90-കളിലെ ടെലിവിഷൻ സൂപ്പർതാരമായ 'ശക്തിമാനെ' സിനിമയിലൂടെ പുനരവതരിപ്പിക്കാൻ ആലോചനകൾ അണിയറയിൽ തകൃതിയാണ്. ശക്തിമാനായി നടൻ രൺവീർ സിങ് എത്തണമെന്നാണ് അണിയറപ്രവർത്തരുടെ ആഗ്രഹം. പക്ഷേ, സാക്ഷാൽ ശക്തിമാൻ മുകേഷ് ഖന്നയ്ക്ക് ഇതിനോട് ഒട്ടും യോജിപ്പില്ല. രൺവീറിന് ശക്തിമാന്റെ വേഷമവതരിപ്പിക്കാൻ വേണ്ട യോഗ്യതയില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതുകൊണ്ടു തന്നെ കഥാപാത്രത്തിന്റെ സൃഷ്ടാവുകൂടിയായ മുകേഷിന്റെ എതിർപ്പിൽ തട്ടി ഈ പ്രോജക്ട് മുടങ്ങിക്കിടക്കുകയാണ്.
മുകേഷ് നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും തന്റെ കാഴ്ചപ്പാടുകൾ അദ്ദേഹം പുനഃപരിശോധിക്കണമെന്നും പറയുകയാണ് അദ്ദേഹത്തിന്റെ ദീർഘകാല സഹതാരമായ സുരേന്ദ്ര പാൽ ഇപ്പോൾ. രൺവീർ ശക്തിമാൻ ചെയ്യാൻ പറ്റിയ വ്യക്തിയാണെന്ന് അദ്ദേഹം പറയുന്നു. അതിന്റെ കാരണങ്ങളെക്കുറിച്ചും വിശദീകരിച്ചു (Why Mukesh Khanna Is Refusing to Cast Ranveer Singh). "മുകേഷ് ഏറ്റവും നല്ല വിധികർത്താവാണ്, ഇത് അദ്ദേഹത്തിന്റെ സൃഷ്ടിയാണ്, സ്വാഭാവികമായും തന്റെ കഥാപാത്രത്തിന് ഏറ്റവും നല്ലത് ആഗ്രഹിക്കും, മുകേഷ് അതിനെ ഇപ്പോഴും സ്വന്തം കുട്ടിയെപ്പോലെയാണ് കാണുന്നത്. അതുകൊണ്ട് വിട്ടുവീഴ്ച ചെയ്യില്ല, ശാഠ്യക്കാരനാണ്. രൺവീർ സിങ് ഒരു മോശം തിരഞ്ഞെടുപ്പല്ല. എനിക്കദ്ദേഹത്തെ ശരിക്കും ഇഷ്ടമാണ്, ധുരന്ധർ കണ്ടതിന് ശേഷം ഞാൻ വലിയ ആരാധകനായി മാറി. ഈ കഥാപാത്രത്തിന് രൺവീർ അനുയോജ്യനാണെന്ന് ഞാൻ കരുതുന്നു. മുകേഷ്ജി പുനഃപരിശോധന നടത്തി, കുറച്ചുകൂടി വിശാലമായി ചിന്തിക്കണമെന്ന് ഞാൻ കരുതുന്നു."-സിദ്ധാർഥ് കണ്ണന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. മുകേഷും താനും തമ്മിൽ വലിയ ആത്മബന്ധമാണ് ഉള്ളതെന്നും സുരേന്ദ്രപാൽ പറഞ്ഞു.
Also Read
ശക്തിമാൻ അഭിനേതാക്കളെ തീരുമാനിക്കുന്നത് വൈകിപ്പിക്കുന്നതിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാനം നഷ്ടപ്പെടുന്നതായി മുകേഷ് ദിവസങ്ങൾക്കുമുമ്പ് ആരോപിച്ചിരുന്നു. ഒരു വലിയ താരത്തെ ശക്തിമാനാക്കാൻ അനുവദിക്കില്ലെന്ന് തീർത്തുപറയുകയാണ് അദ്ദേഹം.
“അവർക്ക് ഒരു താരത്തെ വേണം, എനിക്ക് ഒരു താരത്തെ വേണ്ട. എന്നെ അനുവദിക്കുകയാണെങ്കിൽ, ആരെ ശക്തിമാനാക്കണമെന്ന് കണ്ടെത്താൻ ഞാൻ രാജ്യത്തുടനീളം ഓഡിഷനുകൾ നടത്തും. നല്ല രൂപമുള്ള, സിമ്പിളും ദയാലുവുമായ ഒരു യുവാവിനെ കണ്ടെത്താനാകും. എന്നെ സംബന്ധിച്ചിടത്തോളം, ഇതിനകം തന്നെ പ്രതിച്ഛായയുള്ള ഒരു നടനും ശക്തിമാനായി മാറാൻ കഴിയില്ല."-മുകേഷ് അന്ന് പറഞ്ഞു.
മുകേഷ് ഖന്ന അവതരിപ്പിച്ച സൂപ്പർഹീറോ കഥാപാത്രത്തിന് 90-കളിലെ കുട്ടികൾക്കിടയിൽ വലിയ ആരാധകരുണ്ടായിരുന്നു. കഥാപാത്രത്തിന്റെ അവകാശങ്ങൾ ഇപ്പോഴും മുകേഷിനാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Surendra Pal suggests Mukesh Khanna should be more open-minded about casting Ranveer Singh as Shaktimaan., Mukesh Khanna remains firm on his refusal to cast a big star, prioritizing the character's image over potential earnings., The ongoing casting dispute highlights the creative tension between the original creator and studio expectations., Surendra Pal reaffirms his deep professional respect and personal friendship with Mukesh Khanna.
Published: 06 May 2026, 03:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented