ട്വന്റി-20 ലോകകപ്പില്‍ പാകിസ്താനതിരെ വിജയം നേടിയശേഷം, ജസ്പ്രീത് ബുംറയെ അഭിമുഖം ചെയ്യാനെത്തിയത് ഭാര്യയും ഐ.സി.സി പ്രസന്ററുമായ സഞ്ജന ഗണേശഷനാണ്. അഭിമുഖത്തിലുടനീളം രണ്ടുപേരുടെയും മുഖത്ത് ഒരു ചെറുപുഞ്ചിരി കാണാമായിരുന്നു. 'സീ യൂ ഇന്‍ 30 മിനിറ്റ്‌സ്' എന്നുപറഞ്ഞാണ് ബുംറ അവസാനിപ്പിക്കുന്നത്. ഉടനെ വന്നു സഞ്ജനയുടെ കൗണ്ടര്‍, 'വാട്‌സ് ഫോര്‍ ഡിന്നര്‍'?
ട്വന്റി-20 ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ ആറുവിക്കറ്റിനാണ് വിജയിച്ചത്. കളിയില്‍ നിര്‍ണായകമായത് ജസ്പ്രീത് ബുംറയുടെ ബൗളിങ്ങായിരുന്നു. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് ബുംറ വീഴ്ത്തിയത്.
Also Read
സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ സ്റ്റാര്‍ പ്രസന്ററാണ് സഞ്ജന, ഒട്ടേറെ ആരാധകരുള്ള അവതാരക. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ക്രിക്കറ്റ്-ബാഡ്മിന്റണ്‍ മത്സരങ്ങളുമായി ബന്ധപ്പെട്ടുള്ള ഷോകളാണ്, സഞ്ജന അവതരിപ്പിക്കാറുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്‌പെഷല്‍ ഷോയുടെ അവതാരകയും അവര്‍ തന്നെയായിരുന്നു.
പുണെ സിംബയോസിസില്‍നിന്ന് ബിടെക്ക് ബിരുദം നേടിയശേഷം, സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിട്ടാണ് സഞ്ജനയുടെ കരിയര്‍ തുടങ്ങുന്നത്. അതിനൊപ്പം മോഡലിങ്ങിലും അവര്‍ സജീവമായി 2012-ല്‍ ഫെമിന മിസ് സ്റ്റൈല്‍ ദിവ മത്സരത്തില്‍ പങ്കെടുത്തു, ഫിനാലെയില്‍ എത്തുകയും ചെയ്തു. അതിനിടയില്‍ എം.ടി.വി.യിലെ സ്പ്ലിറ്റ്‌വില്ലയില്‍ പങ്കെടുക്കുകയും ചെയ്തു.
അവിചാരിതമായാണ് സ്‌പോര്‍ട്‌സ് അവതാരകയാവുന്നത്. 2013-ലെ ഐ.പി.എല്ലിനിടെയാണ് ഇരുവരും ആദ്യമായി കാണുന്നത്. അന്ന് ബുംറയെ അഭിമുഖം ചെയ്യാനെത്തിയതായിരുന്നു സഞ്ജന. പതുക്കെ സുഹൃത്തുക്കളായി, അത് പ്രണയത്തിലുമെത്തി.
പ്രണയത്തിലായിരുന്നപ്പോഴും, ഗോസിപ്പുകോളങ്ങളില്‍ തങ്ങളുടെ പേര് നിറയുമ്പോഴും, ഇരുവരും ബന്ധം രഹസ്യമായി തന്നെ നിര്‍ത്താനാണ് തീരുമാനിച്ചത്. 2021-ലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. സെപ്റ്റംബര്‍ 2023-ല്‍ ഇവര്‍ക്കൊരു കുഞ്ഞ് ജനിച്ചു. അതിനുശേഷം സഞ്ജന വീണ്ടും സജീവമാവുകയാണ്.
Content Highlights: wife and icc presenter sanjana ganeshan interviews indian cricketer jasprit bumrah
Published: 11 Jun 2024, 12:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented