മഞ്ഞുകാലത്താണ് മുടി കൂടുതല്‍ പൊഴിയുന്നതെന്നാണ് പറയപ്പെടുന്നത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, അതൊരു പരിധി വരെ കുറയ്ക്കാന്‍ പറ്റും. മഞ്ഞുകാലത്തെ മുടിസംരക്ഷണത്തിനായി എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നോക്കാം.
ആഴ്ചയില്‍ രണ്ടുതവണയെങ്കിലും നിര്‍ബന്ധമായും മുടിയില്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്യണം. ചെറുചൂടുള്ള എണ്ണ മുടിയില്‍ പുരട്ടി നന്നായി മസാജ് ചെയ്യണം. അരമണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം. മുടി കരുത്തുറ്റതാക്കാനും മുടി കൊഴിയാതിരിക്കാനും ഇത് സഹായിക്കും. വെളിച്ചെണ്ണയ്ക്ക് പകരം ആല്‍മണ്ട് ഓയിലോ ഒലീവ് ഓയിലോ ഉപയോഗിക്കാം. ഇവ രണ്ടും യോജിപ്പിച്ച് മസാജ് ചെയ്യുന്നതും നല്ലത് തന്നെ.
മുടിയില്‍ മാസ്കിടുന്നതും നല്ലതാണ്. രണ്ടോ മൂന്നോ സ്പൂണ്‍ തൈരും ചെറുനാരങ്ങാനീരും യോജിപ്പിച്ച് മുടിയില്‍ പുരട്ടിവെക്കുക. അരമണിക്കൂറിനുശേഷം നന്നായി കഴുകിക്കളയാം. ഇതും ആഴ്ചയില്‍ രണ്ടുതവണ ഇടാവുന്നതാണ്. തലയോട്ടി വരളാതിരിക്കാന്‍ ഇത് സഹായിക്കും.
തലമുടി പച്ചവെള്ളത്തില്‍ മാത്രം കഴുകാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ബ്ലോ ഡ്രൈ ചെയ്യുന്നത് മുടി കൂടുതല്‍ കൊഴിയാനേ ഇടയാക്കൂ. മുടി നന്നായി ഉണക്കിയശേഷമേ പുറത്തുപോകാവൂ.
Content Highlights: hair care in winter season
Published: 20 Dec 2024, 03:46 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented