ഷാഹിദ് കപൂറിന്റെ ഭാര്യ എന്നതിലപ്പുറം സംരംഭക എന്ന വിശേഷമാണ് മിറ രജ്പുത്തിനുള്ളത്. ഡൽഹിയിലെ ഒരു ബിസിനസ് കുടുംബത്തിൽനിന്നുള്ള അംഗമാണ് മിറ. അവരുടെ ബിരുദം കഴിഞ്ഞയുടനെയായിരുന്നു മിറയും ഷാഹിദുമായുള്ള വിവാഹം. ഒരുവർഷത്തിനുള്ളിൽ ആദ്യത്തെ കുഞ്ഞ് ജനിച്ചു, രണ്ടുവർഷത്തിനുള്ളിൽ അടുത്ത കുഞ്ഞും. അതിനുശേഷമാണ് സ്വന്തമായൊരു സംരംഭം എന്നതിലേക്ക് മിറ കാൽവെയ്പ് നടത്തുന്നത്.
സ്‌കിൻകെയർ, വെൽനെസ് എന്നിവയിലാണ് മിറ കൂടുതലായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. സ്‌കിൻകെയർ ബ്രാൻഡായ അകൈൻഡ്, ഫിറ്റ്നസ് വസ്ത്രങ്ങളുടെ ബ്രാൻഡായ അത്ലറ്റിഫ്രീക്ക്, ആരോഗ്യ ഉത്പന്നങ്ങൾ വിൽക്കുന്ന വെൽബീയിംഗ് ന്യൂട്രീഷൻ എന്നിവയാണ് അവർക്ക് പങ്കാളിത്തമുള്ള മറ്റ് സംരംഭങ്ങൾ. ജെന്നിഫർ ലോപ്പസ് പോലുള്ള മറ്റ് നിക്ഷേപകർക്കൊപ്പം, ജീവിതശൈലിക്കും ആരോഗ്യത്തിനും പ്രാധാന്യം നൽകുന്ന അന്താരാഷ്ട്ര വെൽനസ് സംരംഭങ്ങളെയും അവർ പിന്തുണയ്ക്കുന്നു. ഇതിൽ അകൈൻഡ്, മിറ തന്നെയാണ് തുടങ്ങിയത്. 2023-ൽ തുടങ്ങിയ ബ്രാൻഡിന് ഇപ്പോൾ ശക്തമായ അടിത്തറയുമുണ്ട്. ടൈംസ് നൗവിന്റെ റിപ്പോർട്ടുകൾ പ്രകാരം, 2025-ൽ മിറ രജ്പുത്തിന്റെ ആസ്തി ഏകദേശം 8.6 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു.
ഇപ്പോൾ പ്രധാനമായുള്ളത് ധുൻ വെൽനെസ് എന്ന ലക്ഷ്വറി വെൽനെസ് സാങ്ച്വറിയാണ്. മുംബൈയിലെ ബാന്ദ്രയിലാണ് ഇത് പ്രവർത്തിക്കുന്നത്. ആയുർവേദസംബന്ധമായ എല്ലാ ചികിത്സകളും ഇത് നൽകുന്നു. 6000 ചതുരശ്രയടിയിലായുള്ള ധുൻ വെൽനെസിൽ ചൈനീസ്, സൗണ്ട് തെറാപ്പി, റെഡ് ലൈറ്റ് തെറാപ്പി എന്നിവയുമുണ്ട്. സ്വയംപരിചരണത്തിനുള്ളൊരു ഇടമായി ഇത് മാറിക്കഴിഞ്ഞു.
ഈയുടത്ത് വെൽനെസ് സെന്ററിലെ ചികിത്സകളെക്കുറിച്ച് മിറ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചിരുന്നു. അവിടുത്തെ ചെലവുകൾ ഇപ്പോൾ ചർച്ചയാവുകയാണ്.
വിബ്രാറ്റോ എന്ന് പേരിട്ടിട്ടുള്ള ഡീപ് മസാജിന് 6500 രൂപയും, ഒരു മണിക്കൂറിന്റെ ആയുർവേദ മസാജിന് 5500 മുതൽ 8000 വരെയും ചെലവാകുമെന്ന് മിറ പറയുന്നു. 15 മിനിറ്റിന്റെ ബയോ എനർജെറ്റിക് സ്‌കാനിന് 10,000 രൂപയാണ് ഈടാക്കുന്നത്. സിങ്ങിങ് ബൗൾ തെറാപ്പിക്ക് 10,000 രൂപയും. ഉറക്കം പുനർക്രമീകരിക്കുകയും കുടൽ ശുദ്ധീകരിക്കുകയും ചെയ്യുന്ന സ്ലീപ് റീസെറ്റ് പ്രോഗ്രാമിന് ഒന്നേമുക്കാൽ ലക്ഷം രൂപയാണ് ചെലവ്. ഏഴുദിവസമാണ് ഇതിന്റെ ദൈർഘ്യം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore Mira Rajput`s impressive business ventures and the high-end wellness treatments offered at her Dhun Wellness centre
Published: 04 Dec 2025, 11:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented