പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ നാലുദിവസം കൂടി മാത്രം.  2022 മാര്‍ച്ച് 31 വരെ ഫീസൊന്നുമില്ലാതെ പാന്‍ ആധാറുമായി ബന്ധിപ്പിക്കാമായിരുന്നു. തുടര്‍ന്ന് സമയ പരിധി കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് നീട്ടി നല്‍കി. 2022 ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെ 500 രൂപ പിഴയോടെ ബന്ധിപ്പിക്കാമായിരുന്നു. ജൂലായ് ഒന്നു മുതല്‍ പിഴ 1000 രൂപയാക്കി. 
അതിനുള്ളില്‍ ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ 1961-ലെ ആദായനികുതിനിയമ പ്രകാരം പ്രവര്‍ത്തനരഹിതമാകും.

To advertise here,

ലിങ്ക് ചെയ്തിട്ടുണ്ടോ എന്നറിയാന്‍

  • www.incometax.gov.in ല്‍ ലോഗിന്‍ ചെയ്യുക.
  • ക്വിക്ക് ലിങ്ക്‌സ് എന്ന വിഭാഗത്തിന് കീഴിലുള്ള 'ലിങ്ക് ആധാര്‍' ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • പാന്‍നമ്പറും ആധാര്‍കാര്‍ഡ് നമ്പറും നല്കുക.
  • ലിങ്ക് ആധാര്‍ സ്റ്റാറ്റസ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ഇതു സംബന്ധിച്ച വിവരം ലഭിക്കും.

മറന്നവര്‍ക്കായി...

  1. www.incometax.gov.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
  2. ഹോംപേജിന്റെ ഇടതുവശത്ത് ക്വിക്ക് ലിങ്ക്‌സ് എന്ന വിഭാഗത്തിന്റെ കീഴിലുള്ള 'ലിങ്ക് ആധാര്‍' ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  3. പാന്‍ നമ്പറും ആധാര്‍ നമ്പറും നല്‍കുക.
  4.  ഇ-പേ ടാക്‌സിലൂടെ പിഴയടയ്ക്കാനായി കണ്ടിന്യൂവില്‍ ക്ലിക്ക് ചെയ്യുക.
  5. ഒ.ടി.പി ലഭിച്ചശേഷം, തുറന്നുവരുന്ന പേജിലെ ആദായനികുതി ടൈറ്റിലില്‍ പ്രൊസീഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  6. അസസ്‌മെന്റ് വര്‍ഷം 2024-2025 എന്നും പേമെന്റ് ടൈപ്പ് അദര്‍ റെസീപ്റ്റ്‌സ് എന്നും തിരഞ്ഞെടുക്കുക. തുടര്‍ന്ന് കണ്ടിന്യൂവില്‍ ക്ലിക്ക് ചെയ്യുക. ഇതിനുശേഷം ചെലാന്‍ ലഭിക്കും.
  7. പണമടയ്ക്കുന്നതിനുള്ള രീതി തിരഞ്ഞെടുത്ത് ഫീസ് അടച്ചശേഷം, ആധാര്‍ നമ്പര്‍ പാന്‍നമ്പറുമായി ബന്ധിപ്പിക്കുന്നതിന് ഇ-ഫയലിങ് പോര്‍ട്ടൽ ഉപയോഗിക്കാം.