എത്ര ശ്രദ്ധിച്ചാലും കറികളിൽ ചിലപ്പോൾ ഉപ്പും മുളകും കൂടിയേക്കാം. കറിയുടെ രുചി തന്നെ മാറ്റുമത്. കൂടുതലാവുന്ന ഉപ്പും മുളകും എങ്ങനെ കുറയ്ക്കാമെന്ന് നോക്കാം.
- പൊതുവെ ഉപ്പും എരിവും കുറയ്ക്കാനായി ഉപയോഗിക്കാറുള്ളത് ഉരുളക്കിഴങ്ങാണ്. രണ്ടോ മൂന്നോ കഷണം ഉരുളക്കിഴങ്ങ് മുറിച്ച് കറിയിലിടുകയാണ് വേണ്ടത്. എന്നിട്ട് കുറച്ചുനേരം കറി തിളപ്പിക്കുക. അതിനുശേഷം അടുപ്പിൽനിന്ന് മാറ്റി, 20 മിനിറ്റ് മുതൽ അരമണിക്കൂർ വരെ വെക്കുക. അതുകഴിഞ്ഞ് ഉരുളക്കിഴങ്ങ് എടുത്തുകളയാം. ഉരുളക്കിഴങ്ങ് നന്നായി കഴുകി വൃത്തിയാക്കിയശേഷം മാത്രമേ കറിയിലിടാവൂ.
- മൈദമാവ് അല്ലെങ്കിൽ ഗോതമ്പുമാവ് ചെറിയ ഉരുളകളാക്കുക. ഇത് കറിയിലിട്ടാൽ കൂടുതലുള്ള ഉപ്പ് വലിച്ചെടുക്കും. വിളമ്പുന്നതിനുമുമ്പ് കറിയിൽനിന്ന് ഉരുളകൾ എടുത്തുമാറ്റാം.
- പനീർ മസാല, ഗ്രീൻപീസ് മസാല, ഗോബി മഞ്ചൂരിയൻ പോലുള്ള കറികളിലെ ഉപ്പ് കുറയ്ക്കാൻ അതിൽ കുറച്ച് ക്രീമൊഴിച്ചാൽ മതി. കറിയുടെ രുചി കൂടുകയും ചെയ്യും, ഉപ്പ് കുറയ്ക്കാനും കഴിയും. പാലൊഴിക്കുന്നതും നല്ലതാണ്. നോർത്തിന്ത്യൻ ഗ്രേവികളിലാണിത് കൂടുതൽ നല്ലത്. കശുവണ്ടി പേസ്റ്റാക്കിയത് കറിയിലിട്ടും ഉപ്പും എരിവും കുറയ്ക്കാം.
- വെജിറ്റബിൾ കറികളിൽ പുഴുങ്ങിയ ഉരുളക്കിഴങ്ങിടുന്നതും ഉപകാരപ്പെടും. അധികമുള്ള ഉപ്പും മുളകും ഒരുപോലെ വലിച്ചെടുക്കും ഉരുളക്കിഴങ്ങ്. അതിനൊപ്പം കറിക്ക് വ്യത്യസ്തമായ രുചിയും ലഭിക്കും. എന്നാൽ എല്ലാ കറികളിലും ഉരുളക്കിഴങ്ങ് ഇട്ടാൽ ശരിയാവില്ല.
- മോരൊഴിച്ച് തയ്യാറാക്കിയ കറികളിലെ ഉപ്പും എരിവും കുറയ്ക്കാൻ തൈര് നല്ലതാണ്.
- സവാള രണ്ടായി മുറിച്ച് കറിയിലിട്ടാലും മതി. എരിവും ഉപ്പും ഒരുപോലെ വലിച്ചെടുക്കും സവാള. വിളമ്പുന്നതിനുമുമ്പ് സവാള മാറ്റിയാൽ മതി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover 8 easy kitchen hacks using common ingredients like potatoes, flour, and dairy to fix your dish
Published: 08 Oct 2025, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented