
ഫിനാന്‍ഷ്യല്‍ ഫ്രീഡം നേടാനുള്ള പ്ലാന്‍ ഉണ്ടാക്കുന്നതിനുമുന്നോടിയായി ആദ്യം ചെയ്യേണ്ടത് സാമ്പത്തിക നില ഏതവസ്ഥയിലാണ് ഇപ്പോഴെന്ന് സ്വയം വിലയിരുത്തുകയാണ്. സ്വന്തമായുള്ള ആസ്തികള്‍, ബാധ്യതകള്‍, വരുമാനം, ചിലവ് എന്നിവയെ അടിസ്ഥാനമാക്കി സാമ്പത്തിക നില ഏതവസ്ഥയിലാണെന്ന് കണ്ടെത്താം. ഒരു കമ്പനി അതിന്റെ ബാലന്‍സ് ഷീറ്റ് ഉണ്ടാക്കുന്നതുപോലെ തന്നെ ഓരോ വ്യക്തിക്കും അവരവരുടെ ബാലന്‍സ് ഷീറ്റ് ഉണ്ടാക്കാം.
നമ്മുടെ ആസ്തികളെ മൂന്നായി തിരിച്ച് വിശകലനം ചെയ്യാം. കറന്റ് അസറ്റ്‌സ്, ഇന്‍വെസ്റ്റഡ് അസറ്റ്‌സ്, പെഴ്‌സണല്‍ യൂസ് അസെറ്റ്‌സ് എന്നിങ്ങനെയാണ് അവയെ തരംതിരിക്കുക. ഈ പേരുകളൊന്നും കേട്ട് പേടിക്കേണ്ട. സംഭവം വളരെ നിസാരമായ ലഘു സംഗതികളാണ്.
കറന്റ് അസറ്റ്‌സ് എന്നാല്‍ പെട്ടെന്ന് പണമാക്കാവുന്ന നമ്മുടെ കൈവശമുള്ള ആസ്തികളാണ്. കൈവശമുള്ള പണം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലുള്ള പണം എന്നിവയാണ് ഈ വിഭാഗത്തില്‍ പെടുന്നത്. ഭാവിയിലെ ഏതെങ്കിലും ലക്ഷ്യം മുന്‍നിര്‍ത്തി നാം ഏതെങ്കിലും മാര്‍ഗങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള പണമാണ് ഇന്‍വെസ്റ്റഡ് അസറ്റ്‌സ്, ഓഹരി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍, വാങ്ങിവച്ചിരിക്കുന്ന ഡിബഞ്ചറുകള്‍, ബാങ്ക് സ്ഥിര നിക്ഷേപം, സ്വര്‍ണം തുടങ്ങിയവ ഈ വിഭാഗത്തില്‍ പെടുന്നു. കാറ്, വീട്, വീട്ടുപകരണങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ വിറ്റാല്‍ പണം കിട്ടുന്ന വസ്തുക്കളെ പെഴ്‌സണല്‍ യൂസ് അസറ്റ്‌സിന്റെ വിഭാഗത്തില്‍ പെടുന്നു.
ആസ്തികള്‍ വിശകലനത്തിന് വിധേയമാക്കിയാല്‍ ബാധ്യതകളുടെ വിശകലനം നടത്താം
വായ്പകളും കൊടുത്തുതീര്‍ക്കാനുള്ള പണവുമൊക്കെയാണ് ഈ വിഭാഗത്തില്‍ പെടുന്നത്. മൊത്തം ബാധ്യതകളെ കറന്റ് ലൈബലിറ്റീസ്, ലോംഗ് ടേം ലയബിലിറ്റീസ് എന്നിങ്ങനെ തരംതിരിക്കാം. അടയ്ക്കാനുള്ള പ്രതിമാസ ബില്ലുകള്‍, ക്രഡിറ്റ് കാര്‍ഡ് ബില്ല്് തുടങ്ങിയവ കറന്റ് ലയബലിറ്റീസില്‍ ഉള്‍പ്പെടുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ കൊടുത്തുതീര്‍ക്കേണ്ട ബാധ്യതകളെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം. ഭവന, വാഹന, വിദ്യാഭ്യാസ വായ്പകള്‍, മറ്റ് ദീര്‍ഘകാല വായ്പകള്‍ തുടങ്ങിയവ ലോംഗ് ടേം ലയബിലിറ്റീസിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
ഇതൊക്കെ വായിക്കുമ്പോഴേ നിങ്ങള്‍ക്ക് തോന്നാം ഇതൊക്കെ നമുക്ക് പറഞ്ഞിട്ടുള്ളതല്ലെന്ന്. അങ്ങനെ നിരാശപ്പെടുകയൊന്നും വേണ്ട. നമുക്ക് ഒരുദാഹരണത്തിലൂടെ ഇക്കാര്യങ്ങളെ കുറേക്കൂടി ലാഘവത്തോടെ നോക്കികാണാം.
ആസ്തികളും ബാധ്യതകളും ഉള്‍പ്പെടുത്തി എങ്ങനെ ഒരു ബാലന്‍സ് ഷീറ്റ് ഉണ്ടാക്കാം എന്നുനോക്കാം..
ജോസ്- മരിയ ദമ്പതികളുടെ കേസ് സ്റ്റഡി
- ജോസിന്റെയും മരിയയുടെയും കയ്യില്‍ ഇപ്പോള്‍ 10,000 രൂപ പണമായി ഉണ്ട്.
- സേവിങ്‌സ് ബാങ്ക് ഡിപ്പേസിറ്റ് 5,000 രൂപയാണ്.ക്രഡിറ്റ് കാര്‍ഡ് ബില്ല് 6,000 രൂപ അടയ്ക്കാനുണ്ട്. കേബിള്‍ ടിവി ബില്ല് 1500 രൂപയും
- ഫോണ്‍ ബില്ല് 3000 രൂപയും അടയ്ക്കണം.
- കടപ്പത്രത്തില്‍ 20,000 രൂപയുടെയും
- ഓഹരിയില്‍ 1,50,000 രൂപയുടെയും
- മ്യൂച്വല്‍ ഫണ്ടില്‍ 1,75,000 രൂപയുടെയും
- ബാങ്ക് ഫിക്‌സഡ് ഡിപ്പോസിറ്റായി 1,00,000 രൂപയുടെയും നിക്ഷേപമുണ്ട്
- ഭവന വായ്പ 18,00,000 രൂപയുടേതാണ്
- വാഹന വായ്പ 1,75,000 രൂപയുടേതും
- വിദ്യാഭ്യാസ വായ്പ 5,00,000 രൂപ
- 2,00,000 രൂപ വിലമതിക്കുന്ന കാറും 30,000 രൂപ ലഭിക്കുന്ന ബൈക്കും 1000 രൂപ വിലമതിക്കുന്ന സൈക്കിളും
- 20,00,000 രൂപ വിലയുള്ള വീടും 45,000 രൂപയ്ക്കുള്ള വീട്ടുപകരണങ്ങളും ഉണ്ട്

ഈ ബാലന്‍സ് ഷീറ്റില്‍ നിന്ന് വളരെ ആരോഗ്യകരമായ ഒരു സാമ്പത്തിക നിലയാണ് ജോസ്- മരിയ ദമ്പതികളുടേതെന്ന് വ്യക്തമാണല്ലോ. ഇവരുടെ കറന്റ് ലയബിലിറ്റീസ് കറന്റ് അസറ്റ്‌സിനേക്കാള്‍ വളരെ കുറവാണ്. ദീര്‍ഘകാല ബാധ്യതയാകട്ടെ മൊത്തമുള്ള പെഴ്‌സണല്‍ അസറ്റ്‌സിനേക്കാള്‍ കൂടുതലാണ്. എന്നാല്‍ ഇന്‍വെസ്റ്റഡ് അസറ്റ്‌സ് കൂടി കണക്കിലെടുത്താല്‍ അതും സേഫ് സോണിലാണെന്ന് കാണാം.
ഇതുപോലെ നിങ്ങള്‍ ഓരോരുത്തരും നിങ്ങളുടെ ബാലന്‍സ് ഷീറ്റ് ഉണ്ടാക്കി സ്വന്തം സാമ്പത്തിക ആരോഗ്യം വിലയിരുത്തുക. അതിനെ അടിസ്ഥാനമാക്കി ബാക്കി കാര്യങ്ങള്‍ പരിശോധിക്കാം.
(പേഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് ട്രെയിനറുമാണ് ലേഖകന്‍
ഫോണ്‍: 9447667716, email: jayakumarkk8@gmail.com)
Content Highlights: healthy financial planning for good savings
Published: 20 Oct 2023, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented