ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് സ്ഥിരമായി അടയ്ക്കേണ്ട ബില്ലുകളും മറ്റു പേയ്മെന്റുകളും കൃത്യമായി പേ ചെയ്യാന്‍ ഓര്‍മിപ്പിക്കുന്ന സംവിധാനമാണ് പേയ്മെന്റ് റിമൈന്റര്‍. എല്ലാമാസവും അടയ്ക്കേണ്ട ബില്ലുകളും റീചാര്‍ജ്ജുകളും കൃത്യമായി ഓര്‍മിപ്പിക്കുന്ന ഫീച്ചര്‍ ആണിത്. ഈ സംവിധാനത്തിലൂടെ വെദ്യുത ബില്ല്, ഫോണ്‍ റീചാര്‍ജ്, DTH റീചാര്‍ജ്, തുടങ്ങിയ എല്ലാത്തരം പേയ്മെന്റുകളുടെയും റിമൈന്റര്‍ സെറ്റ് ചെയ്യാനാകും.

To advertise here,

ഗൂഗിള്‍ പേ ആപ്ലിക്കേഷനില്‍ ഇതെങ്ങനെ സെറ്റ് ചെയ്യുമെന്ന് നോക്കാം.

  • നിങ്ങളുടെ ഫോണില്‍ ഗൂഗിള്‍ പേ ആപ്ലിക്കേഷൻ തുറക്കുക.
  • താഴേക്ക് swipe ചെയ്തു ബില്‍സ് & റീചാര്‍ജസ് എന്നതിന് താഴെയുള്ള View All
  • ബട്ടണ്‍ ടാപ്പ് ചെയ്യുക.
  • പേയ്മെന്റ് കാറ്റഗറീസ് എന്നതിനോട് ചേര്‍ന്നുള്ള View All ബട്ടനില്‍ ടാപ്പ് ചെയ്യുക 
  • താഴേക്ക് swipe ചെയ്തു Set up regular payments എന്ന ഭാഗത്തുനിന്നും നിങ്ങള്‍ക്ക് റിമൈന്റര്‍ സെറ്റ് ചെയ്യേണ്ട കാറ്റഗറി സെലക്റ്റ് ചെയ്യുക.
  • ഇനി പേയ്മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. അതിനായി പണം അയക്കേണ്ട കോണ്‍ടാക്ട് സെലക്ട് ചെയ്യുക.
  • സ്റ്റാര്‍ട്ട് ഡേറ്റ്, പേയ്മെന്റ് ഫ്രീക്വന്‍സി, തുക എന്നിവ നല്‍കുക. എളുപ്പം തിരിച്ചറിയാനായി പേയ്മെന്റ്‌നു ഒരു പേര് നല്‍കി Set remainder ബട്ടണ്‍ ടാപ്പ് ചെയ്യുക.
  • payment reminder സെറ്റ് ചെയ്തുകഴിഞ്ഞു. your checklist എന്നഭാഗത്തു നമ്മള്‍ സെറ്റ് ചെയ്ത reminder കാണാന്‍ സാധിക്കും.

ശ്രദ്ധിക്കുക : ഈ സംവിധാനത്തിലൂടെ ഓട്ടോ പേയ്മെന്റ് നടക്കുകയില്ല, പേയ്മെന്റ് ചെയ്യേണ്ട തീയതി നോട്ടിഫിക്കേഷന്‍ ആയി അറിയിക്കുക മാത്രമാണ് ചെയ്യുക. നോട്ടിഫിക്കേഷന്‍ ലഭിച്ചുകഴിഞ്ഞാല്‍  നമ്മള്‍ സ്വയം  പേയ്മെന്റ് ചെയ്യേണ്ടതുണ്ട്.