ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ ആവശ്യകത ശരിയായ രീതിയില്‍ മനസ്സിലാക്കാത്തവരാണ് നമ്മള്‍. ഗുണനിലവാരമുള്ള ചികിത്സ ലഭിക്കാനും ആരോഗ്യത്തോടെ ഇരിക്കാനും സഹായിക്കുന്ന പ്രധാനപ്പെട്ട നിക്ഷേപങ്ങളില്‍ ഒന്നാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. ഹെല്‍ത്ത് ഇന്‍ഷുറന്‍സിനെക്കുറിച്ച് കൂടുതല്‍ അറിയാം...
To advertise here,
- ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കാനാകുന്ന ഒരു വര്‍ഷത്തേക്കുള്ള പരമാവധി മൂല്യത്തെയാണ് ഇന്‍ഷ്വര്‍ ചെയ്ത തുക സൂചിപ്പിക്കുന്നത്.
- ഇന്‍ഷുറന്‍സ് പരിരക്ഷയെക്കുറിച്ച് ശരിയായി മനസ്സിലാക്കാതെ ഏജന്റിനെ മാത്രം വിശ്വസിച്ച് പോളിസി എടുക്കരുത്.
- 16 ദിവസം മുതല്‍ 75 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് പ്രീമിയം എടുക്കാവുന്നതാണ്.
- 24 മണിക്കൂറോ അതിലധികമോ അഡ്മിറ്റാകുന്ന രോഗികള്‍ക്കാണ് ഇന്‍ഷ്വറന്‍സ് ലഭിക്കുന്നത്.
- പ്രധാനപ്പെട്ട വസ്തുതകള്‍ മൂടിവെയ്ക്കാതെ മുന്‍കാല അസുഖങ്ങളെക്കുറിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഹാജരാക്കണം.
- പ്രീമിയം കൂടുന്നതിനനുസരിച്ച് കവറേജ് കൂടും. എന്നു കരുതി ആവശ്യമില്ലാതെ ഉയര്‍ന്ന കവറേജ് എടുക്കേണ്ട ആവശ്യമില്ല
- സത്യസന്ധമായ വെളിപ്പെടുത്തലുകള്‍ ആവശ്യം വരുന്ന സമയത്ത് നിങ്ങള്‍ക്ക് ശരിയായ പരിരക്ഷ ഉറപ്പുവരുത്തുന്നു
- ഡോക്ടര്‍ ഫീസ്, ഹോസ്പിറ്റലൈസേഷന്‍ ചാര്‍ജുകള്‍, ആംബുലന്‍സ് ഫീസ്, ഒ.ടി ചാര്‍ജുകള്‍, മരുന്ന് തുടങ്ങിയ എല്ലാ ചെലവുകളും പോളിസിയുടെ പരിധിയില്‍ വരും.
- ഇന്‍ഷുറന്‍സ് തുകയ്ക്കപ്പുറമുള്ള ചെലവുകള്‍ ഇന്‍ഷുറന്‍സ് കമ്പനി വഹിക്കില്ല.
- നിങ്ങളുടെ അശ്രദ്ധ മൂലം ഡോക്ടറോട് പറയുന്ന ചെറിയ കള്ളങ്ങള്‍ പോലും ക്ലെയിം നിഷേധിക്കാനും ശരിയായ സമയത്ത് പരിരക്ഷ ലഭിക്കാതിരിക്കാനും ഇടയാകും.
- ഒരു ലക്ഷം രൂപമുതല്‍ രണ്ട് കോടി വരെയുള്ള ഇന്‍ഷ്വറന്‍സ് എടുക്കാവുന്നതാണ്.
Content Highlights: importance of health insurance
Published: 01 Sept 2023, 11:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented