എല്ലാമെടുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ സുരക്ഷിതമായി എന്നാണ് പലരുടേയും ധാരണ. ആവശ്യമുള്ളപ്പോള്‍ എടുക്കും, ചൂടാക്കി ഉപയോഗിച്ചശേഷം വീണ്ടും അകത്തുകയറ്റും. ഇത്തരത്തില്‍ ശ്രദ്ധയില്ലാതെ ഉപയോഗിക്കുന്നതുമൂലം ഫ്രിഡ്ജ് രോഗാണുക്കളുടെ കേന്ദ്രമായി മാറുന്നു. അടക്കുന്നതും തുറക്കുന്നതും മുതല്‍ ആഹാരം സൂക്ഷിക്കുന്നതുവരെയുള്ള കാര്യത്തില്‍ കരുതലില്ലെങ്കില്‍ ആരോഗ്യം തകരാറിലാകുമെന്ന കാര്യം ഓര്‍ക്കണം.
പാക്കറ്റ് പാല്‍, തൈര്, മത്സ്യം, മസാലപ്പൊടികള്‍ എന്നിവയെല്ലാം ഫ്രിഡ്ജിലാണ് സൂക്ഷിക്കാറുള്ളത്. പലപ്പോഴും ഒരാഴ്ചയ്ക്കുള്ളവ ഒരുമിച്ച് ഫ്രിഡ്ജിനകത്തുണ്ടാകും. ഇവയില്‍ നിന്ന് ഊറിവരുന്ന ദ്രാവകം രോഗാണുക്കളുടെ ഉറവിടമാണ്. അവ ഫ്രിഡ്ജിനകത്തും മറ്റ് ആഹാരങ്ങളിലേക്കും വ്യാപിക്കുന്നു. ഇത് കഴിക്കുന്നതോടെ അവ നമ്മുടെ ശരീരത്തിലെത്തുന്നു. ശീതീകരിച്ച ഭക്ഷണപദാര്‍ഥങ്ങളിലും ഫംഗസും ബാക്ടീരിയകളും കാണാറുണ്ട്.
പലതവണ ചൂടാക്കല്ലേ
ഫ്രിഡ്ജിലെ ആഹാരം ഇടയ്ക്കിടെ ചൂടാക്കി ഉപയോഗിക്കുന്ന ശീലം തെറ്റാണ്. ആവശ്യമുള്ള അളവില്‍ മാത്രമെടുത്ത് ഒരിക്കല്‍ മാത്രമേ ചൂടാക്കാവൂ.
- ബാക്കിവരുന്ന ഭക്ഷണം ചെറുപാത്രങ്ങളിലായി അടച്ചുവെയ്ക്കാം. ഇവ രണ്ടുദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കരുത്.
- പഴം, പച്ചക്കറികള്‍ തുടങ്ങിയവ വാങ്ങിയ ഉടനേ ഫ്രിഡ്ജില്‍ വയ്ക്കരുത്. കഴുകിത്തുടച്ച് പ്രത്യേകം കവറിലാക്കിവേണം സൂക്ഷിക്കാന്‍.
- ചൂടുള്ള ആഹാരം തണുത്തശേഷം മാത്രമേ തിരിച്ച് ഫ്രിഡ്ജില്‍ വയ്ക്കാവൂ.
- ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്ളില്‍ തൂവിയാല്‍ ഉടന്‍തന്നെ വൃത്തിയാക്കണം.
ഫ്രിഡ്ജ് ഇങ്ങനെ വൃത്തിയാക്കാം
എല്ലാംകൂടി കുത്തിനിറച്ച് ഫ്രിഡ്ജിനെ ശ്വാസംമുട്ടിക്കരുത്. ഇങ്ങനെ ചെയ്താല്‍ തണുപ്പ് എല്ലായിടത്തും എത്തില്ല. മാത്രമല്ല അണുവ്യാപനത്തിന് ഇടയാവുകയും ചെയ്യും.
- ഇളംചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ഫ്രിഡ്ജ് തുടയ്ക്കാം.
- ഹാന്‍ഡില്‍ എല്ലാദിവസവും അണുനാശിനി ചേര്‍ത്ത വെള്ളമുപയോഗിച്ച് വൃത്തിയാക്കാം.
- ഫ്രിഡ്ജിനകത്തെ ദുര്‍ഗന്ധമകറ്റാന്‍ തുറന്ന ബോക്‌സില്‍ അല്പം ബേക്കിങ് സോഡ വയ്ക്കാം.
- അകത്തെ താപനില അഞ്ച് ഡിഗ്രിയോ അതില്‍ കുറവോ ആയി വേണം സെറ്റ് ചെയ്യാന്‍.
- കാലാവധി കഴിഞ്ഞ പായ്ക്കറ്റുകളും മറ്റും കൃത്യമായ ഇടവേളകളില്‍ എടുത്തുമാറ്റണം.
Content Highlights: how to store food in fridge
Published: 04 Nov 2024, 04:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented