കറിയിൽ ഉപ്പ് കൂടുതലാണോ? ഒരുതവണ ഉപ്പിട്ടത് ഓർക്കാതെ വീണ്ടും ഉപ്പ് ചേര്‍ക്കാറുണ്ടോ? അടുക്കളകളിലെ പതിവ് അബദ്ധങ്ങളിലൊന്നാണിത്. എത്ര നന്നായി പാകം ചെയ്ത ഭക്ഷണമാണെങ്കിലും ഉപ്പ് കൂടിയാല്‍ സ്വാദ് നഷ്ടമാകും. എന്നാല്‍ ഇനി പേടിക്കേണ്ട. സിമ്പിളായ ആറ് വഴികളിലൂടെ ഓരോ കറിക്കും ചേരുന്ന പൊടിക്കൈകളിലൂടെ അമിതമായ ഉപ്പിനെ നീക്കം ചെയ്യാം.
1. ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് കഷണങ്ങളാക്കി ഏകദേശം 20 മിനിറ്റ് നേരത്തേക്ക് ഉപ്പ് അധികമായ കറിയിലേക്ക് ഇടുക. ഉരുളക്കിഴങ്ങ് കഷണങ്ങള്‍ കറിയിലെ അമിതമായ ഉപ്പിനെ വലിച്ചെടുക്കുന്നു. വേവിച്ച ഉരുളക്കിഴങ്ങും ഇതിനായി ഉപയോഗിക്കാവുന്നതാണ്.
2. കോണ്‍ഫ്ളോർ
കറിയുടെ അളവിനനുസരിച്ച് കോണ്‍ഫ്ളോർ എടുക്കുക. രണ്ടോ മൂന്നോ ഉരുളകളാക്കി കറിയില്‍ ഇടാം. അമിതമായ ഉപ്പിനെ ഇത് ആഗിരണം ചെയ്യും. ഉപ്പ് കുറഞ്ഞശേഷം ഈ ഉരുളകള്‍ നീക്കം ചെയ്യുക.
3. തൈര്
കറിയില്‍ ഒരു ടേബിള്‍സ്പൂണ്‍ തൈര് ചേര്‍ത്ത് വേവിക്കുക. ഇത് കറിയെ കൂടുതല്‍ സ്വാദുള്ളതാക്കുകയും അതില്‍ നിന്ന് ഉപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
4. ഫ്രഷ് ക്രീം
ഉപ്പ് കുറയ്ക്കാന്‍ കറിയില്‍ ക്രീം ചേര്‍ക്കാം. ഇത് കറി ക്രീമിയാക്കാനും അമിതമായ ഉപ്പിന്റെ രുചി തടയാനും സഹായിക്കും.
5. പാല്‍
പാല്‍ ചേര്‍ക്കുന്നതിലൂടെ കറിയുടെ ലവാണാംശം കുറയുന്നു. ഒപ്പം രുചിയും വര്‍ധിപ്പിക്കുന്നു.
6. ഉള്ളി
ഉപ്പ് കൂടിയ കറിയിലേക്ക് വേവിക്കാത്തതോ വറുത്തതോ ആയ ഉള്ളി ചേര്‍ക്കാം. വേവിക്കാത്ത ഉള്ളി ചെറിയ കഷണങ്ങളാക്കി കറിയിലേക്കിടാം. കുറച്ച് മിനിറ്റ് കഴിഞ്ഞ് നീക്കം ചെയ്യുക. വറുത്ത ഉള്ളിയാണ് ചേർക്കുന്നതെങ്കിൽ ഉപ്പ് കുറയ്ക്കുന്നതിനൊപ്പം കറിയെ സ്വാദിഷ്ടവുമാക്കുന്നു.
Content Highlights: six hacks to reduce excess salt in curries
Published: 26 Aug 2024, 02:07 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented