നമ്മുടെ രാജ്യത്തെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. വിരലടയാളം, കണ്ണുകൾ (ഐറിസ് ) പോലെയുള്ള ബയോമെട്രിക്സ് വിവരങ്ങൾ ആധാറിൽ ലിങ്ക് ചെയ്തിരിക്കുന്നതിനാൽ ഇവ സൈബർ കുറ്റവാളികളുടെയോ തട്ടിപ്പുകാരുടെയോ കൈകളിൽ എത്തിയാൽ അത് ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ട്. 

To advertise here,

അതിനാൽത്തന്നെ ഈ ബയോമെട്രിക് വിവരങ്ങൾ ലോക്ക് ചെയ്യാനുള്ള സംവിധാനം ആധാറിന്റെ ഗവേർണിങ് ബോഡിയായ UIDAI (യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) തന്നെ നൽകുന്നുണ്ട്. ഇത്തരത്തിൽ ആധാർ ലോക്ക് ചെയ്താൽ മറ്റൊരാൾക്കും നിങ്ങളുടെ അനുവാദം ഇല്ലാതെ ആധാർ ബയോമെട്രിക്സ് വിവരങ്ങൾ ലഭിക്കുകയില്ല. ഇത്തരം ആധാറിൽ പിന്നീട് ബയോമെട്രിക്സ് authentication പോലെയുള്ള കാര്യങ്ങൾ പ്രവർത്തിക്കുകയുമില്ല. നമുക്ക് ആവശ്യമുള്ള സമയങ്ങളിൽ ആധാർ കാർഡ് unlock ചെയ്യുവാനും സാധിക്കും. ഇതെങ്ങനെ ഓൺലൈനായി ചെയ്യാമെന്ന് നോക്കാം.

എങ്ങനെ ആധാർ കാർഡ് ലോക്ക് ചെയ്യാം 

  1.  https://myaadhar.uidai.gov.in എന്ന website ഓപ്പൺ ചെയ്യുക 
  2.  ലോഗിൻ ബട്ടൺ ക്ലിക്ക് ചെയ്യുക 
  3.  ആധാർ നമ്പർ, ക്യാപ്ച കോഡ് എന്നിവ നൽകി ലോഗിൻ വിത്ത്‌ otp ക്ലിക്ക് ചെയ്യുക.
  4.  Registered മൊബൈൽ നമ്പറിൽ വരുന്ന otp നൽകി ലോഗിൻ ചെയ്യുക.
  5.  ലോക്ക് /അൺലോക്ക് biometrics എന്നത് ഓപ്പൺ ചെയ്യുക.
  6.  നെക്സ്റ്റ് ക്ലിക്ക് ചെയ്യുക, ശേഷം വരുന്ന സ്‌ക്രീനിൽ ടിക് മാർക്ക് നൽകി next ക്ലിക് ചെയ്യുക.
  7. നിങ്ങളുടെ ആധാർ ബയോമെട്രിക്സ് ലോക്ക് ചെയ്തു എന്ന സന്ദേശം കാണാൻ സാധിക്കും. 

ആധാർ ബയോമെട്രിക്സ് unlock ചെയ്യാം

  •  https://myaadhar.uidai.gov.in എന്ന website ഓപ്പൺ ചെയ്യുക 
  •  ലോഗിൻ ബട്ടൺ ക്ലിക്ക് ചെയ്യുക 
  •  ആധാർ നമ്പർ, ക്യാപ്ച കോഡ് എന്നിവ നൽകി ലോഗിൻ വിത്ത്‌ otp ക്ലിക്ക് ചെയ്യുക.
  •  Registered മൊബൈൽ നമ്പറിൽ വരുന്ന otp നൽകി ലോഗിൻ ചെയ്യുക.
  •  ലോക്ക് /അൺലോക്ക് biometrics എന്നത് ഓപ്പൺ ചെയ്യുക.
  • നെക്സ്റ്റ് ക്ലിക്ക് ചെയുക, ശേഷം വരുന്ന പേജിൽ ടിക് നൽകിയശേഷം നിങ്ങളുടെ ബയോമെട്രിക്സ് സ്ഥിരമായി അൺലോക്ക് ചെയ്യണോ, താൽക്കാലികമായി അൺലോക്ക് ചെയ്യണോ എന്നത് സെലക്ട്‌ ചെയ്തു നെക്സ്റ്റ് ക്ലിക്ക് ചെയ്യുക.
  • ബയോമെട്രിക്സ് അൺലോക്ക് ചെയ്തുകഴിഞ്ഞു