ബോളിവുഡിന്റെ 'ഭായ് ജാൻ' സൽമാൻ ഖാൻ അറുപതിലേക്ക് കടന്നു. എന്നാലിന്നും അദ്ദേഹത്തിന്റെ മാർക്കറ്റിന് കാര്യമായി ഇളക്കം തട്ടിയിട്ടില്ല. സഹസംവിധായകനായി സിനിമയിലെത്തിയ താരം ഇന്ന് ഒരു സിനിമയ്ക്കായി വാങ്ങുന്ന പ്രതിഫലം 100 മുതൽ 150 കോടി വരെയാണ്. അതിനൊപ്പം ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകൾ, ബിഗ് ബോസ് അവതാരകൻ എന്നീ നിലകളിലും നല്ലൊരു തുക അദ്ദേഹത്തിന്റെ പോക്കറ്റിലെത്തുന്നുണ്ട്. ബിഗ് ബോസ് 18-ാം സീസൺ അവതരിപ്പിക്കുന്നതിന് 250 കോടിയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. എന്നാൽ, 19-ാം സീസണിൽ 100 കോടി കുറച്ചെന്നും വാർത്തകളുണ്ടായിരുന്നു. ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റിനായി ലഭിക്കുന്നത് 60 കോടി രൂപയാണത്രെ.
മുംബൈ ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ട്‌മെന്റ്‌സിലാണ് അദ്ദേഹം വർഷങ്ങളായി താമസിക്കുന്നത്. കടലിന് അഭിമുഖമായുള്ള ഈ സ്ഥലത്തിന് 100 കോടി വിലമതിക്കും. മുംബൈയിലെ വർളി, കാർട്ടർ റോഡ് എന്നിവിടങ്ങളിലും അദ്ദേഹത്തിന് ആഡംബരവീടുകളുണ്ട്. ഒപ്പം ദുബായിലെ ബുർജ് പസിഫിക് ടവേഴ്‌സ്, ദ അഡ്രസ് ഡൗൺടൗൺ എന്നിടങ്ങളിലും സൽമാന് അപ്പാർട്ട്‌മെന്റുണ്ട്. 150 ഏക്കറിലായി പരന്നുകിടക്കുന്ന വിശാലമായൊരു ഫാം ഹൗസുണ്ട് അദ്ദേഹത്തിന്. അർപ്പിത ഫാംസ് എന്നറിയപ്പെടുന്ന പൻവേൽ ഫാംഹൗസ്. 80 കോടി രൂപയിൽ നിർമിച്ച ഈ പ്രോപ്പർട്ടിയിൽ ഒരു സ്വകാര്യ ജിം, നീന്തൽക്കുളം, മൃഗങ്ങളുടെ ഷെൽട്ടർ, മൃഗസംരക്ഷണ കേന്ദ്രം എന്നിവയുണ്ട്. ഖാൻ കുടുംബത്തിന്റെ കുടുംബസംബന്ധമായ എല്ലാ ഒത്തുചേരലുകളും ഇവിടെയാണ് നടക്കാറുള്ളത്.
റേഞ്ച് റോവർ വോഗ്, ലെക്‌സസ് എൽഎക്‌സ് 470, മെഴ്‌സിഡസ് ബെൻസ്, ഓഡി, ടൊയോട്ട ലാൻഡ് ക്രൂയിസർ എന്നിവയ്‌ക്കൊപ്പം ബുള്ളറ്റ്പ്രൂഫ് നിസാൻ പട്രോൾ എസ്.യു.വി കൂടിയുണ്ട് അദ്ദേഹത്തിന്റെ ശേഖരത്തിൽ. മൂന്നുകോടി വിലമതിക്കുന്ന യാട്ടും സൽമാന്റെ ഉടമസ്ഥതയിലുണ്ട്.
മുംബൈയിലെ അപ്പാർട്ട്മെന്റിനും പൻവേലിലെ ഫാംഹൗസിനും പുറമേ, സൽമാൻ ഖാന് നിരവധി സ്വത്തുക്കൾ കൂടി സ്വന്തമായുണ്ട്. മുംബൈയിലെ കാർട്ടർ റോഡിലും വോർളിയിലും ആഡംബര വീടുകളും ദുബായിലെ ബുർജ് പസഫിക് ടവേഴ്സിലും ദി അഡ്രസ് ഡൗണ്ടൗണിലും അദ്ദേഹത്തിന് അപ്പാർട്ടുമെന്റുകളുമുണ്ട്. 2015-ലും 2018-ലും ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന സെലിബ്രിറ്റികളുടെ ഫോർബ്‌സ് ലിസ്റ്റിൽ അദ്ദേഹം ഇടംനേടിയിരുന്നു. 2900 കോടിയാണ് 'ഭായ് ജാന്റെ' ഏകദേശ ആസ്തിയായി കണക്കാക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore Salman Khan`s immense wealth of Rs 2900 crore, his Rs 150 crore per movie fee, and luxury assets. Discover Bollywood`s `Bhaijaan`s` financial empire
Published: 27 Dec 2025, 03:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented