പ്രകൃതിദത്ത വെളിച്ചെണ്ണ ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. മികച്ച ആരോഗ്യഗുണമുള്ള വെളിച്ചെണ്ണയിൽ ആന്റിമൈക്രോബിയല്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുമുണ്ട്. ചര്‍മ്മത്തെയും മുടിയെയും സംരക്ഷിക്കുന്നത് മുതല്‍ പല്ലിന്റെ ആരോഗ്യത്തിനും ഇത് മികച്ചതാണ്.
പക്ഷേ, വെളിച്ചെണ്ണ വിപണിയില്‍ വ്യാജന്മാരുടെ കുത്തൊഴുക്കാണിന്ന്, പ്രത്യേകിച്ചും വില വർധിച്ച സാഹചര്യത്തിൽ. ഗുണനിലവാരം കുറഞ്ഞതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ വെളിച്ചെണ്ണ പുറമെ നല്ലതെന്ന് തോന്നുമെങ്കിലും വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നവയാണ്. അത്, തിരിച്ചറിയുകയും പ്രയാസം തന്നെ. വെളിച്ചെണ്ണയുടെ പരിശുദ്ധി പരിശോധിക്കുന്നതിനുള്ള ചില ലളിതമായ വഴികള്‍ പരിചയപ്പെടാം.
1. ലേബല്‍ പരിശോധിക്കാം
വെളിച്ചെണ്ണ ശുദ്ധമാണോ എന്ന് പരിശോധിക്കാനുള്ള ഏറ്റവും ലളിതമായ വഴി ലേബല്‍ ശ്രദ്ധിക്കുക എന്നതാണ്. ശുദ്ധമായ വെളിച്ചെണ്ണ 'വിര്‍ജിന്‍, കോള്‍ഡ്-പ്രസ്ഡ്,’ അല്ലെങ്കില്‍ 'അണ്‍റിഫൈന്‍ഡ്' എന്ന് ലേബല്‍ ചെയ്തിരിക്കണം. ലേബലില്‍ പാം ഓയില്‍ അല്ലെങ്കില്‍ സോയ ഓയില്‍ പോലുള്ള മറ്റ് എണ്ണകളുടെ പേരുകള്‍ ഉണ്ടാകരുത്. മറ്റ് ചേരുവകളോ പ്രിസര്‍വേറ്റീവുകളോ അടങ്ങിയ എണ്ണകളും ഒഴിവാക്കാൻ ശ്രദ്ധിക്കാം.
2. മണവും രുചിയും പരിശോധിക്കാം
ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് തേങ്ങയുടെ മണവും രുചിയും ഉണ്ടായിരിക്കും. എണ്ണയ്ക്ക് പ്രത്യേക രുചിയോ മണമോ ഇല്ലെങ്കില്‍, അത് രാസവസ്തുക്കള്‍ ഉപയോഗിച്ച് ശുദ്ധീകരിച്ചതോ സംസ്‌കരിച്ചതോ ആകാം. കൂടാതെ, ശുദ്ധമായ വെളിച്ചെണ്ണ ചര്‍മ്മത്തില്‍ പുരട്ടുമ്പോള്‍ മിനുസമാര്‍ന്നതായിരിക്കും.
3. ഫ്രിഡ്ജ് ടെസ്റ്റ്
76ഡിഗ്രി ഫാരൻഹീറ്റിൽ (24 ഡിഗ്രി സെൽഷ്യസ്) താഴെയുള്ള താപനിലയില്‍ വെളിച്ചെണ്ണ സ്വാഭാവികമായും കട്ടിയാകും. താഴ്ന്ന താപനിലയിലും വെളിച്ചെണ്ണ ദ്രാവകരൂപത്തില്‍ തുടരുകയാണെങ്കില്‍, അതില്‍ മറ്റ് എണ്ണകളോ രാസവസ്തുക്കളോ കലര്‍ന്നിരിക്കാം എന്ന് മനസ്സിലാക്കാം. ഇതിനായി കുറച്ച് വെളിച്ചെണ്ണ 30-60 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക. എണ്ണ കട്ടിയാകുകയാണെങ്കില്‍, അത് ശുദ്ധമായിരിക്കാന്‍ സാധ്യതയുണ്ട്. അത് ദ്രാവകരൂപത്തില്‍ തുടരുകയാണെങ്കില്‍ മായം ചേർന്നിട്ടുണ്ടെന്ന് മനസ്സിലാക്കാം.
4. ഹീറ്റ് ടെസ്റ്റ്
ഒരു പാന്‍ ഇടത്തരം തീയില്‍ ചൂടാക്കി അല്പം വെളിച്ചെണ്ണ ഒഴിക്കുക. കുറഞ്ഞ ചൂടില്‍ തന്നെ അത് പതയുകയും കരിഞ്ഞ മണം വരികയും ചെയ്താല്‍, അതില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് മനസ്സിലാക്കാം.
5. വാട്ടര്‍ ടെസ്റ്റ്
ഒരു ഗ്ലാസ് വെള്ളമെടുത്ത് അതില്‍ രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. എണ്ണ കട്ടിയാകുകയാണോ അലിയുകയാണോ എന്ന് നോക്കുക. 20-30 മിനിറ്റിനു ശേഷം വെളിച്ചെണ്ണ കട്ടിയായി നില്‍ക്കാതെ വെള്ളത്തില്‍ അലിഞ്ഞു ചേരുകയാണെങ്കില്‍ അത് വ്യാജമാണ്. എന്നാല്‍, അത് ഒരുമിച്ച് കട്ടിയാകുകയാണെങ്കില്‍, നിങ്ങള്‍ക്ക് ലഭിച്ചത് ശുദ്ധമായ വെളിച്ചെണ്ണയാണെന്നും തിരിച്ചറിയുക.
6. കളർ ടെസ്റ്റ്
മായം കലര്‍ന്ന വെളിച്ചെണ്ണയ്ക്ക് നേരിയ മഞ്ഞനിറം ഉണ്ടാകും. പ്രത്യേകിച്ചൊരു നിറവും കാണപ്പെടുന്നില്ലെങ്കിൽ അത് ശുദ്ധമാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Identify adulterated oil with these easy tests for quality and purity.
Published: 19 Aug 2025, 12:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented