
പ്രതീകാത്മകചിത്രം (AI Generated)
സമ്പാദിക്കാന്‍ ജീവിതത്തിലെ സന്തോഷങ്ങള്‍ എല്ലാം ഉപേക്ഷിക്കണമെന്ന ധാരണ ശരിയല്ല. സന്തോഷം അങ്ങനെ തന്നെ ഇരുന്നോട്ടെ. ചെറിയ ശ്രദ്ധയും ചിട്ടയും മാത്രം കൊണ്ടുതന്നെ ചെലവ് കുറച്ച് സമ്പാദിക്കാം. 'പണം ചോരുന്നത്' എവിടെയെന്ന് തിരിച്ചറിയുക, ശീലങ്ങള്‍ മാറ്റുക, ചെറിയ ഡെഡ്‌ലൈനുകള്‍ ഉണ്ടാക്കുക- ഇത്രയേ വേണ്ടൂ. നിങ്ങളുടെ കുടുംബബജറ്റില്‍ വലിയ മാറ്റം കാണാന്‍ തുടങ്ങും.
1. പാഴ്‌ചെലവുകള്‍ കണ്ടെത്തുക
വലിയ തുകയൊന്നും ഒറ്റയടിക്ക് നമ്മുടെ കയ്യില്‍ നിന്ന് പോകില്ല. നമ്മള്‍ക്ക് അക്കാര്യത്തില്‍ വലിയ ശ്രദ്ധയാണ്. പക്ഷേ ചെറിയ ചെറിയ തുകകള്‍ ഓരോ ദിവസവും ചോരും. നമ്മളത് അറിയുകപോലുമില്ല. പാല്‍ വാങ്ങുമ്പോള്‍, കാറില്‍ ഇന്ധനം നിറയ്ക്കുമ്പോള്‍, പെട്ടെന്നുള്ള ആവേശത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍...ഇതെല്ലാം ചേര്‍ന്നാല്‍ വലിയ തുക തന്നെയാണ്. അതിനാല്‍ ആദ്യം ചെയ്യേണ്ടത് ഈ ചോര്‍ച്ചകള്‍ കണ്ടെത്തി അടയ്ക്കുക എന്നതാണ്.
2. പട്ടിക എഴുതി വയ്ക്കുക
മനസ്സില്‍ കുറിച്ചിടാതെ, തീരുന്ന സാധനങ്ങളുടെ പട്ടിക കൃത്യമായി എഴുതി വയ്ക്കുക. മാസാരംഭത്തില്‍ പട്ടിക തരം തിരിക്കുക - സപ്ലൈകോയില്‍ നിന്ന് വാങ്ങേണ്ടത്, സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങേണ്ടത്, ഓണ്‍ലൈന്‍ വഴി വാങ്ങേണ്ടത് എന്ന്.
3. കണക്കെഴുതി വയ്ക്കുക
ദിവസേന ചെലവുകള്‍ ഡയറിയിലോ മൊബൈല്‍ ആപ്പിലോ രേഖപ്പെടുത്തുക. ഈ ചെറിയ ശീലം പാഴ്‌ചെലവുകള്‍ എവിടെ നടക്കുന്നുവെന്നത് വെളിവാക്കും.
4. വിലക്കുറവ് ചോദിക്കുക
ചെരുപ്പ് മുതല്‍ ഇലക്ട്രോണിക് സാധനങ്ങള്‍ വരെ - എല്ലായിടത്തും ഡിസ്‌കൗണ്ട് ലഭ്യമാണ്. ചോദിക്കാന്‍ മടിക്കേണ്ട. 'ചോദിക്കുന്നവനാണ് ലാഭിക്കുന്നവന്‍' എന്നത് മറക്കരുത്.
5. കൂപ്പണുകള്‍ ഉപയോഗിക്കുക
പത്രങ്ങളിലും മാസികകളിലും ലഭിക്കുന്ന ഡിസ്‌കൗണ്ട് കൂപ്പണുകള്‍ ഉപയോഗിക്കുക. ചെറിയ കാര്യമാണ്. പക്ഷേ പണം ലാഭിക്കാം
6. ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രയോജനപ്പെടുത്തുക
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ പലപ്പോഴും സ്റ്റോറുകളേക്കാള്‍ വിലക്കുറവാണ്. ഒരേ സമയം കൂടുതല്‍ സാധനങ്ങള്‍ വാങ്ങി ഡെലിവറി ചാര്‍ജ് ഒഴിവാക്കുക.
7. ഷോപ്പിങ് മാളുകളുടെ ഓഫറുകള്‍ ഉപയോഗിക്കുക
ഓരോ മാളിനും ഓഫര്‍ സീസണുകള്‍ ഉണ്ട്. വെബ്‌സൈറ്റുകള്‍, മെസേജുകള്‍ പരിശോധിച്ച് ആ സമയം കണ്ടെത്തുക. ലോയല്‍റ്റി പോയിന്റ് കാര്‍ഡുകള്‍ ഉപയോഗിക്കുക.
8. ഗിഫ്റ്റുകള്‍ മുന്‍കൂട്ടി വാങ്ങുക
ഓരോ ചടങ്ങിനും പുതിയ ഗിഫ്റ്റ് വാങ്ങാൻ ഓടാതെ, നല്ല ഓഫറുകള്‍ ലഭിക്കുമ്പോള്‍ മുന്‍കൂട്ടി ചിലത് വാങ്ങി വയ്ക്കുക.
9. വസ്ത്രങ്ങള്‍ മുന്‍കൂട്ടി വാങ്ങുക
ഓരോ ആഘോഷത്തിനും പുതിയത് തലേന്നു വാങ്ങാനുള്ള ശീലം ഒഴിവാക്കാം. ഓഫറുകളും മറ്റുമുള്ള സമയം നോക്കി വസ്ത്രങ്ങളും വാങ്ങുക.
10. ബില്ലുകളും ഫീസുകളും നേരത്തെ അടയ്ക്കുക
മാസ അടവുകള്‍ നേരത്തെ അടയ്ക്കുമ്പോള്‍ പല സ്ഥാപനങ്ങളും ഇളവ് നല്‍കും. സ്‌കൂള്‍ ഫീസ്, ഡി.ടിഎച്ച്., ഇന്റര്‍നെറ്റ് ബില്ല് എന്നിവക്ക് ഇതു ബാധകം.
11. വാഹന ഉപയോഗം കുറയ്ക്കുക
ചെറിയ യാത്രകള്‍ക്ക് കാർ ഒഴിവാക്കുക. ബസ് അല്ലെങ്കില്‍ മെട്രോ ഉപയോഗിക്കുക. ഇന്ധനവും പാര്‍ക്കിങ് ചെലവും ലാഭിക്കാം.
12. വിനോദയാത്രകളും ലാഭമാര്‍ഗമാക്കുക
യാത്രകള്‍ വെറും വിനോദത്തിനായി മാത്രമല്ല, ബുദ്ധിപൂര്‍വ്വം പ്ലാന്‍ ചെയ്താല്‍ ഷോപ്പിംഗിനും ലാഭത്തിനും അവസരം ഉണ്ടാകും. തുണിമില്ലുകളോ തേയില ഫാക്ടറികളോ ഉള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക.
13. ലാഭിക്കുന്ന പണം സൂക്ഷിച്ചുവയ്ക്കുക
മുകളില്‍ പറഞ്ഞ രീതിയില്‍ ലാഭിക്കുന്ന തുക ഒരു കുടുക്കയില്‍ വേര്‍തിരിച്ച് സൂക്ഷിക്കുക. വര്‍ഷാവസാനത്തില്‍ എണ്ണി നോക്കുമ്പോള്‍ അത്ഭുതം തോന്നും! അത് നിക്ഷേപമാക്കുകയോ യാത്രയ്ക്കായി ഉപയോഗിക്കുകയോ ചെയ്യാം.
(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോണ്‍-9447667716. e-mail- jayakumarkk8@gmail.com)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 15 Nov 2025, 11:15 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented