കലയും അഭിരുചിയും ഒത്തുചേരുന്ന ചില ബോളിവുഡ് വീടുകളുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് നടി മാധുരി ദീക്ഷിത്തിന്റെയും ഭർത്താവ് ഡോ.ശ്രീറാം നെനെയുടെയും മുംബൈയിലുള്ള അപ്പാർട്ട്മെന്റ്. ചലച്ചിത്രകാരിയായ ഫറാ ഖാൻ തന്റെ യൂട്യൂബ് വീഡിയോയിലൂടെ മാധുരിയുടെ ആ വീട് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരുന്നു.
വർളിയിലുള്ള ഒരു ബഹുനില കെട്ടിടത്തിലാണ് ഇവരുടെ ഈ അപ്പാർട്ട്മെന്റുള്ളത്. 53-ാം നിലയിൽ 5,500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മനോഹരമായ അപ്പാർട്ട്മെന്റ്. 2022-ലാണ് ഇവരിത് വാങ്ങുന്നത്. ഇപ്പോഴിതിന്റെ വില കണക്കാക്കപ്പെടുന്നത് 50 കോടിയിലേറെയാണ്.
ഇവിടെനിന്നാൽ അറബിക്കടൽ മനോഹരമായി കാണാൻ പറ്റും. 'ലിത്ത് ഡിസൈൻ' എന്ന സ്ഥാപനത്തിലെ അപൂർവ്വ ഷ്രോഫ് ആണ് ഈ വീട് രൂപകൽപ്പന ചെയ്തത്. നാലു കിടപ്പുമുറികളാണുള്ളത്. ഈ വീടിന്റെ ഏറ്റവും വലിയ ആകർഷണം എം.എഫ്.ഹുസൈന്റെ ചിത്രങ്ങളാണ്. മാധുരി ദീക്ഷിത്തിനെ ഏറെ ആരാധിച്ചിരുന്ന വ്യക്തിയായിരുന്നു ഹുസൈൻ. വരയ്ക്കാനുള്ള തന്റെ പ്രചോദനമായി പോലും അദ്ദേഹം മാധുരിയെ കണക്കാക്കി. അവർക്കായി അദ്ദേഹം പ്രത്യേകം ചിത്രങ്ങൾ വരയ്ക്കുകപോലും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇവിടുത്തെ ചുവരുകളിൽ വെറുതെ തൂക്കിയിടുകയല്ല, മറിച്ച് അവ ചുവരുകൾ തന്നെയായി മാറിയതുപോലെയാണ്. അദ്ദേഹത്തിന്റെ ഏകദേശം 30 ചിത്രങ്ങളാണ് ഇവിടെയുള്ളത്.
ഒരു വലിയ പിയാനോയും ഗിറ്റാറുകളും ഡ്രമ്മുമൊക്കെയാണ് വീടിന്റെ സ്വീകരണമുറിയെ കൈയടക്കിവെച്ചിരിക്കുന്നത്. മനോഹരമായ മാർബിൾ മേശ, ആഭരണം പോലെ തോന്നിക്കുന്ന മെറ്റാലിക് ഷാൻഡലിയർ, ഇവയ്ക്കെല്ലാം സാക്ഷിയായി ഹുസൈന്റെ പ്രശസ്തമായ 'ഡാൻസിങ് വിമൻ' എന്ന പെയിന്റിങ് എന്നിവയെല്ലാം ചേർന്നുള്ള ഇടമാണ് ഡൈനിങ് ഏരിയ. സുഹൃത്തുക്കളുമായുള്ള ഒത്തുചേരലുകൾക്കായി ഒരു സ്റ്റൈലിഷ് മിനി ബാറും ഇവിടെയുണ്ട്.
ഇവിടെയുള്ള മീഡിയ റൂമാണ് മറ്റൊരു പ്രത്യേകത. മാധുരിയുടെ ജീവിതയാത്ര മുഴുവൻ വരച്ചുകാട്ടുന്ന, ഒരു ഭിത്തിയോളം വലുപ്പമുള്ള ചിത്രീകരണമാണ് ഇവിടുത്തെ പ്രധാന ആകർഷണം. സൂപ്പർസ്റ്റാർ പദവിയിൽ തുടങ്ങി, കുടുംബജീവിതം വരെ അതിൽ കാണാം. അടുക്കള പോലും അതിമനോഹരമാണ്; ഓപ്പൺ പ്ലാൻ ശൈലിയിൽ, മിനിമലിസ്റ്റ് ഗ്രേ നിറത്തിൽ, മധ്യഭാഗത്തായി ആകർഷകമായ ഒരു കൗണ്ടർ ഐലൻഡും ഇവിടെയുണ്ട്. അനാവശ്യമായ സാധനങ്ങളൊന്നുമില്ലാതെ, വൃത്തിയുള്ളതും ആധുനികവും, ഒരു പ്രൊഫഷണൽ ഷെഫിന് പോലും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ശാന്തമായ അന്തരീക്ഷവുമാണ് അവിടെയുള്ളത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Madhuri Dixit and Dr. Sriram Nene's 5,500 sq ft apartment is located on the 53rd floor in Worli, Mumbai., The apartment is valued at over Rs 50 crore and offers a breathtaking view of the Arabian Sea., Features approximately 30 exclusive paintings by legendary artist M.F. Husain.
Published: 15 Oct 2026, 02:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented