വിവാഹം കഴിക്കേണ്ടെന്നും എന്നാൽ കുഞ്ഞുങ്ങളുടെ അമ്മയാകണമെന്നും താൻ തീരുമാനമെടുത്ത ഒരു സമയമുണ്ടായിരുന്നുവെന്ന് പറയുകയാണ് ബോളിവുഡ് നടി സ്വര ഭാസ്കർ. 'റൈസ് & ഫാൾ' റിയാലിറ്റി ഷോയിൽ പങ്കെടുത്തുകൊണ്ടാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഫഹദ് അഹമ്മദിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് താൻ രണ്ട് തവണ ഐവിഎഫ് ചികിത്സയ്ക്ക് വിധേയയായിരുന്നു. പക്ഷേ അത് പരാജയപ്പെട്ടുവെന്നും സ്വര വെളിപ്പെടുത്തി.
ഷോയിൽ സഹമത്സരാർഥികളോട് സംസാരിക്കവേ അവർ പറഞ്ഞു- "ഞാൻ ഐവിഎഫ് ചെയ്യാൻ തയ്യാറെടുത്തിരുന്നു. ഇനി വിവാഹം കഴിക്കാൻ സാധ്യതയില്ലെന്നും ഐവിഎഫിലൂടെ കുഞ്ഞു വേണമെന്നും മാതാപിതാക്കളോട് പറഞ്ഞു. തുടക്കത്തിൽ അവർക്ക് ഞെട്ടലായി. എന്റെ മാതാപിതാക്കൾ വളരെ നല്ലവരാണ്, അവരെന്നോട് ഇതിനെപ്പറ്റി സംസാരിച്ചു. ഇന്ത്യ പോലൊരു രാജ്യത്ത് ഇത് വെല്ലുവിളിയാകാം, പക്ഷേ അതാണ് നിന്റെ ആഗ്രഹമെങ്കിൽ അങ്ങനെയെന്ന് അവർ പറഞ്ഞു."
Also Read
"എനിക്ക് ശരിക്കും ഒരു കുട്ടിയും ഒരു കുടുംബവും വേണമെന്നുണ്ടായിരുന്നു. അജ്ഞാതനായ ഒരു സ്പേം ഡൊണറെ വെച്ച് ഞാൻ രണ്ട് തവണ ഐവിഎഫ് ചെയ്തു, പക്ഷേ അത് പരാജയപ്പെട്ടു. ശേഷമാണ് ഞാനും ഫഹദും അടുപ്പത്തിലാവുന്നത്. ഞങ്ങൾ കുറേയായി സുഹൃത്തുക്കളായിരുന്നു. 2-3 മാസം മാത്രമാണ് ഡേറ്റ് ചെയ്തത്, ഉടൻ തന്നെ ഞാൻ ഗർഭിണിയായി. പിന്നെ വിവാഹം ചെയ്തു. ചുരുക്കത്തിൽ, ഞങ്ങൾക്ക് എല്ലാ ഗുഡ്ന്യൂസും ഒന്നിച്ച് വരികയായിരുന്നു."
രാഷ്ട്രീയ പ്രവർത്തകനാണ് സ്വരയുടെ ഭർത്താവ് ഫഹദ് അഹമ്മദ്. 2019-ൽ നടന്ന ഒരു പ്രതിഷേധത്തിനിടയിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് സൗഹൃദത്തിലായി, വൈകാതെ പ്രണയത്തിലും. തങ്ങളുടെ ബന്ധം പടിപടിയായാണ് വളർന്നതെന്നും സൗഹൃദം ഒടുവിൽ സ്നേഹമായി മാറുകയായിരുന്നുവെന്നും സ്വര പറഞ്ഞിട്ടുണ്ട്. 2023 ജനുവരി 6-ന് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തു, പിന്നീട് പരമ്പരാഗത ചടങ്ങുകളോടെ വിവാഹം ആഘോഷമാക്കുകയും ചെയ്തു. 2023 സെപ്റ്റംബറിലാണ് സ്വരയ്ക്കും ഫഹദിനും റാബിയ എന്ന മകൾ ജനിച്ചത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Swara Bhasker revealed she planned to be a single mother via IVF before meeting Fahad Ahmad., She underwent two failed IVF rounds with an anonymous donor., Swara and Fahad married in January 2023 and welcomed daughter Raabiyaa in September 2023., Swara is currently a contestant on Prime Video's Rise & Fall season 2 hosted by Virender Sehwag.
Published: 29 Sept 2026, 03:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented