തന്റെ സിനിമയായ 'ഓം ശാന്തി ഓം'-ന്റെ ചിത്രീകരണത്തിനിടെ രണ്ട് തവണ ഐവിഎഫ് ചികിത്സ പരാജയപ്പെട്ടുവെന്ന് വെളിപ്പെടുത്തി കൊറിയോഗ്രാഫറും സംവിധായികയുമായ ഫറാ ഖാന്‍. ഐവിഎഫ് ചികിത്സക്കിടെ താന്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും അവര്‍ സംസാരിച്ചു. ടെന്നീസ് ഇതിഹാസവും തന്റെ അടുത്ത സുഹൃത്തുമായ സാനിയ മിര്‍സയുടെ 'സെര്‍വിങ് ഇറ്റ് അപ്പ് വിത്ത് സാനിയ' എന്ന പോഡ്കാസ്റ്റില്‍ പങ്കെടുക്കുകയായിരുന്നു ഫറ.
ആ സമയത്ത് താന്‍ ആകെ തകര്‍ന്നുപോയിരുന്നുവെന്ന് അവർ പറഞ്ഞു. 'എനിക്ക് രണ്ട് തവണ ഐവിഎഫ് പരാജയപ്പെട്ടു. ഞാന്‍ എപ്പോഴും കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ശരീരത്തിലേക്ക് കുത്തിവയ്ക്കുന്ന ഹോര്‍മോണുകൾ കൂടിയായിരുന്നു കാരണം. ചെറിയ കാര്യങ്ങള്‍ക്കുപോലും ഞാന്‍ കരയുമായിരുന്നു. അതേസമയം ഞാന്‍ 'ഓം ശാന്തി ഓം' എന്ന സിനിമയുടെ ചിത്രീകരണത്തിലുമായിരുന്നു'
'ആദ്യം തന്നെ പറയട്ടെ, എന്റേത് വൈകിയുള്ള ഗര്‍ഭധാരണമായിരുന്നു. കാരണം എന്റെ വിവാഹം വൈകിയാണ് നടന്നത്. എനിക്ക് 40 വയസ്സുള്ളപ്പോഴാണ് ഞാന്‍ വിവാഹിതയായത്. അതുകൊണ്ട് എന്തായാലും ഗര്‍ഭധാരണം വൈകുമെന്ന് ഉറപ്പായിരുന്നു. അതിന് ശേഷം ഒന്നോ രണ്ടോ വര്‍ഷം ഞങ്ങള്‍ സ്വാഭാവികമായി ശ്രമിച്ചു. ഞങ്ങള്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോയിരുന്നു. എനിക്ക് പ്രായം കൂടുതലാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം, 'അങ്ങനെയല്ല, സ്വാഭാവികമായി ശ്രമിക്കൂ' എന്ന് പറഞ്ഞു. പക്ഷേ സ്വാഭാവികമായി ഗര്‍ഭം ധരിക്കാന്‍ സാധിച്ചില്ല' അവര്‍ കൂട്ടിച്ചേര്‍ത്തു.
2004 ഡിസംബര്‍ 9-നാണ് ഫറാ ഖാന്‍ ചലച്ചിത്ര നിര്‍മ്മാതാവായ ഷിരീഷ് കുന്ദറിനെ വിവാഹം കഴിച്ചത്. 2008 ഫെബ്രുവരി 11-ന്, ഇന്‍ വിട്രോ ചികിത്സയിലൂടെ ദമ്പതികള്‍ക്ക് സാര്‍ എന്ന മകനും ദിവ, അന്യ എന്നീ രണ്ട് പെണ്‍മക്കളുമടക്കം മൂന്ന് കണ്‍മണികള്‍ ജനിച്ചു. ഇതിന് മുന്‍പും വന്ധ്യതയെയും ഐവിഎഫ് ചികിത്സയെയും കുറിച്ചുള്ള തന്റെ പോരാട്ടങ്ങളെക്കുറിച്ച് ഫറാ ഖാന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. നടി ദെബീന ബാനര്‍ജിയുമായുള്ള ഒരു പോഡ്കാസ്റ്റിലായിരുന്നു അത്.
'സെലിബ്രിറ്റി മാസ്റ്റര്‍ഷെഫ്' എന്ന പാചക റിയാലിറ്റി ഷോയില്‍ ഫറാ ഖാന്‍ അടുത്തിടെ അവതാരകയായും വിധികര്‍ത്താവായും എത്തിയിരുന്നു. ഇതിന് പുറമെ, തന്റെ പാചകക്കാരനായ ദിലീപിനൊപ്പം അവര്‍ ഒരു യൂട്യൂബ് ചാനലും നടത്തുന്നുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Filmmaker Farah Khan shares her emotional journey with IVF, revealing two failed attempts during `Om Shanti Om` shoot & heartbreak. Discover her fertility story.
Published: 30 Oct 2025, 01:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented