ഇക്കഴിഞ്ഞ ദിവസമാണ് നടൻ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനത്തിനായി ചെങ്കൽപേട്ടിലുള്ള ജില്ലാ കോടതിയിൽ ഹർജി സമർപ്പിച്ചത്. വിജയ്‌യും സംഗീതയും പിരിഞ്ഞാണ് താമസിക്കുന്നതെന്ന വാർത്തകൾ കുറച്ചുനാളായി സജീവമായിരുന്നു. അതിനിടെയാണ് സംഗീത കോടതിയെ സമീപിച്ച വാർത്ത പുറത്തുവന്നത്. അതിനുശേഷം താരത്തിന്റെ ഔദ്യോഗികപ്രതികരണമായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. എന്നാൽ, ഇതിനെ സംബന്ധിച്ച് താരത്തിന്റെ ഒരു പ്രതികരണം പോലും പുറത്തുവന്നിരുന്നില്ല.
വിവാദങ്ങൾക്കിടെ ആദ്യമായൊരു സോഷ്യൽമീഡിയ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് വിജയ്. പ്ലസ് ടു പരീക്ഷയെഴുതുന്ന തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും എല്ലാ വിദ്യാർഥികൾക്കും ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റാണ് വിജയ് തന്റെ എക്‌സ് അക്കൗണ്ടിൽ ഇട്ടിരിക്കുന്നത്. ''തമിഴ്നാട്ടിലും പുതുച്ചേരിയിലും പന്ത്രണ്ടാം ക്ലാസ് പൊതു പരീക്ഷ എഴുതുന്ന എന്റെ പ്രിയപ്പെട്ട ഇളയ സഹോദരീസഹോദരന്മാർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ,'' അദ്ദേഹം തമിഴിൽ എഴുതി.
''നാളെ ഒരു സമ്പന്ന സമൂഹം സൃഷ്ടിക്കാൻ പോകുന്ന നിങ്ങളെല്ലാവരും, ഉത്കണ്ഠയോ ഭയമോ കൂടാതെ ധൈര്യത്തോടെ ഈ പരീക്ഷയെ നേരിടുക. ഉന്നത വിദ്യാഭ്യാസത്തിലും മികവ് പുലർത്താൻ അഡ്വാൻസായി ആശംസിക്കുന്നു! നല്ലത് മാത്രമേ സംഭവിക്കൂ! വിജയം ഉറപ്പാണ്'', അദ്ദേഹം കുറിച്ചു.
വരും മാസങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി തമിഴ്‌നാട്ടിലെ ജനങ്ങൾ ഒരുങ്ങുമ്പോഴാണ്, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സംഗീത വിവാഹമോചനഹർജി സമർപ്പിച്ചിരിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actor Vijay's first social media post after divorce petition news. No direct comment on the divorce rumors from Vijay
Published: 02 Mar 2026, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented