പാത്രം കഴുകുന്ന സ്‌പോഞ്ചുകളിൽ അണുക്കളുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. പക്ഷേ അതിന്റെ കാര്യത്തിൽ പലരും അത്ര ശ്രദ്ധ പുലർത്താറില്ല. എത്ര നാൾ ഒരു സ്‌പോഞ്ച് ഉപയോഗിക്കാമെന്നും നോക്കാറില്ല.
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അണുക്കളുണ്ടാവാതെ നോക്കാൻ പറ്റും. ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ അല്പം വിനാഗിരി ചേർക്കുക. ഇതിൽ സ്‌പോഞ്ച് ഇട്ട് വെക്കുക. എന്നിട്ട് ഉണക്കിയെടുത്ത് ഉപയോഗിക്കാം. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
Also Read
അല്പം വെള്ളമെടുത്ത് നന്നായി തിളപ്പിക്കുക. അതിലേക്ക് സ്‌പോഞ്ചിട്ട് വീണ്ടും തിളപ്പിക്കാം. ഇങ്ങനെ ചെയ്യുന്നതും അണുക്കൾ നശിപ്പിക്കാൻ നല്ലതാണ്. ഉപ്പും വിനാഗിരിയും കലർന്ന വെള്ളത്തിൽ കുറേനേരം മുക്കിവെച്ചശേഷം നല്ല സൂര്യപ്രകാശത്തിൽ ഉണക്കിയെടുക്കുന്നതും ഗുണം ചെയ്യും. വെള്ളത്തിൽ അല്പം ബ്ലീച്ചിങ് പൗഡറിട്ട് അതിൽ സ്‌പോഞ്ച് മുക്കിവെക്കുക. എന്നിട്ട് വെയിലത്തിട്ട് ഉണക്കിയെടുക്കുന്നതും ഗുണകരമാണ്.
ഓരോ തവണയും ഉപയോഗശേഷം നന്നായി പിഴിഞ്ഞ് അതിലെ വെള്ളം മുഴുവൻ കളയാനും ശ്രദ്ധിക്കണം. എന്നിട്ട് അല്പം തിളച്ച ചൂടുവെള്ളത്തിലിട്ട് വീണ്ടും കഴുകി വെള്ളം കളയുകയും വേണം.
പഠനങ്ങൾ പറയുന്നത് പാത്രം കഴുകുന്ന സ്‌പോഞ്ചുകൾ മൂന്നാഴ്ച കൂടുമ്പോൾ മാറ്റണമെന്നാണ്. സ്‌പോഞ്ചിൽ ചെറുതായി ദുർഗന്ധം വന്നുതുടങ്ങുമ്പോൾ തന്നെ അത് മാറ്റണം. കിച്ചൻ കബോർഡ് വൃത്തിയാക്കാനും പാത്രങ്ങൾ കഴുകാനും ഒരേ സ്‌പോഞ്ച് ഉപയോഗിക്കുന്നവരുമുണ്ട്. അങ്ങനെ ചെയ്യുന്നത് ശരിയല്ല. ഓരോന്നിനും പ്രത്യേക സ്‌പോഞ്ചുകൾ തന്നെ വേണം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Replace kitchen sponges every three weeks, Replace immediately if an unpleasant odor develops, Use separate sponges for dishes and cleaning surfaces
Published: 12 May 2026, 03:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented