പലതരം ഡേറ്റിങ്ങിനെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ട്, ഫ്ലഡ്‌ലൈറ്റിങ്, മങ്കി ബാറിംഗ്, ബ്രെഡ്‌ക്രംബിംഗ് തുടങ്ങി പുതിയ കാലത്ത് ചർച്ചയായ ഡേറ്റിങ് രീതികൾ പലതാണ്. എന്നാൽ ഡേറ്റിങ് ലോകത്ത് ഭയപ്പെടുത്തുന്ന ഒരുകാര്യം കാര്യം നടക്കുകയാണോ ഇപ്പോൾ? പ്രണയം പകരാൻ കോഫി ഷോപ്പുകളിലും റസ്റ്റോറന്റിലും ഒത്തുകൂടിയിരുന്ന കാമുകീകാമുകൻമാർ ഇപ്പോൾ ശ്മശാനങ്ങളിലേക്ക് നീങ്ങുന്നത് എന്തിനാണ്? സംശയിക്കേണ്ട, പ്രണയം പങ്കിടാൻ തന്നെ. പ്രണയിക്കാൻ പതിവു സ്ഥലങ്ങൾക്കു പകരം ശ്മാശനങ്ങൾ തിരഞ്ഞെടുക്കുന്നത് പുതിയ തലമുറയ്ക്കിടയിൽ പുതിയ ട്രൻഡാവുകയാണത്രേ. ഗ്രേവ്യാർഡ് ഡേറ്റിങ് (Graveyard dating) എന്നാണിതിനെ വിളിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ആളുകൾ അവരുടെ ഗ്രേവിയാർഡ് ഡേറ്റിങ് വീഡിയോകൾ പങ്കുവെക്കുന്നുമുണ്ട്.
എക്കാലത്തെയും ഏറ്റവും വിചിത്രമായ ഡേറ്റിങ് ട്രെൻഡുകളിൽ ഒന്നായാണ് ഗ്രേവിയാർഡ് ഡേറ്റിങ്ങിനെ വിലയിരുത്തുന്നത്. അതേസമയം, ഒരു ലളിതമായ ഡേറ്റ് ആശയമാണിതെന്നാണ് ഇതിനെ പിന്തുണയ്ക്കുന്നവർ കരുതുന്നത്. എന്തായിരിക്കും ആളുകളെ ശവകുടീരങ്ങളിലേക്ക് നയിക്കുന്നത്? സമാധാനവും സ്വകാര്യതയും നൽകുന്ന ഒരിടമായും ആഴത്തിലുള്ള ബന്ധം കെട്ടിപ്പടുക്കാൻ പറ്റിയ പശ്ചാത്തലമായുമൊക്കെയാണ് ഇക്കൂട്ടർ ശ്മശാനത്തെ കാണുന്നത്. അവിടെ നിശബ്ദതയുണ്ട്, വലിയ പാട്ടുകളില്ല, അലർച്ചകളില്ല, തിരക്കുകളില്ല, തുറിച്ചുനോക്കുന്നവരുമില്ല. തിരക്കുകളിൽ നിന്ന് രക്ഷനേടാനുള്ള വഴിയാണത്രേ അവർക്കിത്.
പഴയ സെമിത്തേരികളിലൂടെ അൽപനേരം വർത്തമാനം പറഞ്ഞ് നടക്കുന്നതും അതിന്റെ വീഡിയോകൾ പങ്കുവെക്കുന്നതും ജെൻസികൾക്കിടയിൽ തരംഗമാണ്. അതേസമയം, ഇതിനെതിരേ വിമർശനവും ഉയരുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Graveyard dating is an emerging trend driven by the need for silence, privacy, and an escape from urban chaos., The trend appeals to Gen Z and millennials seeking a slower pace of life and deeper connections., Safety is paramount; the article emphasizes location sharing and situational awareness., Despite the romantic appeal for some, the practice remains controversial and unsettling for others.
Published: 22 Apr 2026, 04:56 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented