മിക്ക വീടുകളിലും എപ്പോഴുമുണ്ടാവുന്നതാണ് ചമ്മന്തിപ്പൊടി. ചോറിനൊപ്പവും ഇഡ്ഡലി, ദോശ തുടങ്ങിയ പലഹാരങ്ങൾക്കൊപ്പവും കഴിക്കാമെന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകതയും. ഉഴുന്ന്, മുളകുപൊടി, ഉപ്പ്, എണ്ണ എന്നിവ ചേർത്താണ് ദോശയ്‌ക്കൊപ്പവും ഇഡ്ഡലിക്കൊപ്പവും കഴിക്കാവുന്ന ചമ്മന്തിപ്പൊടി തയ്യാറാക്കുന്നത്.
തേങ്ങയിലേക്ക് മല്ലി, കുരുമുളക്, ഉണക്കമുളക് എന്നിവ ചേർത്ത് നന്നായി വറക്കുക. ബ്രൗൺനിറമാകുമ്പോൾ അല്പം പുളി, കറിവേപ്പില എന്നിവയും ഉപ്പും ചേർത്ത് വീണ്ടും വറക്കണം. ചൂടാറുമ്പോൾ മിക്‌സിയിലിട്ട് പൊടിച്ചെടുക്കാം.
ഉഴുന്നുപരിപ്പും പൊട്ടുകടലയും ചേർത്തും ചമ്മന്തിപ്പൊടി തയ്യാറാക്കാം. പാനിൽ എണ്ണ ചൂടാകുമ്പോൾ ഉഴുന്നുപരിപ്പ്, പൊട്ടുകടല, വറ്റൽമുളക്, പുളി, അല്പം മുളകുപൊടി, കറിവേപ്പില എന്നിവ വറുത്തുമാറ്റിവെക്കാം. അതിൽ തന്നെ ചിരവിയ തേങ്ങയും വറുത്തെടുക്കുക. ഇനി ഈ രണ്ടുചേരുവകളും കൂടി പൊടിച്ചെടുക്കാം.
- വായു കടക്കാത്ത പാത്രത്തിലേക്ക് മാറ്റാം. എത്ര കാലം വേണമെങ്കിലും കേടാവാതിരിക്കും.
- കുപ്പിയിൽനിന്ന് ചമ്മന്തിപ്പൊടി എടുക്കുമ്പോൾ, സ്പൂണിൽ അല്പം പോലും ഈർപ്പമില്ലെന്ന് ഉറപ്പുവരുത്തണം.
- മുളകുപൊടിയും മല്ലിപ്പൊടിയും വറുത്തെടുക്കുമ്പോൾ, കരിയാതെ സൂക്ഷിക്കണം. കരിഞ്ഞുപോയാൽ അതിന്റെ രുചി നഷ്ടപ്പെടും.
- തേങ്ങ നന്നായി വറുത്തെടുക്കാൻ ശ്രദ്ധിക്കണം. എങ്കിലേ രുചികരമായ പൊടി ലഭിക്കൂ. തേങ്ങയിലെ എല്ലാ ഈർപ്പവും പോവാനും ഇങ്ങനെ വറുത്തെടുക്കുന്നത് സഹായിക്കും.
- വറുത്തശേഷം പൂർണമായും തണുത്തശേഷമേ മിക്‌സിയിലിട്ട് പൊടിക്കാവൂ.
- ചമ്മന്തിപ്പൊടി തയ്യാറാക്കിയശേഷം ഗ്ലാസ് ജാറുകളിലിട്ട് സൂക്ഷിക്കുന്നതാണ് നല്ലത്.
- പൊടി മുഴുവൻ ഒരു ജാറിൽ സൂക്ഷിക്കുന്നതിനുപകരം, രണ്ടോ മൂന്നോ ജാറുകളിലാക്കി ഫ്രിഡ്ജിൽ വെക്കാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Learn easy tips to store Chammanthi Podi and keep its delicious taste for a long time. Simple methods for your kitchen.
Published: 31 Jan 2026, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented