ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമാണ് എന്‍.ടി.ആര്‍ എന്ന നന്ദമൂരി തരക രാമറാവു. മുന്നൂറോളം തെലുഗ് സിനിമകളില്‍ അഭിനയിച്ച എന്‍.ടി.ആര്‍ തെലുഗരുടെ സ്വത്വത്തില്‍  സ്വാഭിമാനത്തിന്റെ പര്യമായി കലര്‍ന്നിരിക്കുന്നു. നാലുവട്ടം ആന്ധ്രയുടെ മുഖ്യമന്ത്രി പദം അലങ്കരിച്ച രാഷ്ട്രീയ ആചാര്യന്‍ കൂടിയാണദ്ദേഹം.

1949-ല്‍ 'മനദേശം' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. മിത്തോളജിക്കല്‍ സിനിമകളാണ് എന്‍.ടി.ആറിനെ വളര്‍ത്തിയത്. കൃഷ്ണനായി ഏഴ് സിനിമകള്‍. മഹാഭാരതത്തിലെ കര്‍ണനായി രണ്ട് സിനിമകള്‍. രാമനായും രാവണനായും പകര്‍ന്നാടിയ എന്‍.ടി.ആര്‍ ഭീമനും ദുര്യോധനുമായും അഭിനയിച്ചു. ഇത്തരം സിനിമകളിലൂടെ കാണികള്‍ക്കിടയില്‍ അദ്ദേഹത്തിന് ദൈവിക പരിവേഷം കിട്ടി. സാധാരണക്കാരുടെ പ്രശനങ്ങള്‍ വിഷയമായ സിനിമകളില്‍ അദ്ദേഹം അരികുവത്കരിക്കപ്പെട്ടവരുടെ ശബ്ദമായി. പിന്നീടുള്ള കരിയറില്‍ അദ്ദേഹം സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമായി വേഷപ്പകര്‍ച്ച നടത്തി. എല്ലാ മേഖലയിലും വലിയ വിജയങ്ങളും നേടി.

placeholder
ബാലകൃഷ്ണ
(Wikipedia)

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് എതിരാളിയായാണ് എന്‍.ടി.ആര്‍ തെലുഗ് ദേശം പാര്‍ട്ടി സ്ഥാപിക്കുന്നത്. 1983-ല്‍ എന്‍.ടി. ആര്‍ ആന്ധ്രയുടെ മുഖ്യമന്ത്രിയായി. 1985, 1994 വര്‍ഷങ്ങളിലും അദ്ദേഹം മുഖ്യമന്ത്രിയായി. ആകെ ഏഴ് വര്‍ഷം അദ്ദേഹം ആ കസേരയിലിരുന്നു. 9 വട്ടം അദ്ദേഹം മത്സരിച്ചു. പരാജയം രുചിച്ചത് ഒറ്റത്തവണ.

12 മക്കളാണ് എന്‍.ടി.ആറിന്. മൂത്തമകന്‍ രാമകൃഷ്ണന്‍ ചെറുപ്രായത്തില്‍ മരിച്ചു. രണ്ടാമന്‍ ജയകൃഷ്ണനും അദ്ദേഹത്തിന്റെ മകന്‍  ചൈതന്യകൃഷ്ണനും നിര്‍മാതാക്കളാണ്. എന്‍.ടി.ആറിന്റെ മൂന്നാമത്തെ മകന്‍ സായികൃഷ്ണ തിയേറ്റര്‍ ഉടമയായിരുന്നു. 

placeholder
ചന്ദ്രബാബു നായിഡു
(PTI)

നാലാമന്‍ ഹരികൃഷ്ണന്‍. ഹരികൃഷ്ണന്‍ അഭിനേതാവായിരുന്നു. പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായ അദ്ദേഹം രാജ്യസഭാംഗമായിരുന്നു. ഹരികൃഷ്ണന്റെ മകനാണ് ഇപ്പോഴത്തെ തെലുഗ് സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍.ടി.ആര്‍. ജൂനിയര്‍ എന്‍.ടി.ആറിന്റെ സഹോദരന്‍ കല്യാണ്‍ റാമും ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്ന അഭിനേതാവാണ്. 

placeholder
പുരന്ദേശ്വരി 

എന്‍.ടി.ആറിന്റെ അഞ്ചാമത്തെ മകന്‍ മോഹനകൃഷ്ണ സിനിമറ്റോഗ്രാഫറായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ താരക രത്‌നയും നടനായിരുന്നു. എന്‍.ടി.ആറിന്റെ ആറാമത്തെ മകനാണ് ബാലയ്യ എന്നറിയപ്പെടുന്ന ബാലകൃഷ്ണ. തെലുഗുവിലെ മുടിചൂടാമന്നന്‍. രാഷ്ട്രീയരംഗത്തും ബാലയ്യ കരുത്തനാണ്. 

placeholder
ജൂനിയർ എൻ.ടി.ആർ.
(UNI)

എന്‍.ടി.ആറിന്റെ മൂത്തമകള്‍ ഭുവനേശ്വരി തെലങ്കാന മുഖ്യമന്ത്രി ചന്രബാബു നായിഡുവിന്റെ ഭാര്യയാണ്. മറ്റൊരു മകള്‍ ദഗ്ഗുബട്ടി പുരന്ദേശ്വരി രാഷ്ട്രീയ നേതാവാണ്. കോണ്‍ഗ്രസ് നേതാവായിരുന്ന പുരന്ദേശ്വരി ഇപ്പോള്‍ ബിജെപി പാളയത്തിലാണ്. 2022 ല്‍ മൂന്നാമത്തെ മകള്‍ ഉമാ മഹേശ്വരിയെ വീട്ടില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ വിശദീകരണം.