ഒരു ബന്ധത്തിൽ സ്ത്രീകൾ വിട്ടുവീഴ്ചകൾ ചെയ്യണമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ. എന്നാൽ, സാമ്പത്തികമായി സുരക്ഷിതനായ ഒരാളെ ജീവിതപങ്കാളിയായി ആഗ്രഹിച്ചാൽ അവൾക്ക് ലഭിക്കുന്ന വിശേഷണം 'ഗോൾഡ് ഡിഗർ' എന്നാണ്. പണത്തിനുവേണ്ടി മാത്രം പ്രണയിക്കുന്നവൾ എന്ന അർഥത്തിലുള്ള ഈ പ്രയോഗത്തിലെ ഇരട്ടത്താപ്പിനെക്കുറിച്ച് സംസാരിക്കുകയാണ് നടി അമീഷ പട്ടേൽ. രൺവീർ അല്ലബാദിയയുടെ ഷോയിലായിരുന്നു താരത്തിന്റെ പരാമർശം.
“സാമ്പത്തികമായി സ്ഥിരതയുള്ള ഒരാളെ പങ്കാളിയായി ആഗ്രഹിക്കുന്ന സ്ത്രീയുടെ താൽപര്യങ്ങളെ സംശയത്തോടെ കാണുന്നവരുണ്ട്. എന്നാൽ, സാമ്പത്തിക ഭദ്രത ആഗ്രഹിക്കുന്നതും ഒരാളുടെ പണത്തിൽ മാത്രം കണ്ണുവയ്ക്കുന്നതും ഒരുപോലെയാണോ? ജീവിതം ഒരുമിച്ച് കെട്ടിപ്പടുക്കാൻ ഉത്തരവാദിത്വമുള്ള പങ്കാളിയെ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്? വീട്ടിലെ പാചകം, വൃത്തിയാക്കൽ, കുട്ടികളെ വളർത്തൽ, കുടുംബാംഗങ്ങളെ പരിചരിക്കൽ തുടങ്ങി എല്ലാ ഉത്തരവാദിത്വങ്ങളും സ്ത്രീ ഏറ്റെടുക്കണമെന്ന് പുരുഷൻ പ്രതീക്ഷിച്ചാൽ അതിനെ എന്തുവിളിക്കും?”, അമീഷ ചോദിക്കുന്നു.
വീട്ടുജോലികൾക്ക് ശമ്പളമില്ലെങ്കിലും അവയ്ക്ക് അധ്വാനവും സമയവും ആവശ്യമാണ്. കുട്ടികളെ വളർത്തുന്നതും കുടുംബത്തെ പരിപാലിക്കുന്നതും ചെറിയ ഉത്തരവാദിത്വങ്ങളല്ല. എന്നാൽ, സ്ത്രീകളുടെ ഈ സംഭാവനകൾ പലപ്പോഴും അവരുടെ സ്വാഭാവിക കടമകളായി കണ്ട് വിലകുറച്ചുകാണുന്നുവെന്ന് അമീഷ ചൂണ്ടിക്കാട്ടി.
Also Read
“ഒരു ബന്ധത്തിൽ സാമ്പത്തിക ഭദ്രതയ്ക്കും വൈകാരിക അടുപ്പത്തിനും പരസ്പരപിന്തുണയ്ക്കും പ്രാധാന്യമുണ്ട്. പ്രശ്‌നം തുടങ്ങുന്നത് സ്ത്രീകളുടെ പ്രതീക്ഷകളെ സ്വാർഥതയായി ചിത്രീകരിക്കുകയും പുരുഷന്മാരുടേത് സ്വാഭാവികമായ അവകാശമായി കാണുകയും ചെയ്യുമ്പോഴാണ്. സാമ്പത്തിക സുരക്ഷിതത്വം ആഗ്രഹിക്കുന്നതുകൊണ്ട് സ്ത്രീ 'ഗോൾഡ് ഡിഗർ' ആകുന്നില്ല. അതുപോലെ, വീട്ടുകാര്യങ്ങൾ നോക്കുന്ന പങ്കാളിയെ ആഗ്രഹിക്കുന്നതുകൊണ്ടുമാത്രം പുരുഷൻ ചൂഷകനുമാകുന്നില്ല. എന്നാൽ, ഉത്തരവാദിത്വങ്ങളും പ്രതീക്ഷകളും പരസ്പരധാരണയോടെയും സമ്മതത്തോടെയും തീരുമാനിക്കണം”, അമീഷ വ്യക്തമാക്കി. സിനിമാരംഗത്തെ നീണ്ട കരിയറിനിടയിലും വ്യക്തിജീവിതത്തെയും ബന്ധങ്ങളെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെപ്പറ്റി അമീഷ എന്നും തുറന്നുസംസാരിക്കാറുണ്ട്. സ്ത്രീകളുടെ പ്രതീക്ഷകളെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ മാനം നൽകുന്നതാണ് അമീഷ പട്ടേലിന്റെ ഈ വാക്കുകൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 12 Oct 2026, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented