വനമേഖലകളും വന്യജീവികളും ധാരാളമുള്ള നാടാണ് ചൈന. പക്ഷേ, വികസനത്തിനും സമ്പദ് വ്യവസ്ഥയ്ക്കും കൂടുതൽ പ്രാധാന്യം നൽകിയതിനാൽ വന്യജീവികളെ സംരക്ഷിക്കുന്നതിനും ദേശീയോദ്യാനങ്ങളുണ്ടാക്കുന്നതിലും വളരെ പുറകിലായിരുന്നു രാജ്യം. നാല് വർഷം മുൻപ് മാത്രമാണ് ചൈന രാജ്യത്തെ ആദ്യത്തെ ദേശീയോദ്യാനം തുറന്നത്. അമേരിക്ക ആദ്യമായി ദേശീയോദ്യാനമുണ്ടാക്കിയത് 150-ലധികം വർഷങ്ങൾക്ക് മുമ്പാണെന്ന് ഓർക്കണം. യുഎസിലെ യെലോസ്റ്റോൺ ആണ് ലോകത്തെ ആദ്യത്തെ നാഷണൽ പാർക്ക്. പിന്നാലെ ഓസ്ട്രേലിയയിലെ സിഡ്നിയിൽ റോയൽ നാഷണൽ പാർക്ക് തുറന്നു.
വന്യജീവി സംരക്ഷണത്തിലേക്ക് കടക്കാൻ അൽപം വൈകിയെങ്കിലും ലോകത്തിലെ തന്നെ ഏറ്റവും വലിയ ദേശീയോദ്യാന ശൃംഖല നിർമ്മിക്കാൻ പദ്ധതിയിടുകയാണ് ചൈനയിപ്പോൾ. അതും 14 വർഷംകൊണ്ട്. 2035 ആകുമ്പോഴേക്കും 272 ദശലക്ഷം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന 49 ദേശീയോദ്യാനങ്ങൾ തങ്ങൾക്കുണ്ടാകുമെന്നാണ് ചൈന അവകാശപ്പെടുന്നത്. യുഎസിലെ ദേശീയോദ്യാന ശൃംഖലയുടെ മൂന്നിരട്ടി വലിപ്പം വരുമിത്.
57 ദശലക്ഷം ഏക്കറിലധികം വിസ്തൃതിയുള്ള അഞ്ച് ദേശീയോദ്യാനങ്ങൾ ഇതിനകം ചൈന തുറന്നിട്ടുണ്ട്- ജയന്റ് പാണ്ട നാഷണൽ പാർക്ക്, നോർത്ത് ഈസ്റ്റ് ചൈന ടൈഗർ ആൻഡ് ലെപേഡ് നാഷണൽ പാർക്ക്, സാൻജിയാങ്യുവാൻ നാഷണൽ പാർക്ക്, ഹൈനാൻ ട്രോപികൽ റെയിൻ ഫോറസ്റ്റ് നാഷണൽ പാർക്ക്, വുയി മൗണ്ടൻ നാഷണൽ പാർക്ക്. ആൽപൈൻ കൊടുമുടികൾ, ഉഷ്ണമേഖലാ മഴക്കാടുകൾ, ഹിമാനികൾ, വിശാലമായ മരുഭൂമികൾ, ഉയരത്തിലുള്ള തണ്ണീർത്തടങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഉദ്യാനങ്ങളാണിവ. ഭീമൻ പാണ്ട, സൈബീരിയൻ കടുവ, ഏഷ്യൻ ആന തുടങ്ങിയ ജീവികളുടെ സംരക്ഷണകേന്ദ്രം.
ഈ വന്യജീവി കേന്ദ്രങ്ങളിലേക്ക് ആഭ്യന്തര വിനോദസഞ്ചാരികൾ ഒഴുകിയെത്തുന്നുണ്ടെങ്കിലും വിദേശികൾ വളരെ കുറവാണെന്ന് രാജ്യം മനസ്സിലാക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്നവർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ബെയ്ജിങ്, ഷാങ്ഹായ്, ഷിയാൻ തുടങ്ങിയ ചൈനയിലെ വലിയ, ചരിത്രപ്രധാനമായ നഗരങ്ങളിലാണ്. അതിൽ നിന്നും വന്യജീവി മേഖലയിൽ കൂടി വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് രാജ്യത്തിന്റെ പുതിയ ലക്ഷ്യം.
ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് മുതൽ ഭൂമിയിലെ ഏറ്റവും നീളമേറിയ പാലം, സമാനതകളില്ലാത്ത അതിവേഗ റെയിൽ ശൃംഖല തുടങ്ങി റെക്കോർഡുകൾ തകർക്കുന്ന വൻകിട പദ്ധതികളുടെ ചരിത്രമുണ്ട് ചൈനയ്ക്ക്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://mbi.page.link/grihalakshmi
Published: 17 Jun 2025, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented