻ നിന്റെ രക്തം കുടിച്ചു, പത്ത് വർഷമായിട്ടും നീ അതിന്റെ ആഘാതത്തിൽ കരഞ്ഞുകൊണ്ടിരിക്കുകയാണെന്നോ? എന്തൊരു അസംബന്ധം!” എന്നാണ് കങ്കണ എക്സിൽ കുറിച്ചത്.
2014-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ രാഷ്ട്രീയ പശ്ചാത്തലമുള്ള 'റിവോൾവർ റാണി' എന്ന ശക്തമായ കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിച്ചത്. ബോളിവുഡ് നടൻ രോഹൻ മെഹ്‌റ എന്ന വേഷത്തിൽ വീർ ദാസും അഭിനയിച്ചു. രോഹനെ തട്ടിക്കൊണ്ടുപോകുന്ന ശത്രുക്കളെ നേരിട്ട് നായിക രക്ഷിക്കുന്നതായിരുന്നു കഥാപശ്ചാത്തലം. സായി കബീർ ശ്രീവാസ്തവ സംവിധാനം ചെയ്ത ചിത്രത്തിൽ പിയൂഷ് മിശ്ര, സക്കിർ ഹുസൈൻ, സീഷാൻ ഖാദ്രി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. 22 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രം ബോക്‌സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: kangana-ranaut-vir-das-revolver-rani-controversy
Published: 29 Jun 2026, 11:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented