ബിഗ് ബോസ് ഏഴാം സീസണില്‍ മിന്നിത്തിളങ്ങുകയാണ് ബിന്നി സെബാസ്റ്റിയന്‍. ആദ്യത്തെ ആഴ്ച പിന്നിടുമ്പോള്‍ ആക്ടീവായി മുന്നേറുന്ന ബിന്നി പ്രേക്ഷകരുടെ കൈയടിയും നേടി. ഏഷ്യനെറ്റിലെ ജനപ്രിയ സീരിയലുകളിലൊന്നായിരുന്ന 'ഗീതാഗോവിന്ദ'ത്തിലൂടെയാണ് ബിന്നി പ്രേക്ഷകശ്രദ്ധ നേടുന്നത്. അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ബിന്നി സീരിയലിലേക്കുന്നത്. സീരിയലിലെത്തിയ കഥ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുമ്പ് പറഞ്ഞത് ഇങ്ങനെയായിരുന്നു.
''ഒരിക്കല്‍ ഏഷ്യാനെറ്റിന്റെ ടെലിവിഷന്‍ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് നൂബിനോടൊപ്പം പോയി. അവിടെവെച്ച് കണ്ട ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നൂബിനെ വിളിച്ച് എന്റെ ഫോട്ടോ ചോദിച്ചു. പുതിയൊരു സീരിയല്‍ വരുന്നുണ്ടെന്നും അതിനുവേണ്ടിയാണെന്നും പറഞ്ഞു. പക്ഷേ, എന്റെയുള്ളില്‍ സീരിയല്‍ എന്ന ആഗ്രഹം ഇല്ലായിരുന്നു. സിനിമയായിരുന്നു ലക്ഷ്യം.
സെറ്റിലേക്ക് ചെല്ലണമെന്നു പറഞ്ഞ് അവരുടെ വിളിയെത്തി. ഞാന്‍ മനസ്സില്ലാമനസ്സോടെ പോയി. ലുക്ക് ടെസ്റ്റിനാണ് പോകുന്നത് എന്നായിരുന്നു ധാരണ. എന്നാല്‍ അവിടെ പൈലറ്റ് ഷൂട്ടായിരുന്നു. എന്നോട് അഭിനയിക്കാന്‍ പറഞ്ഞു. അത്ര താത്പര്യമില്ലാതെ അഭിനയിച്ചു. വലിയ ഡയലോഗുകളായിരുന്നു. പിന്നില്‍നിന്ന് ഒരാള്‍ പറഞ്ഞുതന്നെങ്കിലും ഡയലോഗുകള്‍ പലതവണ തെറ്റിച്ചു. അവര്‍ ആരെ എടുത്താലും എന്നെ എടുക്കില്ലെന്നാണ് വീട്ടിലെത്തിയ ശേഷം ഞാന്‍ നൂബിനോട് പറഞ്ഞത്.''
പക്ഷെ, അദ്ഭുതങ്ങള്‍ സംഭവിച്ചു. ഗീതാഗോവിന്ദത്തിലേക്ക് ബിന്നിയെ തിരഞ്ഞെടുത്തു. ജിതേഷ് കരുണാകരന്‍ സംവിധാനം ചെയ്ത ഗീതാഗോവിന്ദം ഏഷ്യനെറ്റില്‍ വലിയ ഹിറ്റായിരുന്നു.
സിനിമയിലേക്ക്
സിനിമയില്‍ നായികയാവുക എന്നതാണ് ബിന്നിയുടെ സ്വപ്നം. ബിഗ് ബോസിലേക്ക് പോവുന്നതിന് മുമ്പ് തന്റെ വരാനിരിക്കുന്ന ചിത്രത്തെപ്പറ്റി ബിന്നി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
'വേറെ ഒരു കേസ്' വരാനിരിക്കുന്ന സിനിമയുടെ പേര്. ഷെബി ചൗഘൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാഗ്യശ്രീ എന്ന വീട്ടമ്മയുടെ റോളാണ് ബിന്നി ചെയ്യുന്നത്. മുമ്പ് ‘തോപ്പില്‍ ജോപ്പന്‍’ എന്ന മമ്മൂട്ടി ചിത്രത്തില്‍ ആന്‍ഡ്രിയയുടെ കുട്ടിക്കാലം അഭിനയിച്ചത് ബിന്നിയായിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Binni Sebastian shines in Bigg Boss 7. From Geethagovindam fame to her upcoming film, explore her acting journey and dreams.
Published: 08 Aug 2025, 04:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented